സംവാദം:കാവടി കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ അവലംബം ഒന്നു പരിശോധിക്കണം എന്ന് തോന്നുന്നു. എന്താണെന്നുവച്ചാൽ, ഈ താളിലെ വിവരങ്ങൾ ഏതെങ്കിലും പുസ്തകത്തിൽ നിന്ന് ശേഖരിച്ചതാണെങ്കിൽ പുസ്തകത്തിൻറെ പേര് ചേർക്കണ്ടേ..?, ഇനി വെബ്സൈറ്റിൽ നിന്നാണെങ്കിൽ URL ചേർക്കണ്ടേ..?, ഇനി പത്രത്തിൽ നിന്നാണെങ്കിൽ പത്രത്തിൻറെ പേരും, ശേഖരിച്ച തിയ്യതിയും ചേർക്കണ്ടേ?. കുന്നംകുളത്തെ കാവടികേസ് adv.p.c.mathew ഇങ്ങനെ ഒരു അവലംബം! ഒന്നും മനസ്സിലാവുന്നില്ല അതുകൊണ്ടാണേ..:)--സുഭീഷ് - സം‌വാദങ്ങൾ 13:05, 29 ഡിസംബർ 2008 (UTC)[മറുപടി]

കുന്നംകുളത്തെ കാവടികേസ്പുസ്തകത്തിന്റെ പേരാണെന്നു തോന്നുന്നു--116.68.96.87 14:50, 29 ഡിസംബർ 2008 (UTC)[മറുപടി]

തോന്നിയാൽ പോരല്ലോ. പുസ്തകമാണെങ്കിൽ അതിന്റെ പബ്ലിക്കേഷൻ ഡാറ്റയും പേജ് റഫറൻസും കൊടുക്കേണ്ടതല്ലേ? വർഗ്ഗീയവാദപരമായ ഉള്ളടക്കമുള്ള ഒരു ലേഖനം ഇത്തരം ഉദാരനിലപാടോടെ സംരക്ഷിക്കുന്നതു് ശരിയല്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

റെഫറൻസ് ചേർത്തിരിക്കുന്ന സ്ഥിതിക്ക് എ.എഫ്.ഡി. നീക്കം ചെയ്യാവുന്നതാണ്.. --Vssun 06:52, 9 ജനുവരി 2009 (UTC)[മറുപടി]

ദയവായി എ.എഫ്.ഡി. സംബന്ധമായ ചർച്ചകൾ ഇവിടെ നടത്തുക. --ജേക്കബ് 18:15, 9 ജനുവരി 2009 (UTC)[മറുപടി]


താണ ജാതിക്കാരുടെ പുരോഹിതനെ പൂശാരി എന്നാണ് വിളിക്കുന്നത്, ഉയർന്ന ജാതിക്കാരുടെ പുരോഹിതനെ പൂജാരി എന്നും വിളിക്കുന്നു -- ലീ 2©©8 /††← 08:35, 19 ജനുവരി 2009 (UTC)[മറുപടി]

1942 കാലത്തെ പ്രയോഗമാണ്‌ പൂശാരി. പൂജ ചെയ്യുന്ന ആൾ. പുശാരി എന്ന് തമിഴിൽ പ്രയോഗിക്കുന്നുണ്ട്. മലയാളത്തിൽ ഇക്കാലത്ത് കേട്ടിട്ടില്ല. ലീക്ക് എന്തെങ്കിലും തെളിവ് തരാനുണ്ടോ മേൽ പറഞ്ഞതിൽ; ഈ ലേഖനം കേരള ചരിത്രവുമായി ബന്ധപ്പെട്ടതാണ്‌. മായ്ക്കണം എന്ന് അഭിപ്രായമില്ല. --ചള്ളിയാൻ ♫ ♫ 08:51, 19 ജനുവരി 2009 (UTC)[മറുപടി]

മായ്ക്കെണ്ട കാര്യമൊന്നും ഇല്ല. പൊയിന്റ് ഓഫ് വ്യൂ മാറ്റിയാൽ മതി. --Shiju Alex|ഷിജു അലക്സ് 09:00, 19 ജനുവരി 2009 (UTC)[മറുപടി]

ശബ്ദതാരാവലിയിൽ അർഥം അങ്ങനെയാണെന്നു തോന്നുന്നു (ഉറപ്പില്ല അതുകൊണ്ടാണ് സംവാദത്തിൽ എഴുതിയത് )-- ലീ 2©©8 /††← 12:09, 19 ജനുവരി 2009 (UTC)[മറുപടി]

അവലംബത്തിന്റെ സ്വീകാര്യത[തിരുത്തുക]

ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബം മാതൃഭൂമിയുടെ അമ്പതിലധികം പഴക്കമുള്ള താളിൽ നിന്നാണ്‌. അത് ഇപ്പോ പരിശോധിക്കാൻ പലർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ആയതിനാൽ അവലംബത്തിൽ കുറിപ്പായെങ്കിലും മാതൃഭൂമിയിൽ പറഞ്ഞ കാര്യത്തിന്റെ ചെറിയ ടെക്സ്റ്റ് നലകണം എന്നാലേ ഇത്തരത്തിലുള്ള ഒരു വിഷയത്തിന്‌ വിശ്വാസ്യത വരൂ. രണ്ടാമത്തെ കാര്യം പാഞ്ചജന്യ അവലംബമായി കൊടുത്തത്. ആർ.എസ്.എസിന്റെ മുഖപത്രമാണ്‌ പാഞ്ചജന്യ അതിനെ ഈ വിഷയത്തിൽ തെളിവാക്കാൻ എങ്ങനെ കഴിയും ?.--Apibrahimk 19:33, 2 നവംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാവടി_കേസ്&oldid=667103" എന്ന താളിൽനിന്ന് ശേഖരിച്ചത്