സംവാദം:കാന്തളൂർ ശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്തളൂർ ശാലയല്ലേ ശരി?  മംഗലാട്ട്  ►സന്ദേശങ്ങൾ 

കാന്തളൂർ ശാല കലം അറുത്തരുളി എന്നൊക്കെ ആരോ പറഞ്ഞിട്ടുണ്ട് :) --ചള്ളിയാൻ ♫ ♫ 16:51, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

ബ്രാഹ്മണ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനമുണ്‌ടായിരുന്നുള്ളൂ. ചില ശാലകളിൽ ആയുധ പരിശീലനവും നല്കപ്പെട്ടു. കേരളത്തിൽ ബ്രാഹ്മണർ ആയോധനവിദ്യ അഭ്യസിച്ചിരുന്നുവെന്നതിന് വല്ല വിശ്വസനീയമായ തെളിവുമുണ്ടോ?

ലേഖനത്തിലെ അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ബ്രാഹ്മണർ ആയുധപരിശീലനം നടത്തിയതിനെ സംബന്ധിച്ച്[തിരുത്തുക]

ജൈന സന്യാസി ഉദ്യോതന സൂരിയുടെ കുവലയ മാലയിൽ ഒരു വിജയപുരത്ത് എത്തിയ ആൾ അവിടത്തെ ശാലയിൽ വേദം, വ്യാകരണം, തർക്കം, ആയോധനവിദ്യ എന്നിവ പഠിപ്പിക്കുന്നതായി പറയുന്നുണ്ട്. ഈ വിജയപുരം കാന്തളൂർശാല ആണെന്ന് ചിലർ അനുമാനിക്കുന്നണ്ണ്ട്. നമ്പൂതിരിമാരുടെ ചാത്തിരം കളിയിൽ വാളുകൾ ഉപയോഗിക്കുന്നുണ്ടെന്നത് ഇവയ് ആയോധനാമുറകൾ അഭ്യസിച്ചിരുന്നതിന്റെ സൂചനയായും ഊഹങ്ങളുണ്ട്. ഇളംകുളം ഇത്തരം ശാലകൾ ചോളാക്രമണകാലത്ത് സൈനിക അക്കാഡമികൾ ആയി മാറ്റപ്പെട്ടു എന്ന അഭിപ്രായക്കാരൻ ആണ്‌. വ്യക്തമായ തെളിവുകൾ ഉണ്ടോ എന്ന് അറിയില്ല. --ദേവാനന്ദ്/devanand 07:09, 5 ഓഗസ്റ്റ് 2010 (UTC)

ഇതിനു ഇളം‌കുളം വാദിക്കുകയും ശ്രീധരമേനോൻ പിന്താങ്ങുകയും ചെയ്യുന്ന ന്യായങ്ങൾ ഇങ്ങനെയാണ് : ചട്ടൻ (ചാത്തിരൻ) എന്ന് വിദ്യാർത്ഥിയെ പറയുന്നതിനാൽ അത് ഭട്ടൻ/ചട്ടൻ എന്ന അർത്ഥത്തിൽ ബ്രാഹ്മണവിദ്യാർത്ഥിയെ കുറിക്കുന്നതാണ്. ചന്ദ്രോത്സവകാരൻ പറയുന്നതനുസരിച്ച് പതിനാറാം ശതകത്തിന്റെ ആരംഭത്തില്പോലും ചാത്തിരനമ്പൂതിരിമാർ ആയുധം കൊണ്ടുനടക്കുക പാതിവായിരുന്നു. അതും “ചട്ടർ ആയുധമേന്തി പാഠശാലയിൽ ചെല്ലരുത്” എന്നർത്ഥം വരുന്ന പാർത്ഥിവപുരം ചെപ്പേട് നിയമവും ചേർത്ത് വായിച്ചാൽ ബ്രാഹ്മണർ ചില ശാലകളിലെങ്കിലും ആയുധപരിശീലനം നടത്തിയിരുന്നിരിക്കാം. കാന്തളൂർ ഒരു സൈനികശാലയുണ്ടായിരുന്നിരിക്കുകയോ അല്ലെങ്കിൽ കാന്തളൂർ ചാല തന്നെ ഒരു സൈനിക പരിശീലന കേന്ദ്രം ആയിരുന്നിരിക്കാനോ സാധ്യതയുണ്ടെന്ന വാദവും ഇതിനുപോൽബലകമായി ഇളംകുളം മുന്നോട്ടുവയ്ക്കുന്നുണ്ട്. --സൂരജ് | suraj 10:56, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]


പാണ്ടിയൻ തലയും ചേരലൻ ചാലയും ഈഴവും കൊണ്ടാൻ എന്നു കലിംഗത്തു പരണിയിൽ ചോളന്റെ വീരചരിതം കാണുന്നു. പാണ്ഡ്യനു സ്വന്തം തലയും ഈഴത്തരചനു തന്റെ നാടും പോലെ വിലപ്പെട്ടതായിരുന്നു കേരളനു ശാലയും എന്നു വ്യക്തമാണ്, ഇതിൽ കലമറുത്തത് ഇളംകുളം പറയുന്നതുപോലെ സൈനിക നടപടി ആണെന്നു വരാം പക്ഷേ അത് സംരക്ഷിക്കുന്ന കേരളന്റെ സൈന്യത്തിനെയും ആകാമല്ലോ തോൽപ്പിച്ചത്, അവിടത്തെ ചട്ടരെ തന്നെ ആയിരിക്കണം എന്നുണ്ടോ? പിന്നെ ചട്ടർ ആയുധം ധരിച്ചു ക്ലാസ്സിൽ വരരുതെന്ന് പറയുന്നതിനൊപ്പം തന്നെ മദ്യപിച്ചു വരരുത് സ്ത്രീകളെ കൊണ്ടു വരരുത് ചൂതു കളിക്കരുത് എന്നൊക്കെയും ഉണ്ട്, അതുകൊണ്ട് അവിടെ ആയുധപരിശീലനം ഉണ്ടായിരുന്നു എന്നതിന്റെ ശക്തമായ സൂചനയല്ല. പാർത്ഥിവപുരത്ത് പ്രവേശനം ലഭിക്കാൻ സംസ്കൃതം തർക്കം അങ്ങനെ ചിലതിൽ വിദഗ്ദ്ധരായിരിക്കണം എന്നല്ലാതെ ആയോധനം അറിയണമെന്നോ ശാരീരിക യോഗ്യതയോ കാണുന്നുമില്ല. ( ആയുധ പരിശീലനം നടന്നെന്ന വാദം ശക്തമായി ഇരുളടഞ്ഞ ഏടുകളിൽ ഇളംകുളം പറയുന്നു - ഗോപുരങ്ങളും ആയോധനശാലകളും കാവൽപ്പട്ടാളവും ഒക്കെയുണ്ടായിരുന്നത്രേ- എന്തിന്റെ അടിസ്ഥാനത്തിൽ എന്ന് പറയുന്നില്ല) --ദേവാനന്ദ്/devanand 12:33, 1 സെപ്റ്റംബർ 2010 (UTC)

കുറച്ചു നേരം ഞാൻ Devil's Advocate ആകട്ടെ ;) പാർത്ഥിവപുരത്തെ നിയമങ്ങൾ കാന്തളൂരേത് പോലെ എന്ന വാചകം (കാന്തളൂർ മരിയാദിയാ) വച്ചാണു കാന്തളൂരെ നിയമാവലികൾ പാർത്ഥിവപുരം ചെപ്പേടിൽ (ഹജൂർ ശാസനം) നിന്ന് ഡിഡക്റ്റ് ചെയ്യുന്നത്. പലവട്ടം നടന്ന കാന്തളൂർ-വിഴിഞ്ഞം ആക്രമണം പോലെയൊന്നും പാർത്ഥിവപുരത്തെ ചാലയെ ആരും ആക്രമിച്ചതായൊട്ട് പറയുന്നുമില്ല. വിഴിഞ്ഞം പോർട്ടിനെ ആക്രമിച്ചത് അതിന്റെ നാവികപ്രാധാന്യം കൊണ്ടുതന്നെയാണെന്നതിൽ ചരിത്രകാരന്മാർക്ക് സംശയവുമില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളെ വെറുക്കുന്നവരുമായിരുന്നില്ല ചോളർ. എന്നിട്ടും വിഴിഞ്ഞത്തെ ആക്രമിച്ചപ്പോൾ കൂടെ കാന്തളൂരും ആക്രമിക്കപ്പെടുന്നു. കലമറുക്കൽ ആവർത്തിക്കുന്നു. അപ്പോഴാണു കാന്തളൂരിനു സൈനികപ്രാധാന്യമുണ്ടോ എന്ന ന്യായമായ സംശയം ഉയരുന്നത്. ചട്ടർ ക്ലാസിൽ ആയുധവുമായി വരരുത്, സഹചാത്തിരനെ മുറിവേൽ‌പ്പിക്കരുത് (മുറിവേൽ‌പ്പിച്ചാൽ അടികൂടിയതിനു പ്രിസ്ക്രൈബ് ചെയ്ത പോലുള്ള പിഴയല്ല, അതുചെയ്തവനെ പറഞ്ഞുവിടലാണു [ഡിസ്മിസ്സൽ] ശിക്ഷ) എന്നത് ഒരുപക്ഷേ പൊതുവേ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന അച്ചടക്ക നിർദ്ദേശമായിരുന്നിരിക്കാം എന്നത് ന്യായം. ബൌദ്ധികപരീക്ഷ പോലെ ഒരു കായിക പരീക്ഷ നടത്തിയിട്ടല്ല പാർത്ഥിവപുരത്ത് കുട്ടികളെ അഡ്മിറ്റ് ചെയ്തിരുന്നതും. പക്ഷേ അതൊക്കെ പാർത്ഥിവപുരം ചാലയുടെ നിയമങ്ങളാണ്. കാന്തളൂർ മാതൃകയിൽ ഉണ്ടാക്കിയ ചാല എന്നതുകൊണ്ടു കാന്തളൂരുള്ളതെല്ലാം പാർത്ഥിവപുരത്തും ഉണ്ടാവണമെന്നില്ല. അതിനേക്കാൾ പ്രധാനം പാർത്ഥിവപുരം (ഒരുപക്ഷേ കാന്തളൂരും) സ്ഥാപിക്കപ്പെടുന്നത് കരുനന്തടക്കന്റെ കാലത്താണെന്നതാണ് ( c.AD 880s). കാന്തളൂർ അതിനും മുൻപേ ഉണ്ടെന്നാണല്ലോ “കാന്തളൂർ മരിയാദിയാ” എന്ന പ്രയോഗത്തിലൂടെ സിദ്ധിക്കുന്ന അർത്ഥം. രാജരാജന്റെ വക ഒന്നാമത്തെ കാന്തളൂർ കലമറുപ്പ് 988-നടുത്ത് നടക്കുന്നതാണു, 100 വർഷങ്ങൾക്കിപ്പുറം കരുനന്തടക്കന്റെ ആ കാന്തളൂർ (ഒരുപക്ഷേ ചേരഭരണത്തിനു കീഴിൽ) എങ്ങനെയൊക്കെ മാറി എന്നതിനു പാർത്ഥിവപുരം പട്ടയം അവലംബിച്ച് പറയാനൊക്കില്ലല്ലോ. --സൂരജ് | suraj 07:07, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഉറപ്പില്ലെന്നു വച്ച് വാദിക്കാൻ പാടില്ലെന്നില്ലല്ലോ!, ഷുവലിൻ വിഹാരത്തിലെ പോലെ ഈ ഭട്ടരും ചട്ടരും ഒന്നെതിർത്തെന്ന്, ഒന്നു വാളെടുത്തെന്ന്, അതിനാൽ ബ്രഹ്മഹത്യ സംഭവിച്ചെന്ന്, “ ആരിയർക്കു വിഷമം” വന്നെന്ന് വാചാലമായ ചോളപ്രശസ്തിലിഖിതങ്ങളിൽ എവിടെയും ഇല്ലല്ലോ? ഒരൊറ്റ “ചിരിവൈഷ്ണവൻ” ഒരൊറ്റ “പിരാമണൻ” എന്തെങ്കിലും ചെയ്ത ചരിതം എവിടെയും കാണുന്നില്ലല്ലോ? (ഇല്ലെന്നല്ല, ഉണ്ടെന്ന് എങ്ങനെ പറയും?) ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്തിരുന്നു- ശാല ഭോജന ശാല ആയിരുന്നു, തെളിവുണ്ട്, ജ്യോതിഷവും വേദവും പഠിപ്പിച്ചിരുന്നു, തെളിവുണ്ട്. ആയോധന പരിശീലനം നടന്നു എന്നതിനു അനുമാനം അല്ലാതെ എന്തെങ്കിലും വ്യക്തമായ തെളിവ് ഉണ്ടോ? (ഇല്ലെന്നല്ല, ഞാൻ ഇതുവരെ കണ്ടില്ലെന്ന് പറഞ്ഞതാണ്.) ഇവർ പഠിക്കുകയും പഠിപ്പിക്കുകയും മാത്രമാണ് ചെയ്തത് യുദ്ധക്കളത്തിൽ അവർ ഇറങ്ങിയിരുന്നില്ല എന്നു വേണമെങ്കിൽ വാദിക്കാം, പക്ഷേ തങ്ങളുടെ കലം ഇളംകുളം പറഞ്ഞതുപോലെ സൈനികനടപടിക്കു വിധേയം ആയിട്ടും ഈ ഗുരുക്കന്മാർ പ്രതികരിച്ചില്ല എന്നു കരുതേണ്ടി വരില്ലേ?) --ദേവാനന്ദ്/devanand 21:10, 2 സെപ്റ്റംബർ 2010 (UTC)

പുസ്തകങ്ങളിലേക്ക് റെഫറൻസ് കൊടുക്കുമ്പോൾ[തിരുത്തുക]

വിക്കി നയമനുസരിച്ച് പുസ്തകറെഫറൻസുകൾ കൊടുക്കാൻ താല്പര്യം. പുസ്തകത്തിന്റെ പേരും ഗ്രന്ഥകർത്താവും മാത്രം കൊണ്ട് പൂർണമാകുന്നില്ല വിവരം. പല എഡീഷനുകളുള്ള പുസ്തകങ്ങളിൽ ഗ്രന്ഥകർത്താവ് പിൽകാലത്ത് അഭിപ്രായമോ വിവരമോ മാറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാനാണു ഏത് വർഷം പ്രസിദ്ധീകരിച്ചു എന്ന വിവരം കൂടി റെഫറൻസിൽ ചേർക്കുന്നത് (വെബ് പേജുകൾ റെഫറൻസിൽ ചേർക്കുമ്പോൾ accessed when എന്ന വിവരം കൂടി ചേർക്കുന്നതും ഇതേ കാരണത്താൽ തന്നെ). ഉദാ:

1.ശ്രീധര മേനോൻ.ഏ (1999). "കേരളചരിത്രം". എസ് വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ്,മദ്രാസ്. പേജ് 143.
2. ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. കേരളത്തിലെ പ്രാചീനവിദ്യാപീഠനങ്ങൾ എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 39, പേജ് 471

--സൂരജ് | suraj 11:03, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാന്തളൂർ_ശാല&oldid=786004" എന്ന താളിൽനിന്ന് ശേഖരിച്ചത്