സംവാദം:കശ്മീർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമ്മു-കശ്മീർ എന്ന താ്‍ നിലവിലുണ്ട്. അതിന്റെ കൂടെ ചേർക്കുന്നതല്ലേ നല്ലത്? സജിത്ത് വി കെ 09:44, 28 ഫെബ്രുവരി 2007 (UTC)[മറുപടി]

http://en.wikipedia.org/wiki/Kashmir_region. See this page. I think we can have a separate article as in English Wiki with adifferent content. We should create a nanartha thAL also.--Shiju Alex 09:51, 28 ഫെബ്രുവരി 2007 (UTC)[മറുപടി]

തർക്കവിഷയങ്ങൾ എഴുതുമ്പോൾ[തിരുത്തുക]

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളിലേക്കുള്ള സൂചികയാണ് ഈ ലേഖനവും ഇതോടനുബന്ധിച്ചുള്ള സംവാദങ്ങളും. മലയാളം എന്ന ഭാഷ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം സംസാരിക്കപ്പെടുന്നതു കേരളത്തിലാണെങ്കിലും ഇക്കാരണത്താൽ കേരളത്തോടെ ഇന്ത്യയോടോ വിക്കി ലേഖനങ്ങൾ പ്രത്യേക മമത കാട്ടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. വിക്കിപീഡിയ സംരംഭങ്ങളുടെ മൊത്തത്തിലുള്ള നിലപാടും ഇതു തന്നെ. ഭൂമിക്കേ അതിരുകളുള്ളൂ, ഭാഷ അതിരുകൾക്കതീതമാണല്ലോ. മലയാളം എഴുതുവാനറിയാവുന്ന ആർക്കും, അവൻ ഇന്ത്യക്കാരനാവട്ടെ, പാക്കിസ്ഥാനി ആകട്ടെ രാഷ്ട്രീയ-മത വിശ്വാസങ്ങൾ ഏതുമാകട്ടെ, മലയാളം വിക്കിപീഡിയയിൽ ലേഖനമെഴുതുവാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ലേഖനങ്ങൾ എഴുതുമ്പോൾ എല്ലാ വശങ്ങളും ഉൾക്കൊണ്ടെഴുതണം എന്നു മാത്രം. വിശ്വാസപ്രമാണങ്ങളും ചായ്‌വുകളും ലേഖനത്തിൽ നിഴലിക്കരുതെന്നു സാരം.

തർക്കവിഷയങ്ങൾ നിഷ്പക്ഷതയോടെ എഴുതാനാവില്ലെങ്കിൽ ആ മേഖലയിൽ കൈവയ്ക്കാത്റ്റിരിക്കുകയാണു നല്ലത്. അനിയന്ത്രിതമായ വിധേയത്വമുള്ള വിഷയങ്ങളിൽ വിക്കി ലേഖനങ്ങൾ എഴുതാതിരിക്കുക എന്നതാൺ എന്റെ നിലപാട്. എല്ലാ വശങ്ങളും ഉൾക്കൊണ്ടെഴുതാൻ സാധിക്കുന്ന വിഷയങ്ങൾ മാത്രമേ കൈവയ്ക്കാറുള്ളൂ.

മറ്റൊന്ന് ഇതുപോലെയുള്ള തർക്കവിഷയങ്ങളിൽ ലേഖനങ്ങൾ കഴിവതും വസ്തുതാപരമാകാൻ ഏറ്റവും നല്ല രീതി അതാണെന്നു തോന്നുന്നു. കശ്മീർ എന്ന ലേഖനത്തിൽ ഇനി തിരുത്തലുകൾ നടത്തും മുൻപ് അത് സംവാദ വേദിയിൽ ഉന്നയിക്കണം എന്ന് എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിക്കുന്നു. നന്ദി.മൻ‌ജിത് കൈനി 04:12, 5 മാർച്ച് 2007 (UTC)[മറുപടി]

കാശ്മീർ ഇന്ന്[തിരുത്തുക]

ലേഖനത്തിൽ ഇങ്ങനെ കാണുന്നു. "ഇന്ന് കാശ്മീർ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഏറിയ പങ്കും പാകിസ്ഥാൻ കീഴടക്കി വെച്ചിരിക്കുന്നു". ഇതിനു തെളിവായി നേരത്തേ പരാമർശിക്കപ്പെട്ടിരുന്നത്, ഇംഗ്ലീഷ് വിക്കിപീഡിയയിലെ കാശ്മീരിനെക്കുറിച്ചുള്ള ലേഖനമായിരുന്നു. ആ പരാമർശം, ഇംഗ്ലീഷ് ലേഖനത്തിൽ ഇതിന് തെളിവില്ല എന്നറിഞ്ഞപ്പോഴാകണം, പിന്നീട് ആരോ മാറ്റി. ഇംഗ്ലീഷ് ലേഖനത്തിൽ പറയുന്നത് ഇതാണ്:- "India controls 101,387 km² of the disputed territory, Pakistan 85,846 km² and China, the remaining 37,555 km²". ഏതായാലും ഇത്തരം ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തും മുൻപ് അത് സംവാദ വേദിയിൽ അഭിപ്രായരൂപീകരണത്തിനു വയ്ക്കണം എന്ന അഭിപ്രായം കണക്കിലെടുത്ത്, ഞാൻ തിരുത്തലൊന്നും നടത്തുന്നില്ല.Georgekutty 12:16, 20 ജനുവരി 2008 (UTC)[മറുപടി]

കശ്മീർ ഭൂപ്രദേശത്തെക്കുറിച്ചുള്ള ലേഖനമായതിനാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്ന ഫലകം നീക്കം ചെയ്യുന്നു--Arjunkmohan (സംവാദം) 08:12, 24 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കശ്മീർ&oldid=1972169" എന്ന താളിൽനിന്ന് ശേഖരിച്ചത്