സംവാദം:കള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടൻ കള്ളുചെത്തിന്റെ ഒരു ചിത്രം വേണം.. പറ്റിയാൽ കള്ളുചെത്താൻ വേണ്ടി ചകിരികെട്ടി തെങ്ങിൽ ഉണ്ടാക്കിയിരിക്കുന്ന പടികളുടേയും ചിത്രം .. --Vssun 18:17, 10 മാർച്ച് 2007 (UTC)

ഞാനൊന്ന് ശ്രമിക്കട്ടെ സുനിലെ --  ജിഗേഷ്  ►സന്ദേശങ്ങൾ  18:20, 10 മാർച്ച് 2007 (UTC)

തെങ്ങിലെ കള്ള് ചെത്തുന്ന രീതിയെക്കുറിച്ച് അല്പം വിവരങ്ങൾ ഉണ്ട്. അത് എവിടെ ചേർക്കാം ? --സുഗീഷ് 17:06, 11 ജൂൺ 2008 (UTC)

ചെത്തുന്ന വിധമെന്ന് തലക്കെട്ടിട്ടു ചേർത്താൽ പോരേ?--ജ്യോതിസ് 21:16, 11 ജൂൺ 2008 (UTC)

ഇതിൽ തന്നെ ചേർത്താൽ മതിയോ ?--സുഗീഷ് 04:39, 12 ജൂൺ 2008 (UTC)

അതിനെന്താ? ഇതിൽ ചേർത്താൽ എന്താ പ്രശ്നം? (തമാശയായി ഇതിൽ ചേർത്താലെന്താ പുളിയ്ക്കുമോ? എന്നും ചോദിക്കാം ;-) )--ജ്യോതിസ് 19:20, 12 ജൂൺ 2008 (UTC)

ചങ്ങമ്പുഴയുടെ ഏതോ കവിതയിൽ "വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ള്, ചില്ലിൽ വെള്ളഗ്ലാസിൽ പകർന്നെടുത്തങ്ങനെ" കുടിച്ചു സായൂജ്യമടയുന്നതിനെപ്പറ്റി പറയുന്നില്ലേ. ആർക്കെങ്കിലും മുഴുവൻ വരികളും അറിയാമെങ്കിൽ ചേർക്കാം.Georgekutty 08:29, 12 ഒക്ടോബർ 2009 (UTC)

ചങ്ങമ്പുഴയുടെ വരികൾ ചേർത്തിട്ടുണ്ട്Georgekutty 15:19, 12 ഒക്ടോബർ 2009 (UTC)

കള്ള്ചെത്തൽ[തിരുത്തുക]

പന ചെത്തുന്ന രീതി വ്യക്തമാകുന്നില്ലല്ലോ. പനമരം മറിച്ചിട്ട് ചെത്തുകയെന്നത് എന്തിനാണ്,എങ്ങിനെയാണ്?. മനസ്സിലാകുന്നില്ല.അറിയാവുന്നവർ അത് വ്യക്തമാക്കുമല്ലോ.Chandrapaadam (സംവാദം) 16:05, 14 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കള്ള്&oldid=1650666" എന്ന താളിൽനിന്ന് ശേഖരിച്ചത്