സംവാദം:കലാകൗമുദി ദിനപ്പത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു പ്രശസ്തമായ കേരളകൗമുദി പത്രത്തെക്കുറിച്ചല്ല. അതിനാൽ കണ്ണികൾ നീക്കി.

ഇത് മുംബൈയിലെ ഒരു പ്രാദേശിക മലയാള പത്രമാണ്. ഹ്യൂസ്റ്റണിൽ ഡാളസിലുമൊക്കെ ഇതുപോലെ ഒരു മൂന്നു നാലെണ്ണം വീതമുണ്ട്. --ജേക്കബ് (സംവാദം) 16:33, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഇതിനും ശ്രദ്ധേയതയില്ലെന്നോ! 1980കളുടെ അവസാനം/1990-കളുടെ തുടക്കത്തിൽ, കേരളത്തിലെ പത്രങ്ങൾ അച്ചിലും ഈയക്കട്ടകളിലും കുരുങ്ങിക്കിടക്കുന്ന കാലത്തു് ആദ്യമായി മലയാളത്തിൽ കമ്പ്യൂട്ടർ ടൈപ്പ് സെറ്റിങ്ങ് തുടങ്ങിവെച്ച ദിനപ്പത്രമായിരുന്നു മുംബായിലെ കലാകൗമുദി. എം.പി. നാരായണപ്പിള്ള എന്ന മഹാദീർഘദർശിയുമായാണു് ഡിജിറ്റൽ മലയാളത്തിനു് സ്വന്തമായി റോമൻ ലിപിയിൽ ഒരു മങ്ഗ്ലീഷ് ട്രാൻസ്ലിറ്റെറേഷൻ സ്റ്റാൻഡേർഡിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുവാൻ എനിക്കു് ആദ്യമായി അവസരം ലഭിച്ചതു്. അതിനുശേഷം എത്ര ഓണവും വിഷുവും കഴിഞ്ഞാണു് നമ്മുടെ പ്രബുദ്ധകേരളപത്ര 'അധിപന്മാർ' കമ്പ്യൂട്ടറിൽ ലിപിയും ട്രാൻസ്ലിറ്റെറേഷനും ഒക്കെ എന്താണെന്നു കേൾക്കുന്നതുതന്നെ! ആ നാരായണപ്പിള്ളയുടെ മാനസപുത്രിയായിരുന്നു അന്നത്തെ മുംബായ് മലയാളികളുടെ കേരളത്തിലേക്കുള്ള ഒരേ ഒരു പൊക്കിൾക്കൊടിയായിരുന്ന ഈ പത്രം! വിശ്വപ്രഭ ViswaPrabha Talk 16:46, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ദയവായി വിവരങ്ങൾ താളിൽ ചേർക്കുക. പിന്നെ ഇതും കേരളകൗമുദിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? --ജേക്കബ് (സംവാദം) 16:48, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

See this as a starter: [[1]]. It is one thing to keep, wait for someone knowledgeable to ARRIVE later (may be after years!) and enrich an article and another to discard it outright on the very formation of its own page. For those who still do not know it, Wikipedia is all about beginning from SMALL and growing BIG. Not nipping in the buds! We don't need to vomit a print-out right tomorrow morning. വിശ്വപ്രഭ ViswaPrabha Talk 16:55, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഇന്നു് എല്ലിൽ വറ്റു കുത്തി നടക്കുന്ന മലയാളികളുടെ so called സുവർണ്ണകാലം ആരംഭിക്കുന്നതു് മുംബായിലെ ചാളുകളിലാണു്. അത്തരം നാളുകളിലൊന്നിൽ മറൈൻ ഡ്രൈവിലും ചെമ്പൂരും അന്ധേരിയിലും മറ്റും വല്ലവരും കുടിച്ചുബാക്കിവന്ന ഇളനീരിന്റെ കഴമ്പു തിന്നു പട്ടിണി മാറ്റി, കിട്ടിയ പണിയുമെടുത്തു ജീവിച്ചിരുന്ന ഒരു പാടു മലയാളികളുണ്ടായിരുന്നു. അവർ പൈസ കൊടുത്തു വാങ്ങേണ്ടി വരുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നതു് 'മഹാകേരളമോ' 'കലാകൗമുദിയോ' ആയിരുന്നു. വായിച്ചു കഴിഞ്ഞാൽ വല്ല റോഡ്സൈഡിലും കിടന്നുറങ്ങാൻ അവർക്കതു നല്ലൊരൊന്നാംതരം കിടക്കവിരിയുമായിരുന്നു. നിർഭാഗ്യവശാൽ അവർക്കു പോലും ഇന്നു ശ്രദ്ധേയതയില്ല! :(

കുറേ വരിക്കാർ പത്തുകൊല്ലത്തെ വരിസംഖ്യ ഒരുമിച്ചടച്ച് മൂലധനമുണ്ടാക്കിയാണു് ആ ബിസിനസ്സ് പരീക്ഷണം തുടങ്ങിവെച്ചതു്. അതിന്റെ വിജയഗാഥകൾ കറതീർത്തെഴുതാൻ ഞാനാളല്ല. എഴുതാൻ അർഹരും അറിവുള്ളവരുമായ മുംബായ്ക്കാർ എന്നെങ്കിലും ഇവിടെ എത്തിപ്പെടും. അന്നുവരേയ്ക്കും ഈ ലേഖനം, അതെത്ര ചെറുതാണെങ്കിലും,ഇവിടെ കാണണം. ഇല്ലെങ്കിൽ മൂഢവും വികലവുമായ നമ്മുടെ ശ്രദ്ധേയതാനയങ്ങൾ കടയ്ക്കു കത്തിവെക്കുന്നതു് വിക്കിപീഡിയ എന്ന മഹാവൃക്ഷക്കൊച്ചുതയ്യിന്റെ കുരുന്നുകാതലിലായിരിക്കും. വിശ്വപ്രഭ ViswaPrabha Talk 17:12, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]