സംവാദം:കറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ഭാഗത്ത് കറുക എന്നും കറുകപ്പട്ട എന്നും പറയും. കറുക ഇലയിൽ അടയും അപ്പവും ഉണ്ടാക്കാറുണ്ട്. --ചള്ളിയാൻ ♫ ♫ 05:30, 17 ഡിസംബർ 2007 (UTC)

അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ച് നോക്കിയേ.. കറുകയുടെ ഇലയിലാണോ അടയും അപ്പവും ഉണ്ടാക്കുന്നത്?--സുഗീഷ് 05:46, 17 ഡിസംബർ 2007 (UTC)

കറുകയുടെ ഇലയിൽ അടയും അപ്പവും ഉണ്ടാക്കാറുണ്ട്. ഞാൻ കഴിച്ചിട്ടുമുണ്ട്..നല്ല ഫ്ലേവറാൺ. ചിലർ പ്ലാവിൻറെ ഇലയിലും ഉണ്ടാക്കാറുണ്ട്.Aruna 05:54, 17 ഡിസംബർ 2007 (UTC)

ശരി സമ്മതിച്ചിരിക്കുന്നു. ഇതിന്‌ വയണ എന്നും പേരുള്ളതായി ഇവിടെ നോക്കിയപ്പോഴാണ്‌ കണ്ടത്. വയണയില കുമ്പിൾ പോലെയാക്കി അതിൽ മാവ് നിറച്ച് പുഴുങ്ങി ഉണ്ടാക്കാറുണ്ട്. ചില വിശേഷാവസരങ്ങളിൽ; ഇവിടങ്ങളിൽ പൊങ്കാലകൾക്കാണ്‌ ഇത് സാധാരണ ഉപയോഗിക്കുന്നത്. തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കുക.--സുഗീഷ് 06:06, 17 ഡിസംബർ 2007 (UTC)
കറുക എന്നു പറഞ്ഞാൽ ഇതല്ലേ?--അനൂപൻ 06:21, 17 ഡിസംബർ 2007 (UTC)

പായ ഉണ്ടാക്കുന്ന കറുകപുല്ലുമുണ്ട്. പൂജക്കും ഉപയോഗിക്കും. --ചള്ളിയാൻ ♫ ♫ 06:54, 17 ഡിസംബർ 2007 (UTC)

തലക്കെട്ട് മാറ്റണം[തിരുത്തുക]

കറുവ എന്ന് മതി. കറുവ മരത്തിന്റെ തോലാണ് കറുവപ്പട്ട. ഇലവർങ്ഗം ആണന്ന് തോന്നുന്നു അറിവുള്ളവർ നോക്കണേ --Arayilpdas 08:07, 17 ഡിസംബർ 2007 (UTC)


This is 'edana'! At Kottayam it is known so. It is really a startling revelation to me that 'karuvapatta' is from edana!

പക്ഷെ ഈ മരത്തിന്റെ ഇലയെ എന്ത് പറയും കറുവ ഇല എന്നോ അതോ കറുക ഇല എന്നോ. കറുവ എന്നത് ഉച്ചാരണ വൈകല്യമല്ലേ എന്ന് സംശയം --ചള്ളിയാൻ ♫ ♫ 15:24, 16 സെപ്റ്റംബർ 2008 (UTC)

കറുവ ഇല എന്നു പറയാം. കറുക എന്നത് ഉച്ചാരണപ്പിശകായി തോന്നുന്നു. ഇതിനു കറുക എന്നു പറഞ്ഞാൽ ശരിക്കുള്ള കറുകക്ക് നിങ്ങളുടെ നാട്ടിൽഎന്തുപറയും?--Anoop menon 15:59, 4 ഏപ്രിൽ 2010 (UTC)

  • കറുവ --> കറുവാപ്പട്ട ..... കറുവ എന്നുമതി... അല്ലെങ്കിൽ ഇലവർങ്ഗം എന്നാക്കിയാൽ മതി --സുഗീഷ് 16:29, 4 ഏപ്രിൽ 2010 (UTC)


കറുവയും ഇടനയും രണ്ടു മരമാണ് ............ ഇവിടെ ചേർത്തിരിക്കുന്നത് തെറ്റാണ് ............ എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത് കറുവയിൽ മായം ചേർക്കാനാണ് ......... ഇടന ഉപയോഗിക്കുന്നത്— ഈ തിരുത്തൽ നടത്തിയത് ‎117.204.115.129 (സംവാദംസംഭാവനകൾ)

ആദ്യ വിവരണം[തിരുത്തുക]

കറുവയും, വയണയും രണ്ട് വ്യത്യസ്ത മരങ്ങളാണ്. കാഴ്ചയിൽ രണ്ടും ഒരു പോലെ തോന്നും. കറുവായുടെ ചെറിയ ഇലയും വയണയുടെ വലിയ ഇലയും ആണ്. വയണ നല്ല പൊക്കത്തിൽ വളരും, കറുവ അത്ര കണ്ടു പൊക്കം വയ്ക്കാറില്ല. ഈ വരിയിൽ (ഇംഗ്ലീഷിൽ “സിനമൺ“ ഹിന്ദിയിൽ “ദരുസിത”(दरुसित) എന്നു അറിയപ്പെടുന്ന ഇലവർങം എന്ന വൃക്ഷമാണ് കറുവ അഥവാ വയണ) തിരുത്തൽ വേണം എന്നാണ് എന്റെ അഭിപ്രായം. --Kiran Gopi 16:58, 4 ഏപ്രിൽ 2010 (UTC)

കറുവയും, വയണ/ഇടനയും രണ്ട് വ്യത്യസ്ത മരങ്ങളാണെന്നതിനോട് ഞാനും യോജിക്കുന്നു.നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുറ്റ്യാടിയിൽ കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.ആറ്റുകാൽ പോങ്കാലയിലും മറ്റും ഈ ഇലയാണ് ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്.-ജിതിൻ മാത്യു Jithin Mathew( Jithindop) 15:02, 19 ജൂലൈ 2011 (UTC)

കറുവയും വയണയും രണ്ടാണ്, ഒന്നിന്റെ ഇലക്ക് (കറുവ) രൂക്ഷ ഗന്ധവും മറ്റെതിന് ലളിതവുമാണ്. വയണ വലുപ്പമുള്ള ഇലയോടുകൂടി മരമാവുന്നവയാണ്. --എഴുത്തുകാരി സംവാദം 16:49, 11 ജൂലൈ 2012 (UTC)
കുറേ നാൾ ഇതിന്റ്െപിറകേ ആയിരുന്നു. രണ്ടും രണ്ട് തന്നെയാണ് എന്നാണ് എന്റേയും അഭിപ്രായം.. ധൈര്യമായി തിരുത്തിക്കോളൂ.. :)--സുഗീഷ് (സംവാദം) 16:59, 11 ജൂലൈ 2012 (UTC)

സിന്നമോൻ[തിരുത്തുക]

സിന്നമോന്റെ റീഡയറക്റ്റ് ഈ താളിൽ വേണോ? കറുവ എന്ന പേരിൽ ആരെങ്കിലും അതിനെ തിരയാൻ സാധ്യതയുണ്ടോ? --Vssun (സംവാദം) 01:47, 21 സെപ്റ്റംബർ 2012 (UTC)

ഒഴിവാക്കുന്നു. --Vssun (സംവാദം) 16:49, 28 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കറുവ&oldid=1632032" എന്ന താളിൽനിന്ന് ശേഖരിച്ചത്