സംവാദം:കറുത്ത കുർബ്ബാന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധികാരികത വ്യക്തമല്ലെങ്കിൽ {{fact}} ടാഗ് ചേർത്താൽ മതി.--Shiju Alex 14:59, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

- അങ്ങനെ മാറ്റിയിരിക്കുന്നു. --ജേക്കബ് 15:10, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

വാക്യത്തിൽ വിശ്വാസഭ്രംശംവന്ന എന്നു ചേർക്കുകയും മാർപാപ്പയെ ഒഴിവാക്കുകയും ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

വിശ്വാസം ഭ്രംശം വന്നു എന്നു ഒരു വിഭാഗം ആരോപിക്കുന്നതാണ്‌. സോ കോൾഡ് വിശ്വാസികൾ ചെയ്യുന്നതാണ്‌ ശരി എന്നോ മാർപാപ്പ ഇങ്നഗ്നെയുള്ളതൊന്നും ചെയ്തിട്ടില്ല എന്നോ ഒന്നും വിക്കിപീഡിയക്കു നോക്കേണ്ട കാര്യമില്ല. ന്യൂട്രൽ പോയിന്റിൽ നിന്നു വിവരങ്ങൾ അവതരിപ്പിക്കുക മാത്രമേ വിക്കിപീഡിയ ചെയ്യെണ്ടതുള്ളൂ.കാരണം ഇതു ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ്‌.--Shiju Alex 15:22, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇങ്ങനെ ചേർത്തതിനു കാരണമുണ്ട്. (യഥാർത്ഥത്തിൽ, ഈ മാറ്റങ്ങൾ ആദ്യം ഒരു അജ്ഞാതനായിരുന്നു ചേർത്തത്)
  1. വിശ്വാസഭ്രംശംവന്ന എന്ന വാക്കില്ലായിരുന്നെങ്കിൽ എല്ലാ സന്യാസികളും വൈദീകരും എന്നു പറഞ്ഞിട്ടില്ലെങ്കിൽകൂടി ഇത് സർ‌വ്വസാധാരണമായ ഒരു കാര്യമായിരുന്നു എന്നൊരു ആക്ഷേപ ധ്വനി വാക്യത്തിനു വരുന്നു. വിശ്വാസംഭ്രംശം എന്നത് ക്രിസ്തീയ POV-യിൽ ഒരു മോശം കാര്യമാണെങ്കിലും ക്രിസ്തീയവിശ്വാസത്തിൽ ഭ്രംശം വന്നു എന്നത് ഒരു NPOV-യിൽ അല്ലെങ്കിൽ Black Mass അനുവർത്തിക്കുന്ന ഒരാളുടെ POV-യിൽ അത്ര മോശം കാര്യമൊന്നുമല്ലല്ലോ (കാരണം "ക്രിസ്തീയ വിശ്വാസം" ഒരു non-christian വ്യക്തിക്ക് വല്യ കാര്യം ഒന്നുമല്ലല്ലോ).
  2. ഒരാൾ ഒരു (പൊതുവേ നിന്ദ്യം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിനനുസരിച്ച് നിന്ദ്യം, എന്നു കരുതപ്പെടുന്ന) പ്രവൃത്തിയിൽ ഉൾപ്പെട്ടുവെന്ന് തെളിവില്ലാതെ വിക്കിയിലെ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ {{FACT}} എന്നു ചേർക്കുന്നതിനുപകരം അയാളെ അപമാനിക്കുന്ന ആ clause എടുത്തുകളയുക എന്നതാണ്‌ ഉചിതം എന്നതാണ്‌ എന്റെ അഭിപ്രായം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ കേരളത്തിലെ പ്രമുഖനായ ഒരു വ്യക്തിയുടെ പേരിൽ ഉള്ള ലൈഗികാരോപണം അയാൾ അതു ചെയ്തു എന്നൊരു ലേഖനത്തിൽ കൊടുത്താൽ നമ്മൾ {{FACT}} എന്നു നൽകാതെ vandalism ആയി കരുതി ആ വാക്യം നീക്കം ചെയ്യുകയല്ലേ ചെയ്യുക? "മാർപ്പാപ്പ" എന്നൊഴിവാക്കുക വഴി ഞാൻ ഇതേ ഉദ്ദേശിച്ചുള്ളൂ.
ഷിജു പറഞ്ഞതുപോലെ ഇത് ഒരു സ്വതന്ത്രവിജ്ഞാനകോശമാണെങ്കിലും ആരെയും തെളിവില്ലാതെ, ആക്ഷേപിക്കുന്ന കാര്യങ്ങൾ ഒഴിവാക്കേൺടതല്ലേ.. പിന്നെ ഒരുപക്ഷേ ഞാൻ ക്രിസ്തീയ ലേഖനങ്ങൾ കൂടുതലായി എഴുതുന്നതു കാരണം ക്രിസ്തീയ POV-യിൽ ആക്ഷേപകരമായി തോന്നുന്ന കാര്യങ്ങൾ കുറച്ചുകൂടെ പെട്ടെന്നു മനസ്സിലാക്കാൻ കഴിയുമായിരിക്കും, അത്രമാത്രം. അല്ലാതെ ഞാൻ ആ POV-യിൽ നിന്ന് ആണ്‌ എഡിറ്റ് ചെയ്യുന്നതെന്ന് ദയവായി തെറ്റിധരിക്കരുതേ എന്നപേക്ഷിക്കുന്നു.
--ജേക്കബ് 16:20, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

സത്യം പുരപ്പുറത്തു നിന്നു വിളിച്ചു പറയേണ്ടതു തന്നെ. പക്ഷെ വിളിച്ചു പറയുന്നതു സത്യമാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കടമകൂടി, അത് വിളിച്ചു പറയുന്ന വ്യക്തിക്കുണ്ട്. {{പതിനേഴാം നൂറ്റാണ്ടിൽ വിശ്വാസഭ്രംശംവന്ന സന്യാസികളും വൈദീകരും ലൈംഗീക ചിട്ടവട്ടങ്ങൾ ഉൾപ്പെടുത്തി കുർബ്ബാന അർപ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങൾ വിവരിക്കുന്നുണ്ട്}} ഇതിൽ പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങൾ ഏതണെന്നുള്ള അവലംബം നൽകിയൽ നന്നയിരുന്നു. :- ‌Aronjos1 06:19, 21 ഏപ്രിൽ 2010 (UTC)[മറുപടി]


"വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ തലയോട്ടിയിൽ നിറച്ച മൂത്രമോ രക്തമോ ആവും ഉപയോഗിക്കുക"

ഈ പറഞ്ഞതാണ് ശരിയെങ്കിൽ "ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യാറുണ്ട്" എന്ന് പറഞ്ഞിരിക്കുന്നതു തീറ്ത്തും തെറ്റായ പ്രയോഗമല്ലെ. :- ‌‌ Aronjos1 06:19, 21 ഏപ്രിൽ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കറുത്ത_കുർബ്ബാന&oldid=1046942" എന്ന താളിൽനിന്ന് ശേഖരിച്ചത്