സംവാദം:കമ്മൽച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിലെ വിവരണം ശരിയാണോ? ഈ സംവാദവും കാണുക. --കിരൺ ഗോപി 05:01, 7 ഡിസംബർ 2011 (UTC)

വേരിൽ നിന്നു് മുളയ്ക്കുന്നതെന്നതു് ശരിയാണു്. (വേനൽ മൂക്കുന്നതോടെ ചെടി മുഴുവൻ ഉണങ്ങുകയും വേരു് (കിഴങ്ങ്) മാത്രം സുപ്താവസ്ഥയിൽ അവശേഷിക്കുകയും ചെയ്യുന്നു. അടുത്ത വർഷക്കാലത്തിനുശേഷം വീണ്ടും പുതിയ തളിരുകൾ ഉണ്ടാവും.)

പക്ഷേ, ഈ ചെടിയെ കമ്മൽ‌പ്പൂവെന്നു എവിടെയെങ്കിലും വിളിക്കാറുള്ളതായി അറിയില്ല. വാസ്തവത്തിൽ നമ്മുടെ നാട്ടിൽ ഇതൊരു പുതിയ കടന്നുകയറിജനുസ്സാണെന്നാണു തോന്നുന്നതു്. എന്റെ തൊടിയിൽ ഒരെണ്ണമുള്ളതു് ആരോ സമ്മാനമായി കൊടുത്തതാണത്രേ. അതൊഴിച്ച് എവിടെയും (നാട്ടിൽ) ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, പലേടങ്ങളിലും കണ്ടുവരുന്നതായി അറിയാൻ കഴിഞ്ഞു.

കമ്മൽ‌പ്പൂ എന്ന് ആരെങ്കിലും അശ്രദ്ധമായി വിളി തുടങ്ങിയിട്ടുണ്ടോ എന്നാറിയില്ല. ഇപ്പോൾ തന്നെ നാം തന്നിഷ്ടം പോലെ പേരുകൾ തന്നിഷ്ടം പോലത്തെ പൂക്കൾക്ക് ഇട്ടു് ഒരു പരുവമാക്കിയിട്ടുണ്ടു്. ഇത്തരം ശീലം പണ്ട് ഇത്രമാത്രം ഉണ്ടായിരുന്നില്ല.പൂക്കൾക്കും ചെടികൾക്കും പേരു വിളീക്കുമ്പോൾ എത്ര മാത്രം ശ്രദ്ധിക്കണമെന്നു് ടാക്സോണമിയും ദ്വിനാമസമ്പ്രദായവും ചെറിയ ക്ലാസ്സുകളിൽ തന്നെ പഠിക്കാൻ ഭാഗ്യം ലഭിച്ച നമ്മുടെ പുതുതലമുറ ഓർക്കുന്നില്ല.

വിക്കിപീഡിയ അത്തരം അശ്രദ്ധകളെ നിഷ്കരുണം ഒഴിവാക്കുകയും എതിർക്കുകയും ചെയ്യേണ്ടതുണ്ടു്. അതുകൊണ്ട് ഒന്നുകിൽ ഈ ലേഖനത്തിന്റെ പേരു മാറ്റുകയോ അല്ലെങ്കിൽ ശക്തമായ അവലംബങ്ങൾ ആവശ്യപ്പെടുകയോ ചെയ്യേണ്ടതുണ്ടു്. W:Chrysothemis_pulchella യ്ക്കു സമാനമായി Sun set Glory / Copper Leaf അന്തിമണി എന്നോ ചെമ്പില എന്നോ ആവാം. അതുമല്ലെങ്കിൽ ഇതിനുമുമ്പ് ആരെങ്കിലും ഉപയോഗിച്ച് സാമാന്യം പ്രചാരത്തിലുള്ള പേരാവട്ടെ.

കൂട്ടത്തിൽ ഈ സുന്ദരമായ താളും കാണൂ.http://www.public-domain-photos.org/tag/kerala (They seems to be public domain photos!) http://www.flowersofindia.in/catalog/slides/Sunset%20Bells.html (Photo from Manipur). ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:53, 7 ഡിസംബർ 2011 (UTC)

ഇതു കമ്മൽ പൂവോ കമ്മൽച്ചെടിയോ അല്ല. അനുയോജ്യമായി പേരു മാറ്റേണ്ടതാണ്. Malikaveedu (സംവാദം) 05:08, 10 ഏപ്രിൽ 2019 (UTC)

രക്ഷിക്കൽ[തിരുത്തുക]

ക്രൈസോതെമിസ് എന്ന ലേഖനം കാണുക. അതിൽ പറയുന്ന ചെടിയുടെ ചിത്രവും ഇതും ഒന്നുതന്നെയല്ലേ..17:25, 30 മേയ് 2020 (UTC)

ക്രൈസോതെമിസ് എന്ന താളിലേക്ക് ലയിപ്പിക്കുന്നതാണ് നല്ലത് രണ്ടും ഒന്ന് തന്നെയാണ് Ranjith-chemmad (സംവാദം) 21:29, 30 മേയ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കമ്മൽച്ചെടി&oldid=3343875" എന്ന താളിൽനിന്ന് ശേഖരിച്ചത്