സംവാദം:കമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ prettyurl എങ്ങനാ?--Subeesh Balan 08:39, 27 ഒക്ടോബർ 2009 (UTC)

  1. Kama - എന്താ കുഴപ്പം?
  2. ലേഖനത്തിൽ ആദ്യത്തെ മൂന്ന് ഖണ്ഡിക മാത്രം പോരേ? ബാക്കിയുള്ളതൊക്കെ ചുരുക്കെഴുത്തുകളെക്കുറിച്ച് പൊതുവായാണല്ലോ. ചുരുക്കെഴുത്തുകൾ എന്ന താളിലേക്ക് നീക്കുന്നതല്ലേ നല്ലത്?
  3. ഇംഗ്ലീഷുപോലുള്ള ആംഗലേയ ഭാഷകളിലുമാണ്. ഇംഗ്ലീഷു തന്നെയല്ലേ ആംഗലേയം? പാശ്ചാത്യഭാഷ എന്നാണോ ഉദ്ദേശിച്ചത്?

-- റസിമാൻ ടി വി 16:24, 27 ഒക്ടോബർ 2009 (UTC)

  1. കമായിൽ തുടങ്ങി മലയാളത്തിലെ ചുരുക്കെഴുത്തുകളെക്കുറിച്ചും പാണിനീയത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരിക്കുന്നു! പിന്നെ കുറേ ഫിലോസഫിയും!
  2. ഒന്നാമത്, കമ എന്നത് ഒരു ചുരുക്കെഴുത്തല്ല. ഒരു ശൈലി മാത്രമാണ്‌.
  3. ശക്തമായൊരു ഭാഷാപ്രയോഗത്തെ സാധ്യമാക്കുന്നതിനൊന്നുമല്ല ചുരുക്കെഴുത്ത് ഉപയോഗിക്കുന്നത്. എഴുത്തിലും പറച്ചിലിലും സമയസ്ഥലങ്ങൾ ലാഭിക്കുന്നതിനു മാത്രമാണ്‌. അതിൽ ചില സൗന്ദര്യം കാണും. All India Radio AIR ആയതുപോലെ.
  4. ഓം തുടങ്ങിയവയുടെ അർത്ഥവിവരണം അതിന്റെ w:Backronyms മാത്രമാണ്‌.
  5. രാമായണത്തിൽ ഉൾച്ചേർത്തിരിക്കുന്ന ഗായത്രീമന്ത്രം മുദ്രാലങ്കാരമാണ്‌ (കവിതയിൽ കടപയാദി പോലുള്ള ചില വിവരങ്ങൾ എൻകോഡുചെയ്യുന്ന രീതീയാണ്‌ മുദ്ര).
  6. വീണപൂവിലെ ഹാ കഷ്ടം ഒരു നിരൂപകദൃഷ്ടിമാത്രമാണ്‌.

ഇതൊന്നും ചുരുക്കെഴുത്ത് എന്ന വിഭാഗത്തിൽ പെടില്ല. സ്വ.ലേ. മാത്രമാണ്‌ w:Abbreviation. അതൊരു w:Acronym കൂടിയാണ്‌. ഒരു വിജ്ഞാനകോശത്തിന്റെ ശൈലിയോ ഏകാഗ്രതയോ വസ്തുനിഷ്ഠതയോ ഒന്നും ഈ ലേഖനത്തിനില്ല. 'ക-മാ' എന്ന ശൈലി വിജ്ഞാനകോശപ്രസക്തവുമല്ല. മലയാളത്തിലെ ചുരുക്കെഴുത്തുകൾ എന്നൊരു ലേഖനമാണെങ്കിൽ പ്രസക്തമാണ്‌. പിന്നെ, Short Hand-നും ചുരുക്കെഴുത്ത് എന്നല്ലേ ഉപയോഗം?--തച്ചന്റെ മകൻ 03:24, 28 ഒക്ടോബർ 2009 (UTC)

മോളിൽ പറഞ്ഞത് പകുതിയും മനസ്സിലായില്ല. ഈ താളും ചുരുക്കെഴുത്ത് എന്ന താളും ചേർത്ത് ഒന്ന് വൃത്തിയാക്കാൻ ശ്രമിച്ചുകൂടേ? -- റസിമാൻ ടി വി 12:15, 28 ഒക്ടോബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കമ&oldid=666497" എന്ന താളിൽനിന്ന് ശേഖരിച്ചത്