സംവാദം:കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കണ്ണൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഒരേ പേരിൽ രണ്ട്‌ ലേഖനങ്ങൾ[തിരുത്തുക]

കണ്ണൂർ ‍, കണ്ണൂർ ജില്ല എന്നീ പേരുകളിൽ രണ്ട്‌ ലേഖനങ്ങളുണ്ട്‌. ഇത്‌ രണ്ടും സംയോജിപ്പിച്ച്‌ ഒറ്റ ലേഖനമാക്കിയാൽ നന്നായിരുന്നു.

--സാദിക്ക്‌ ഖാലിദ്‌ 14:29, 14 ജനുവരി 2007 (UTC)Reply[reply]

കണ്ണൂർ എന്ന താൾ കണ്ണൂർ നഗരത്തെക്കുറിച്ചുള്ളതും, കണ്ണൂർ ജില്ല പ്രസ്തുത ജില്ലയെക്കുറിച്ചുള്ളതുമായിരിക്കണം. നിർഭാഗ്യവശാൽ രണ്ടിലും ജില്ലയെക്കുറിച്ചുള്ള വിവരങ്ങളാണ്.--Vssun 18:30, 14 ജനുവരി 2007 (UTC)Reply[reply]


ഈ ലേഖനത്തിൽ കണ്ണൂർ പട്ടണത്തെ കുറിച്ച് അല്ലാത്ത കാര്യങ്ങൾ കണ്ണൂർ ജില്ലഎന്ന താളിലേക്ക് മാറ്റേണ്ടതാണ്. ഉദാഹരണത്തിനു തിരുവനന്തപുരം, തിരുവനന്തപുരം ജില്ല എന്നീ ലേഖനങ്ങൾ നോക്കുക. --Shiju Alex 04:42, 15 ജനുവരി 2007 (UTC)Reply[reply]

എനിക്കറിയാവുന്നത് മാറ്റി --Vssun 08:08, 15 ജനുവരി 2007 (UTC)Reply[reply]

വ്യക്തികൾ[തിരുത്തുക]

പേഴ്‌സനാലിറ്റീസ് എന്ന ആംഗലം മലയാളത്തിലാക്കുന്നത് വ്യക്തികൾ എന്നായിരിക്കണം. വ്യക്തിത്വങ്ങൾ എന്നല്ല. പ്രമുഖ വ്യൿതിത്വങ്ങൾഎന്നതിലെ ൿ തെറ്റായ പ്രയോഗമാണ്. ഡോ.മഹേഷ് മംഗലാട്ട് 07:58, 29 മേയ് 2007 (UTC)Reply[reply]

താങ്കള് പറയുന്നത് ശരിയാണെങ്കില് ധൈര്യമായി മാറ്റിക്കോളൂ --സാദിക്ക്‌ ഖാലിദ്‌ 09:06, 29 മേയ് 2007 (UTC)Reply[reply]

നഗരവും ജില്ലയും[തിരുത്തുക]

നഗരവും ജില്ലയും കൺഫ്യൂഷൻ തുടരുന്നു. നഗരത്തിലെ പ്രധാനസ്ഥലങ്ങളലല്ലോ പട്ടികയിൽ. അതു പോലെ നഗരത്തിലെ പ്രമുഖ വ്യക്തികളുമല്ല. ഡോ.മഹേഷ് മംഗലാട്ട് 10:50, 1 ജൂൺ 2007 (UTC)Reply[reply]

ശരിയല്ലാത്തതൊക്കെ മാറ്റൂ മഹേഷ് സാറെ, ഞങ്ങൾ എല്ലവരും കണ്ണൂരിനു പുറത്തുള്ളവരാ.--Shiju Alex 11:05, 1 ജൂൺ 2007 (UTC)Reply[reply]

ലേഖനശീർഷകം[തിരുത്തുക]

ലേഖനശീർഷകം കണ്ണൂർ നഗരം എന്നാക്കിയിട്ടാവാം തിരുത്തൽ എന്നാണ് തോന്നുന്നത്. ഇംഗ്ലീഷി വിക്കിയിൽ ഇതുലേറെ ഇൻഫോ ഉണ്ട്. ഡോ.മഹേഷ് മംഗലാട്ട് 11:07, 1 ജൂൺ 2007 (UTC)Reply[reply]

ലേഖന ശീർഷകം മാറ്റിയിട്ടുണ്ട്. --Shiju Alex 11:18, 1 ജൂൺ 2007 (UTC)Reply[reply]

കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ താളുകളിലും ഇതേ പ്രശ്നമുണ്ട്. എരു സ്റ്റാർഡേർഡ് രീതിയാവണം എല്ലായിടത്തും. സജിത്ത് വി കെ 11:21, 1 ജൂൺ 2007 (UTC)Reply[reply]

എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം. പക്ഷെ നഗരം ആണോ പട്ടണം ആണോ കൂടുതൽ നല്ലത്--Shiju Alex 11:24, 1 ജൂൺ 2007 (UTC)Reply[reply]

മറ്റ് ജില്ലകളിലുള്ള രീതിയനുസരിച്ച് കണ്ണൂർ എന്ന് മാത്രം പോരെ?(തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട)--അഭി 07:39, 24 ഏപ്രിൽ 2008 (UTC)Reply[reply]

പ്രമുഖ വ്യക്തികൾ[തിരുത്തുക]

ഇവർ എല്ലാവരും കണ്ണൂർ നഗരത്തിലാണോ?

  • സുകുമാർ അഴീക്കോട്
  • ശ്രീനിവാസൻ
  • വിനീത് ശ്രീനിവാസൻ
  • എ.പി. അബ്ദുള്ളക്കുട്ടി
  • ഇ.കെ. നായനാർ
  • കെ. കരുണാകരൻ
  • ടി.പത്മനാഭൻ
  • കൈതപ്രം ദാമോദരൻ നമ്പൂതിരി
  • ഇ. അഹമ്മദ്

— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)

ഇവിടെയുള്ള പ്രമുഖ വ്യക്തികൾ എന്ന ഭാഗം കണ്ണൂർ (ജില്ല) എന്ന താളിലേക്ക് മാറ്റുന്നു--Anoopan| അനൂപൻ 14:49, 24 മേയ് 2009 (UTC)Reply[reply]

കെ.കരുണാകരൻ[തിരുത്തുക]

ഇദ്ദേഹം എങ്ങിനെ കണ്ണൂരുകാരനായി?? തൃശ്ശൂർ മാള തന്നെയല്ലെ സ്വദേശം?? -- ജിഗേഷ് സന്ദേശങ്ങൾ  10:11, 11 ഡിസംബർ 2008 (UTC)Reply[reply]

വിസ്തീർണ്ണം[തിരുത്തുക]

കണ്ണൂരിന്റെ വിസ്തീർണ്ണം 11 ചതുരശ്രകിലോമീറ്റർ എന്നത് ശരിയാണെന്ന് തോന്നുന്നില്ല. 111.54 എന്ന് ഇംഗ്ലീഷ് വിക്കിയിൽ. തൽക്കാലം അത് ഇവിടെച്ചേർക്കുന്നു. --Vssun 11:38, 10 മാർച്ച് 2010 (UTC)Reply[reply]

വിസ്തീർണ്ണം 11.03 ച. കി. മീ തന്നെയാണ്‌. മുനിസിപ്പാലിറ്റിയൂടെ ഔദ്യോഗിക സൈറ്റ് (www.kannurmunicipality.in) നോക്കൂ.കണ്ണൂരാൻ 10:56, 24 മാർച്ച് 2010 (UTC)Reply[reply]

Yes check.svg ശരിയാക്കിയിട്ടുണ്ട്. --Vssun 11:31, 24 മാർച്ച് 2010 (UTC)Reply[reply]

വലിയ പട്ടണം[തിരുത്തുക]

"കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഇത്". ഇത് തെറ്റാണ്‌. തൃശൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ എന്നിവ കണ്ണൂരിനെക്കാൾ വലിയ പട്ടണങ്ങളാണ്‌. കോഴിക്കോട് കഴിഞ്ഞാൽ വടക്കെ മലബാറിലെ ഏറ്റവും വലിയ പട്ടണം എന്നു പറയുന്നതാവും ശരി ബാബുരാജ് 11:12, 24 മാർച്ച് 2010 (UTC)

വ്യവസായം[തിരുത്തുക]

വെസ്റ്റേൺ ഇൻഡ്യ (പ്ലവുഡ് നിർമാതാക്കൾ), ദിനേശ് സഹകരണ സംഘങ്ങൾ എന്നിവയുടെ വിവരങ്ങൾ ചേർത്തിരിന്നെങ്കിൽ നന്നായിരുന്നു--Sahridayan 11:18, 30 ഒക്ടോബർ 2010 (UTC)Reply[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:കണ്ണൂർ&oldid=831691" എന്ന താളിൽനിന്ന് ശേഖരിച്ചത്