സംവാദം:കണിയാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിഘണ്ടുവിലേക്ക് മാറ്റാവുന്ന ഉള്ളടക്കം? -- റസിമാൻ ടി വി 19:38, 26 നവംബർ 2012 (UTC)[മറുപടി]

ഈ താൾ നിഘണ്ടുവിൽ നിന്ന് അതേപടി പകർത്തപ്പെട്ടതായാണ് തോന്നുന്നത്. വിക്കിപ്പീഡിയയിൽ കണിയാൻ എന്ന താൾ ഉണ്ടാകാവുന്നതാണ്. അതിന് ഉള്ളടക്കം വേണ്ടരീതിയിൽ മാറ്റണം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:15, 27 നവംബർ 2012 (UTC)[മറുപടി]
ഗണകൻ എന്നല്ലേ അംഗീകൃത ജാതിപ്പേര്?--പ്രവീൺ:സംവാദം 08:01, 27 നവംബർ 2012 (UTC)[മറുപടി]
അതേ

ബിനു (സംവാദം) 08:14, 27 നവംബർ 2012 (UTC)[മറുപടി]

താളിന്റെ പേര് ഗണകൻ എന്നാക്കി കണിയാൻ തിരിച്ചുവിടൽ താളാക്കിയാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:32, 27 നവംബർ 2012 (UTC)[മറുപടി]

കൂടുതൽ പ്രചാരത്തിലുള്ള പ്രയോഗം കണിയാൻ എന്നാണെന്ന് തോന്നുന്നു . --ഷിജു അലക്സ് (സംവാദം) 10:32, 27 നവംബർ 2012 (UTC)[മറുപടി]

കണിയാൻ എന്നാണ് ഞാനും കൂടുതലായി കേട്ടിരിക്കുന്നത് -- റസിമാൻ ടി വി 10:42, 27 നവംബർ 2012 (UTC)[മറുപടി]
പ്രചാരത്തിലുള്ളത് കണിയാൻ. ഇവിടെ ഗണകനും കണിയാനും പ്രത്യേകമായി കാണിച്ചിരിക്കുന്നു--റോജി പാലാ (സംവാദം) 10:45, 27 നവംബർ 2012 (UTC)[മറുപടി]

പുതിയ അവലംബങ്ങൾ ചേർത്തയാൾ അംഗത്വമെടുക്കാത്തതുകാരണം അഭിനന്ദനമറിയിക്കാൻ സാധിക്കുന്നില്ല. :( --അജയ് ബാലചന്ദ്രൻ (സംവാദം) 06:37, 20 ഡിസംബർ 2012 (UTC)[മറുപടി]

ചേർത്ത അവലംബങ്ങളിൽ കൊടുത്ത പേജിൽ പറഞ്ഞിരിക്കുന്ന സാധനം കാണുന്നില്ലല്ലോ. ആരെങ്കിലും ചെക്ക് ചെയ്ത് നോക്കിയിരുന്നോ? -- റസിമാൻ ടി വി 15:31, 22 ജനുവരി 2013 (UTC)[മറുപടി]

ഏറ്റവും അവസാനം ചേർത്ത അവലംബമാണോ? അത് വായിച്ചുനോക്കിയിട്ടില്ല. അതിന് മുൻപത്തെ അവലംബം (ഒരു ഐ.പി.യുടേത്) വായിച്ചിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:07, 22 ജനുവരി 2013 (UTC) http://books.google.co.in/books?id=B9SUyI-3tRwC&pg=PA155&redir_esc=y#v=onepage&q&f=false ഈ അവലംബത്തിൽ താളിൽ അവകാശപ്പെട്ടിരിക്കുന്ന കാര്യങ്ങളൊന്നും കണ്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:13, 22 ജനുവരി 2013 (UTC)[മറുപടി]

ഗൂഗിൾ ബുക്സ് അവലംബത്തിന്റെ കാര്യമാണ് പറഞ്ഞത്. പേജ് നംബർ തെറ്റിപ്പോയതാണോ? അവലംബം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പുസ്തകം മുഴുവൻ വായിക്കേണ്ടി വരുമല്ലോ. ഗൂഗിൾ ബുക്ക് സർച്ചബിൾ പോലുമല്ല -- റസിമാൻ ടി വി 17:28, 22 ജനുവരി 2013 (UTC)[മറുപടി]

140-ആം പേജിൽ Below the Adhyan aristocracy, the main body of the caste called Asyans എന്നുതുടങ്ങി കുറച്ചു വിവരണമുണ്ട്. ഒരുപക്ഷേ അതാണോ ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന മറ്റൊരു വ്യാഖ്യാനവും എന്നതിന്റെ അവലംബം? പേജ് തെറ്റിയതാവാനാണ് വഴി. ദുരുദ്ദേശത്തോടെ തെറ്റായി ചേർത്തതാണെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 17:38, 22 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കണിയാൻ&oldid=4026406" എന്ന താളിൽനിന്ന് ശേഖരിച്ചത്