സംവാദം:കടൽപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംവൃതോകാരം മലയാളത്തിൽ ഉപയോഗിക്കാറുണ്ടല്ലോ ? കടൽ പുല്ലു് എന്ന താൾ മായ്ചതെന്തിനാണെന്നു് മനസ്സിലായില്ല? കൂടിയേ തീരു എന്നാണെങ്കിൽ തന്നെ തലക്കെട്ടു് മാറ്റം മാത്രം മതിയായിരുന്നില്ലേ --ചിയാമി (സംവാദം) 13:56, 2 ഏപ്രിൽ 2013 (UTC)

സംവൃതോകാരത്തിന് ചന്ദ്രക്കല മാത്രമുള്ള ചിഹ്നം മതിയെന്നാണ് വിക്കിപീഡിയയിൽ സമവായമായിട്ടുള്ളത്. കടൽ പുല്ലു് എന്ന താൾ മായ്ച്ചിട്ടില്ല. തിരിച്ചുവിടൽ നിലവിലുണ്ട്. --Vssun (സംവാദം) 17:53, 2 ഏപ്രിൽ 2013 (UTC)

ആ താൾ മായ്ച്ചിരുന്നു എന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുവിടൽ നൽകുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 18:03, 2 ഏപ്രിൽ 2013 (UTC)

അക്ഷരത്തെറ്റ് പറ്റിയതാണെന്നാണ് കരുതിയത്, ലേഖനത്തിലും "കടൽപുല്ലുകൾ" എന്ന് ഉപയോഗിച്ചു കണ്ടു. ഏതായാലും അത് തിരുത്തിയിരിക്കുന്നു. കടൽപ്പുല്ല് en:Posidonia ലേക്കും, കടൽ പുല്ല് en:Seagrass ലേക്കും ആണ് ഇന്റർവിക്കി.-- Raghith 04:51, 3 ഏപ്രിൽ 2013 (UTC)
സംവൃതോകാരത്തിന് ചന്ദ്രക്കല മാത്രമുള്ള ചിഹ്നം മതിയെന്ന വിക്കിപീഡിയയിലെ സമവായം എന്തിനെ ആധാരമാക്കിയുള്ള നിലപാടാണു് ? ഈ സമവായ ചർച്ചയുടെ കണ്ണി നല്കാമോ ? --അനിലൻ (സംവാദം) 05:54, 3 ഏപ്രിൽ 2013 (UTC)
വ്യാപകമായ ഉപയോഗം എന്നതാണ് ആധാരമെന്ന് കരുതുന്നു. ഇതിനെ സംബന്ധിച്ച് പണ്ടുനടന്ന ഒരു ചർച്ച [1]. ഇതിലെ സമവായം എന്താണെന്ന് രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ പ്രവീണിന്റെ അഭിപ്രായത്തെ സമവായമായി സ്വീകരിച്ചാണ് ഞാൻ പറഞ്ഞത്. എന്തായാലും ഇതൊരു ഔദ്യോഗികശൈലിയായി രേഖപ്പെടുത്തുന്നത് നല്ലതാണ്. പഞ്ചായത്തിൽ നയരൂപീകരണച്ചർച്ച ആരംഭിക്കാം. --Vssun (സംവാദം) 02:15, 7 ഏപ്രിൽ 2013 (UTC)

തലക്കെട്ട്, ലയനം[തിരുത്തുക]

തലക്കെട്ട് കടൽപ്പുല്ല് എന്നാണ് വേണ്ടത്. ഒപ്പം കടൽപ്പുല്ല് എന്ന താൾ നിലവിലുണ്ട്--റോജി പാലാ (സംവാദം) 18:02, 2 ഏപ്രിൽ 2013 (UTC)

ഒരു mergeto ടാഗ് ചേർത്തിട്ടുണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:22, 2 ഏപ്രിൽ 2013 (UTC)
കടൽ പുല്ലു് എന്ന ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന സസ്യവിഭാഗത്തിന്റെ ഉപവിഭാഗം മാത്രമാണു്കടൽപ്പുല്ല് എന്ന ലേഖനത്തിൽ ഉള്ളതു്. വ്യത്യസ്തവും ഉചിതവുമായ തലക്കെട്ടുകൾ നൽകി വേറെ വേറെയായി തന്നെ നിലനിർത്തുകയാണു് വേണ്ടതു്. --ചിയാമി (സംവാദം) 07:01, 3 ഏപ്രിൽ 2013 (UTC)
സന്ധികള്ൽ ചില്ലക്ഷരം കഴിഞ്ഞുവരുന്ന വ്യഞ്ജനം ഇരട്ടിക്കില്ല കടൽപുല്ലു്, എന്നതാണു് വിക്കിപീഡിയക്കു് ഉചിതമായ രീതി. അല്ലെങ്കിൽ സന്ധി ചേർക്കാതെ കടൽ പുല്ലു് എന്നുമാകാം --അനിലൻ (സംവാദം) 05:31, 3 ഏപ്രിൽ 2013 (UTC)
ഇതിന്റെ വ്യാകരണപരമായ അടിസ്ഥാനം എന്താണെന്ന് അറിയാൻ താൽപര്യമുണ്ട്. എങ്കിലും മിക്ക സന്ദർഭങ്ങളിലും ഇരട്ടിപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണ് മലയാളത്തിൽ വ്യാപകമായുള്ളത്. ഇത് കടൽപ്പക്ഷി, കടൽക്കാക്ക, പകൽപ്പൂരം, കർപ്പൂരം തുടങ്ങിയ പദങ്ങളും അവയുടെ ഇരട്ടിപ്പില്ലാത്ത രീതികളും വെബിൽ തിരഞ്ഞാൽ മനസിലാക്കാം. --Vssun (സംവാദം) 06:27, 3 ഏപ്രിൽ 2013 (UTC)
കടൽ + പുല്ല് = കടൽപ്പുല്ല്. --സിദ്ധാർത്ഥൻ (സംവാദം) 07:23, 3 ഏപ്രിൽ 2013 (UTC)
ഞാൻ തിരുത്തുന്നു. കടൽപ്പുല്ല് കേരളപാണിനീയം പ്രകാരം ശരിയാണു്. ദ്വിത്വസന്ധികളിൽ ചില്ലക്ഷരത്തിനു് ശേഷം ഇരട്ടിപ്പു് വേണ്ടെന്നു് പറയുന്നില്ല. മാത്രമല്ല, ചില്ലക്ഷരങ്ങൾക്കായി ഒരു സന്ധിനിയമവും കണ്ടില്ല. പൂർവ്വപദത്തിലുള്ള ലിംഗവചനപ്രത്യയങ്ങൾക്കു ലോപമില്ലെങ്കിൽ ഉത്തരപദാദിയിലെ ദൃഢത്തിനുള്ള ദ്വിത്വം വരുകയില്ല. എന്നേ പറയുന്നുള്ളു. അണ്ടർ + കോൻ= അണ്ടർകോൻ, മലമകൾ + ചരണം= മലമകൾചരണം എന്നീ ഉദാഹരണങ്ങളും കൊടുത്തിട്ടുണ്ടു്.

മറിച്ചുള്ള ഉപയോഗം തെ വ്യതിചലിച്ച പ്രയോഗങ്ങൾ വ്യവസ്ഥാപിതമായി വന്നതിനാലാകാം. --അനിലൻ (സംവാദം) 07:44, 3 ഏപ്രിൽ 2013 (UTC)

മറ്റേ താളിനെ കടൽപ്പുല്ലുകളിലെ പോസിഡോണിയ എന്ന ഓസ്ട്രേലിയയിലും മെഡിറ്ററേനിയനിലും മാത്രം കാണുന്ന ജനുസ്സിനെപ്പറ്റിയാക്കിയിട്ടുണ്ട്. ഇത് കടൽപ്പുല്ലായി നിലനിർത്തുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 2 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കടൽപ്പുല്ല്&oldid=1741671" എന്ന താളിൽനിന്ന് ശേഖരിച്ചത്