സംവാദം:കട്ടമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കട്ടമരമല്ലേ?? 1, 2--പ്രവീൺ:സം‌വാദം 06:33, 6 മാർച്ച് 2009 (UTC)[reply]

കട്ടമരം എന്നാൺ ഞാനും കേട്ടിരിക്കുന്നത്. തമിഴിലും കട്ടമരം എന്നു തന്നെയെന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 06:42, 6 മാർച്ച് 2009 (UTC)[reply]

കട്ടമരം എന്ന് ഇംഗ്ലീഷിൽ പറയുന്നതാണെന്നു തോന്നുന്നു.. തമിഴിൽ കട്ടുമരമാകണം. കട്ടുമരക്കാരൻ എന്ന ഒരു സിനിമയും തമിഴിലുണ്ട്.. http://www.imdb.com/title/tt0317817/ --Vssun 06:59, 6 മാർച്ച് 2009 (UTC)[reply]

ഒരു ലിങ്ക് കൂടി http://www.fao.org/docrep/007/ae449e/ae449e00.htm --Vssun 07:01, 6 മാർച്ച് 2009 (UTC)[reply]

തമിഴന്മാർ എന്തു പറയുന്നു എന്നല്ല നമ്മൾ നോക്കേണ്ടത്, കട്ടമരം എന്നു തന്നെയാണ് മലയാളവാക്ക്. Anoop menon 06:47, 24 ഏപ്രിൽ 2009 (UTC)[reply]

കട്ടമരം തന്നെയാണ് യാതൊരു സംശയമില്ല, തമിഴ് ശൈലി നമുക്ക് വേണ്ടല്ലോ . സംശയം ഉണ്ടെങ്കിൽ മലയാളം ഇവിടെ കാണാം. --Jigesh talk 08:43, 24 ഏപ്രിൽ 2009 (UTC)[reply]

മരക്കഷണങ്ങൾ കെട്ടിയുണ്ടാക്കുന്ന വഞ്ചിയാണ്‌ എന്ന രീതിയിലാണ്‌ തമിഴിൽ അതിന്‌ കട്ടുമരം എന്നു പറയുന്നത്. അതിനെ ഇംഗ്ലീഷിൽ കൊണ്ടുപോയി മലയാളമാക്കിയതിനാലായിരിക്കാം. കട്ടമരം ആയത്. തനി മലയാളം വേണമെങ്കിൽ കെട്ടുമരം എന്നാക്കേണ്ടി വരും. കട്ടുമരം തന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 04:42, 15 മേയ് 2009 (UTC)[reply]

മരത്തടികൾ കട്ടകൂട്ടി ഉണ്ടാക്കുന്നതുകൊണ്ടാണ് കട്ടമരം എന്ന പേരു വന്നത്. മലയാളം ഒരു പുരാതന ഭാഷയാണ്. ഇന്നത്തെ തമിഴിൽ നിന്നൊന്നുമല്ല്ല മലയാളഭാഷ ഉരുത്തിരിഞ്ഞു വന്നത്. മലയാളത്തിനും തമിഴിനും കൂടി ഒരു പൊതുവായ മാതൃഭാഷ ഉണ്ടായിരുന്നിരിക്കണം എന്നേയുള്ളൂ.കാലം ചെല്ലുന്തോറും, തമിഴരുടെ സ്വാധീനവും, തമിഴ് സിനിമയുടെ സ്വാധീനവും നിമിത്തം മലയാളം തമിഴിനോട് അഡുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് തമിഴിനെ ആസ്പദമാക്കി മലയാളവാക്കുകളെ തിരുത്തേണ്ടതില്ലല്ലോ?--Anoop menon 05:45, 15 മേയ് 2009 (UTC)[reply]

ഈ വഞ്ചി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഉടലെടുത്തതാണ്‌/ഉപയോഗിക്കുന്നതാണ്‌. അതുകൊണ്ട് തമിഴിൽ നിന്നായിരിക്കണം ഈ പേര്‌ മലയാളത്തിൽ വന്നതെന്ന് കരുതുന്നു. ഏതെങ്കിലും മലയാള ഗ്രന്ഥങ്ങളിൽ കട്ടമരം എന്നുപയോഗിച്ചിട്ടുണ്ടോ? --Vssun 15:39, 7 ജൂലൈ 2009 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:കട്ടമരം&oldid=666377" എന്ന താളിൽനിന്ന് ശേഖരിച്ചത്