സംവാദം:ഓർത്തഡോക്സ്‌ സുറിയാനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉറപ്പുകൾ[തിരുത്തുക]

"അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസ്‌ സ്ഥാപിച്ചു, 345-ൽ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തിൽ പേർഷ്യയിൽനിന്നു് ഉറഹക്കാർ കുടിയേറി" എന്നൊക്കെ ഈ വിജ്ഞാനകോശലേഖനത്തിൽ കാണുന്നു. ഇതും ഇതുപോലെ പൗരസ്ത്യസഭയെക്കുറിച്ചെഴുതിയ മറ്റു ലേഖനങ്ങളിലും, ലേഖകൻ വളരെ വിവാദപരമായ കാര്യങ്ങളിൽ, സ്വന്തം നിലപാട്, 'ഒരേ ശരി' എന്ന് മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. പത്രോസ്, സഭ സ്ഥാപിച്ചത് ക്രിസ്തുവർഷം 33-ലോ, 35-ലോ ആയിക്കൂടേ? ക്നായിത്തൊമ്മൻ വന്നതും ഒരു വർഷം മുൻപോ പിൻപോ ആയിക്കൂടേ. ഇത്തരം assertions കാണുമ്പോൾ അസ്വസ്ഥത തോന്നും. സംശയിക്കാനും, നമ്മുടെ ബോദ്ധ്യങ്ങൾക്കാപ്പുറവും ശരി ഉണ്ടായിരിക്കാം എന്ന് വിനയപൂർ‌വം സമ്മതിക്കാനും നമുക്കു കഴിയണം. മനുഷ്യർക്ക് ഒരു കാര്യത്തെക്കുറിച്ചും ഒരു സംശയവും ഇല്ലാതിരിക്കുമ്പോഴാണ്, മതകലഹങ്ങളും മൗലികവാദവും ഒക്കെ ജനിക്കുന്നത്.Georgekutty 20:26, 16 മേയ് 2008 (UTC)

ഓർത്തഡോക്സ്‌ സുറിയാനി, സഭ യാക്കോമായ സുറിയാനി സഭ, മലങ്കര സഭ, ഇങ്ങനെ സുറിയാനി, ഓർത്തഡോക്സ്, യാക്കോബ, മലങ്കര ഈ വാക്കുകൾ കൊണ്ട് പെർമ്യൂട്ടേഷൻ കളിച്ച് വിക്കിയിൽ ഉണ്ടാക്കിയിരിക്കുന്ന ലേഖനങ്ങൾ മിക്കതും നിക്ഷിപ്ത താല്പര്യത്തോടെ എഴുതിയിരിക്കുന്നതാണ്‌. വിജ്ഞാകോശ സ്വഭാവം എന്നതിനേക്കാൾ എതിർ പാർട്ടിക്കാർ വന്ന് അവകാശം ഏറ്റെടുക്കുന്നതിനു മുൻപ് ചരിത്രം വളച്ചൊടിച്ച് നമ്മുടെ പേരിലാക്കാണം എന്ന ഉദ്ദേശം ആണ്‌ ഈ ലേഖനത്തിനൊക്കൊയും. ഇതിനു പുറമേയാണു പാരമ്പര്യവാദത്തിലൂടെ തങ്ങളാണു തോമാശ്ലീഹയുടെ പിൻ‌മുറക്കാർ എന്നു സ്ഥാപിക്കാൻ നടത്തുന്ന അഭ്യാസം.
ഈ അടുത്ത് മലങ്കര സഭ മലങ്കര മെത്രാപ്പോലീത്ത ഇന്നി ലേഖനങ്ങളിൽ നടക്കുന്നത് ഈ വിധത്തിലുള്ള അഭ്യാസങ്ങളാണ്‌. വിജ്ഞാനകോശത്തിൽ ലേഖനഗ്ങൾ എഴുതുക എന്നതിപ്പുറം സ്വന്തം സഭാതാല്പര്യങ്ങൾ വിക്കിയിൽ അടിച്ചേല്പ്പിക്കുക എന്ന ഹിഡൺ അജണ്ട ആണ് ഇത്തരം ലേഖനം ഉല്പാദകരുടെ ലക്ഷ്യം. അല്ലെങ്കിൽ എന്റെ സഭയാണു മലങ്കര സഭ, അതിനു ഞങ്ങൾ പേറ്റന്റ് എടുത്തിട്ടുണ്ട് എന്ന രീതിയിലുള്ള വാചകങ്ങൾ ലേഖകനിൽ നിന്നു വരില്ല. എന്നിട്ടു വാദങ്ങൾ സ്ഥാപിക്കാൻ ആധാരമെഴുത്തു ശൈലിയിലുള്ള നൂറു വാചകം വേറെയും തിരുകിക്കയറ്റും. ബാവ, പാത്രിയർക്കീസ്, അന്ത്യോക്യ, സുറിയാനി, മലങ്കര ഈ വാക്കുകൾ കൊണ്ടുള്ള കസർത്ത് ആണ്‌ അതിലും.
വിക്കിയെ സഭയുടെ മുഖപത്രമാക്കി ഉപയോഗിക്കാനാണു ലക്ഷ്യമെങ്കിൽ അതു നല്ലതിനല്ല. ഇത്തരം ലേഖനങ്ങളും മുഹമ്മദ് നബിയുടെ കുടുംബ ജീവിതം പോലുള്ള ലേഖനങ്ങളും വിക്കിയുടെ വിജ്ഞാനകൊശ നിലവാരം താഴ്ത്തുകയേ ഉള്ളൂ. മതവിഷയത്തിൽ ലേഖനം എഴുതുമ്പോൾ എങ്ങനെ നിഷ്പക്ഷത പാലിച്ച് എഴുതാം എന്നു ഒരു പരിധി വരെ ജോർജ്ജുകുട്ടി എഴുതുന്ന ലേഖനങ്ങൾ വായിച്ചാൽ പഠിക്കാം. ഈ വിഷയത്തിൽ ലേഖനം എഴുതുന്നവർ സഭയുടെ ഇടയന്മാർക്കും കുഞ്ഞാടുകൾക്കും വേണ്ടിയല്ല തങ്ങൾ ലേഖനം എഴുതുന്നതു എന്നോർത്താൽ നന്നായിരിക്കും.
പത്രോസും പൗലോസും തോമസും ഓർത്തഡോക്സ് സഭയും റോമാ സഭയും മലങ്കര സഭയും ഒക്കെ സ്ഥാപിച്ചു എന്ന രീതിയിലുള്ള വാദങ്ങൾ സഭാമക്കൾക്കു രോമാഞ്ചമുണ്ടാക്കിയേക്കും. അവർ ഇന്ന സഭ തങ്ങൾ സ്ഥാപിക്കാൻ പോകുന്നു എന്ന രീതിയിൽ ഓരോ രാജ്യത്തേക്കു പോയി എന്ന രീതിയിലാണു വാദങ്ങൾ.
കുഞ്ഞാടുകൾ Readers Digest പ്രസിദ്ധീകരിച്ച The Triump of Christianity എന്ന ഒരു പുസ്തകം ഉണ്ട്. അതു വായിച്ചാൽ പത്രോസിന്റേയും പൗലോസിന്റേയും ആദിമ സഭയുടേയുൊക്കെ നിഷ്പക്ഷ രീതിയിലുള്ള ചരിത്രം മനസ്സിലാക്കാൻ സഹായിക്കും.--ഷിജു അലക്സ് 04:23, 17 മേയ് 2008 (UTC)

‍ഹഹഹഹഹഹ് ഇത് നല്ല തമാശ--86.60.97.17 03:56, 17 മേയ് 2008 (UTC)

ഇതിന് പിന്നിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ട് എന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടി എന്നാണ് അറിവ് അല്ലേ ഷിജു. --ലിജു മൂലയിൽ 06:07, 17 മേയ് 2008 (UTC)

മറുപടി[തിരുത്തുക]

1)വിവാദപരമായ കാര്യങ്ങളിൽ, സ്വന്തം നിലപാട്, 'ഒരേ ശരി' എന്ന് മട്ടിൽ അവതരിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെ എഴുതിയതൊന്നുമല്ല അവ. പ്രഖ്യാപനസ്വഭാവമുള്ള വാക്യങ്ങളെന്ന നിലയിൽ കൊടുത്ത പരാമർ‍ശങ്ങളുമല്ല.നിർ‍ണായക മുഹൂർ‍ത്തങ്ങളുടെ സൂചികപോലെയാണു് കാലഘട്ടം കൊടുത്തതു്.

ശീർ‍ഷകത്തിനു് ഒരുവിശദീകരണമെന്ന നിലയിൽ‍ സൂചനകൾ കൊണ്ടൊരു ചുരുക്കലേഖനം ഒരുക്കുന്ന രീതികൊണ്ടു് സംഭവിയ്ക്കുന്ന പ്രശ്നമാണതു്. മുൻ‍കൂട്ടി ലേഖനമെഴുതി തിരുത്തിവിക്കിപ്പീഡിയയിൽ ചേർ‍ക്കുകയല്ല;വിക്കിപ്പീഡിയവായനയ്ക്കിടെ തട്ടിക്കൂട്ടുന്നതാണു്;പിന്നെ സമയംപോലെ വിശദാംശം ചേർത്തു് വിപുലമക്കാമെന്നു് വിചാരിയ്ക്കും;കണ്ടുപോകുന്നവർ‍‍ എന്തെങ്കിലും സംഭാവന ചെയ്താൽ അതുമായി.

ജോർജുകുട്ടി ചൂണ്ടിക്കാണിച്ചപ്പോഴാണു് പ്രശ്നത്തിന്റെ ഗൗരവം ബോദ്ധ്യമായതു്.അടുത്തദിവസങ്ങളിലവ സന്തുലിതമാക്കാം.

2) പത്രോസും പൗലോസും തോമസും ഓർത്തഡോക്സ് സഭയും റോമാ സഭയും മലങ്കര സഭയും ഒക്കെ സ്ഥാപിച്ചു എന്ന രീതിയിലുള്ള വാദങ്ങൾ പലതും വിശദീകരണങ്ങളാവശ്യമുള്ളതും അതാതു് സഭകളുടെ സഭാവിജ്ഞാനീയവുമായി ബന്ധപ്പെട്ടതുമാണു്. ഉദാഹരണത്തിനു് റോമാ സഭയ്ക്കു് (ചർ‍ച്ച് ഓഫ് റോം) അതു് പേപ്പൽ പ്രൈമസി (റോമാ മാർ‍പാപ്പയുടെ പ്രഥമത്വം) എന്ന സിദ്ധാന്തത്തിന്റെ ഭാഗമാണു്. മറ്റുള്ളവർ‍ക്കു് അതു് അഹങ്കാരവും അലങ്കാരവുമാണു്. തോമാശ്ലീഹയുടെ പിൻ‌മുറക്കാർ എന്നു് മാർത്തോമ്മാ പാരമ്പര്യത്തിലുള്ള സഭകളെല്ലാം അവകാശപ്പെടുന്നതാണു്. ഒരുകൂട്ടർ‍ക്കു് മറ്റേക്കൂട്ടരുടെ പാരമ്പര്യത്തെ നിഷേധിയ്ക്കാനാവില്ല-തോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ലെന്നതു് വസ്തുതയാകാമെങ്കിലും.

നെസ്തോറിയരുടെയും റോമൻകത്തോലിക്കാ സഭയുടെയും നവീകരണവാദികളുടെ യും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെയും കീഴിലും വിശ്വാസത്തിലും കടന്നുപപോയിട്ടുള്ളതുമായ മലങ്കര സഭ എല്ലായ്പോഴും ഓർത്തഡോക്സ് ആയിരുന്നിട്ടില്ലാത്തതുകൊണ്ടു് മലങ്കര സഭ എന്ന നിലയിൽ‍ വിവരണം നല്കാനാണു് മലങ്കര സഭ എന്ന താളുണ്ടാക്കിയതു് . ഏതാനും നൂറ്റാണ്ടുകളായി കോടതിവിധികളുടെ പരിധിയ്ക്കുള്ളിൽ നിൽ‍ക്കുന്ന മതം എന്ന നിലയിൽ ഈ ലേഖകൻ അതിനെ കണ്ടു. 19-ആം നൂറ്റാണ്ടിലെ പിളർപ്പിനു് ശേഷം‍ നവീകരണവിഭാഗമായ മലങ്കര മാർത്തോമാ സുറിയാനി സഭ ചുരുക്ക രൂപമായി മാർത്തോമ്മാ സഭയെന്നും ഓർത്തഡോക്സുകാർ മലങ്കര സഭയെന്നും ഉപയോഗിച്ചുവന്നു. മലങ്കര സഭ എന്നാണു് അവരുടെ മുഖ പത്രത്തിന്റെ പേരും.

മലങ്കര സഭയെന്ന താളും ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ‎ എന്ന താളും പിന്നീടു് വികലമായെന്നറിഞ്ഞപ്പോൾ‍ കുറച്ചുകൂടി ഉള്ളടക്കം ചേർ‍ത്തു് പുനഃസ്ഥാപിയ്ക്കുക മാത്രമാണു് ചെയ്തതു്. മേൽപറഞ്ഞ രണ്ടുസഭകളേക്കുറിച്ചുള്ള വിവരങ്ങൾ‍ തമസ്കരിയ്ക്കുന്നതെന്തിനു് എന്നു്കരുതി (ഇങ്ഗ്ലീഷ്‍‍ വിക്കിപ്പീഡിയയിൽ‍ ചിലർ‍ വളരെക്കാലത്തേയ്ക്കു് താളിനു് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർ‍ച്ച് എന്ന ശീർ‍ഷകം സമ്മതിയ്ക്കാതെ ഇന്ത്യൻ ഓർത്തഡോക്സ് ചർ‍ച്ച് എന്ന ശീർ‍ഷകമേ പാടുള്ളൂ എന്ന സ്ഥിതിയുണ്ടാക്കിയിരുന്നു).

സുറിയാനി ഓർത്തഡോക്സ് സഭ എന്ന താൾ‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവരങ്ങൾ മാത്രമടങ്ങിയതായിരിയ്ക്കണമെന്നു് ലിജുവിനു് വാശിയുള്ളതുകൊണ്ടു് തർക്കമൊഴിവാക്കി നിലവിലുള്ള മറ്റൊരുപ്രയോഗം ശീർ‍ഷകമാക്കിയതാണു് സംയുക്ത സഭയേപ്പറ്റിയുള്ള ഈ താൾ. ആർ‍ക്കും തിരുത്താവുന്ന വിക്കിയെങ്ങനെ ഏതെങ്കിലും സഭയുടെ മുഖപത്രമാറും? മാറ്റിമറിയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമല്ലോ. ഷിജു അലക്സിന്റെ പരാമർ‍ശങ്ങൾ മുൻവിധിയോടെയുള്ളതും രൂക്ഷവും ദുസ്സൂചനകൾ നിറഞ്ഞതും ഈ ലേഖകൻ വിചാരിയ്ക്കാത്ത കാര്യങ്ങൾ ആരോപിയ്ക്കുന്നതുമാണു്. ഈ ലേഖകൻ ഒരു നിക്ഷിപ്ത താല്പര്യത്തിന്റെയും ആളല്ല.

മലങ്കര സഭയെന്ന താളിന്റെ പേരു് വിവാദമായ സുറിയാനി, മലങ്കര എന്നീവാക്കുകൾ ഒഴിവാക്കി ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നതാക്കുകയാണു്. --എബി ജോൻ വൻനിലം 14:23, 18 മേയ് 2008 (UTC)

ബസേലിയോസ് പൗലോസ് ഒന്നാമൻ‍[തിരുത്തുക]

ഓർ‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ഏക ബസേലിയോസ് പൗലോസ് ഒന്നാമൻ‍ 1912-ലെയാളാണു്. 728 – 757 കാലഘട്ടത്തിൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസിന്റെ പേരു് പൗലോസ് (728-757മാർ‍ച്ച്) എന്നായിരുന്നു. ഓർ‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസു്മാർ‍ ബസേലിയോസ് എന്നു് പേരിനോടുചേർ‍ത്തു് ഉപയോഗിച്ചുവന്നതു് 1533-നു് ശേഷമാണു്.


പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നു. സുപ്രീം കോടതി നിരീക്ഷണത്തിൽ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ അവർ‍ പങ്കെടുത്തു. എന്നപരാമർ‍ശത്തിന്റെ വിശദീകരണം:- ഭാരത സുപ്രീം കോടതിയുടെ 1995-ൽ വിധിയെത്തുടർന്നു് 1997-99 കാലത്തു് പാത്രിയർക്കീസ് കക്ഷിയിലെ മെത്രാൻ‍സ്ഥാനികളെല്ലാം മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിയ്ക്കുന്ന പ്രതിജ്ഞചെയ്തു് മലങ്കര ഓർ‍ത്തഡോക്സ് സുറിയാനിസഭയിലെ മെത്രാപ്പോലീത്തമാരെന്ന തൽ‍സ്ഥിതി നേടുകയുണ്ടായി. അവരിൽ‍ കണ്ടനാടു്, തൃശൂർ, അമേരിക്ക, അങ്കമാലി(അങ്കമാലി മേഖല) ഭദ്രാനങ്ങളുടെ മെത്രാപ്പോലീത്തമാർ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നു. അങ്കമാലി (കോതമംഗലം-ഹൈറേഞ്ച് മേഖല), മലബാർ‍, കോട്ടയം, കൊച്ചി ഭദ്രാനങ്ങളുടെ മെത്രാപ്പോലീത്തമാർ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പു് ബഹിഷ്കരിച്ചു് 2002 ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിരൂപതയായി മാറി.

അങ്കമാലി(അങ്കമാലി മേഖല) മെത്രാപ്പോലീത്തയായിരുന്നയാൾ അടുത്തയിടെ മലങ്കര സഭയിൽ നിന്നു് രാജിവച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയിലേയ്ക്കു് പോയി. --എബി ജോൻ വൻനിലം 14:30, 24 മേയ് 2008 (UTC)

ഇന്റർ‌വിക്കി[തിരുത്തുക]

ഈ താളിൽ ഇപ്പോൾ ചേർക്കപ്പെട്ടിട്ടുള്ള ഇന്റർ‌വിക്കികൾ ശരിയാണോ എന്നു പരിശോധിക്കുക. --Vssun 10:04, 19 ജൂലൈ 2009 (UTC)