സംവാദം:ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെയും ഇംഗ്ലീഷ് വിക്കി താൾ കണ്ടു പിടിക്കണം.. --Vssun 19:02, 8 ഒക്ടോബർ 2007 (UTC)

ഇതേതാ ഈ സഭ. ചർച്ച് ഒഫ് ദി ഈസ്റ്റ് ആണു് പൌരസ്ത്യസഭ എന്ന് വിളിക്കപ്പെടുന്നത്. പക്ഷെ അത് ഓർത്തഡോക്സ് അല്ല. പിന്നെ ഓർത്തഡോക്സ് സുറിയാനി സഭക്ക് ഇങ്ങനെ ഒരു പേരുള്ളതായി അറിവില്ല. ഇത് ഓർത്തഡോക്സ് സുറിയാനി സഭ ആണെങ്കിൽ അതിൻ റീഡയറക്റ്റ് ഇട്ടാൽ പോരെ. ഈ പേജിന്റെ ആവശ്യം ഉണ്ടോ? --ലിജു മൂലയിൽ 14:48, 26 ഫെബ്രുവരി 2008 (UTC)


ഇത് വേറെ സഭയാണെങ്കിൽ ആദ്യമുണ്ടായിരുന്ന കാര്യങ്ങൾ പുനസ്ഥാപിക്കണ്ടേ?--അഭി 02:00, 11 ഏപ്രിൽ 2008 (UTC)

പടം മാറ്റം[തിരുത്തുക]

അരുൺ പെരുംകുന്നിൽ ചേർത്ത പടം മലങ്കര സഭ എന്ന താളിലേയ്ക്കു് മാറ്റിയതു് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നങ്ങളണിഞ്ഞുകൊണ്ടുള്ളപടമായതിനാലാണു്.രണ്ടു് സ്ഥാനത്തുമിരിയ്ക്കുന്നതു് ഒരാളാണെങ്കിലും.


കൂട്ടിക്കുഴയ്ക്കരുതു്[തിരുത്തുക]

ഓർത്തഡോക്സ്‌ പൌരസ്ത്യ സഭയ്ക്കു് മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്നു് വ്യത്യസ്ഥമായ ഒരു ചരിത്രവും അസ്തിത്വവും ഉള്ളതിനാൽ രണ്ടിനെയും ഒന്നായി കാണരുതു്; കൂട്ടിക്കുഴയ്ക്കുകയുമരുതു്.--എബി ജോൻ വൻനിലം 13:44, 7 ജൂലൈ 2009 (UTC)

നിർഭാഗ്യവശാൽ ഇത് കൂടിക്കുഴഞ്ഞ് സ്വയം വിപുലീകരണവും മറ്റ് ലേഖനങ്ങളുടെ വിപുലീകരണസാധ്യതയും കെടുത്തുന്ന സ്ഥിതിയിലാണ്. ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന ലേഖനം എഴുതി വന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ തന്നെയായിരിക്കുകയാണ്. ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്ന ഈ ലേഖനത്തിലെ വിവരങ്ങൾ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കുമോ എന്നാണ് നോക്കേണ്ടത്. ഏതായലും ഇവിടെ നിന്നുള്ള ചില വിവരങ്ങൾ ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന താളിലേക്ക് നീക്കി ആ ലേഖനം ക്രമപ്പെടുത്തണമെന്നു വിചാരിക്കുന്നു. എതിരഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ദയവായി ഇവിടെ രേഖപ്പെടുത്തുക. ഇതിന്റെ ഇന്റർവിക്കി തെറ്റായതിനാൽ അത് ഒഴിവാക്കുന്നു. ഇത് Eastern Orthodox Church അഥവാ പൗരസ്ത്യ ഓർത്തഡോക്സ് സഭയിലേക്കാണ് direct ചെയ്യുന്നത്. ---Johnchacks (സംവാദം) 04:22, 12 ഫെബ്രുവരി 2012 (UTC)

‌ ‌ഇതേത് സഭയാണെന്ന് വ്യക്തമല്ല. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും സുറിയാനി ഓർത്തഡോക്സ് സഭയും യാക്കോബായ സുറിയാനി സഭയും ഉണ്ട്. ഇതൊന്നും പോരാതെ ചർച്ച് ഒഫ് ദി ഈസ്റ്റ് എന്ന സഭയും. ഇതിലൊന്നും പെടാതെ ഇങ്ങനെയൊരു സഭയെപ്പറ്റി എന്തെങ്കിലും തേഡ്പാർട്ടി ഇൻഫർമേഷൻ ലഭ്യമാണോ? ഇംഗ്ലിഷ് ലിങ്കുകൾ? മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭ തന്നെയാണോ ഇത്? ഒരേ സഭയ്ക്ക് എന്തിനാണ് ഒന്നിലധികം പേജുകൾ. അത്ര ആവശ്യമെങ്കിൽ റിഡയറക്ട് ഇടാമല്ലൊ.

-117.217.146.147 09:26, 25 മേയ് 2015 (UTC)

സഭാആസ്ഥാനം[തിരുത്തുക]

ഇന്ത്യയിലെ സഭയെ സംബന്ധിചിടത്തോളം ആസ്ഥാനം എങ്ങനെ ഉറഹായാവും? ഈ സഭയുടെ ആസ്ഥാനം കൊടുങ്ങല്ലൂര്, നിരണം, കുറവിലങ്ങാട്, കണ്ടനാട് ഏന്നീ സ്ഥൽങ്ങളിലയിരുന്നു.ബ്റിട്ടീഷ് ഭരണകാലത്ത് അതു കോട്ടയത്തേക്കു മാറ്റി.ഉറഹാ കാതോലിക്കാ സിംഹാസനത്തിന്റെ ആസ്ഥാനം ആയിരുന്നു. മലങ്കര ഒരിക്കലും വേറെ ഒരു സഭയുടെ ഭാഗം ആയിരുന്നില്ല. Abrahamoommenk

ഇത് വസ്തുതാ വിരുദ്ധമായ താളാണ്‌[തിരുത്തുക]

ഇത് തികച്ചും അബദ്ധ ജഡിലമായ ഒരു വ്യാജ താളാണ്‌. പൌരസ്ത്യ ഓർത്തഡോക്സ് സഭ എന്നൊരു സഭ ഒരിക്കലും നിലവിലില്ല.

എദേസ്സ അഥവാ ഊറാഹ എന്ന സ്ഥലത്തെ സഭ ആദ്യ കാലങ്ങളിൽ അസീറിയൻ സഭയുടെ ഭാഗമായിരുന്നു. പിന്നീട് ആറാം നൂറ്റാണ്ട് മുതൽ അവിടെ യാക്കോബായ സഭയും അർമേനിയൻ സഭയും നിലവിൽ വന്നു. ഭൂരിഭാഗം വിശ്വാസികളും യാക്കൊബായ സഭാംഗങ്ങളായി മാറി. യാക്കോബായ സഭയുടെ കീഴിലുണ്ടായിരുന്ന ഈ സമൂഹത്തെ ആണ് ഉദ്ധെശിക്കുന്നതെങ്കിൽ, അവരുടെ തലവൻ അന്ത്യോഖ്യയിലെ യാക്കോബായ പാത്രിയാർക്കീസ്മാർ ആയിരുന്നു. ഈ കാലയളവിൽ കേരളത്തിൽ മെത്രാൻ അധികാര വ്യവസ്ഥയോ കൃത്യമായ മെത്രാസനങ്ങളോ ഉണ്ടായിരുന്നില്ല. മാത്രമല്ല കേരളത്തിലെ സഭയ്ക്ക് പേർഷ്യയിലെ പൌരസ്ത്യ സുറിയാനികളുമായി ആയിരുന്നു 1599വരെ ബന്ധം. എദേസ്സ എന്ന ഈ പ്രദേശം ഇപ്പോൾ തുർക്കിയിലാണ്. ഈ പ്രദേശത്ത് വിവിധ കാലങ്ങളിൽ യാക്കോബായ പാത്രിയാർക്കീസുമാർ ഉൾപ്പെടെ യാക്കോബായ മെത്രാന്മാർ വിശ്വാസ നേതൃത്വം നൽകിയിട്ടുണ്ട്.

പൌരസ്ത്യ കാതോലിക്കോസ് അഥവാ കാസോലിക്ക എന്ന സ്ഥാനം, സെലൂഷ്യയിലെ പേർഷ്യൻ പാത്രിയാർക്കീസുമാരുടെ സ്ഥാന നാമമാണ്. ഇതിനു ഇന്ത്യയുമായോ ഇന്ത്യയിലെ ക്രൈസ്തവരുമായോ, യാക്കോബായ സഭയുമായോ യാതൊരു ബന്ധവുമില്ല. യാക്കോബായ സഭയുടെ കഫർതൂത്ത സുന്നഹദോസ് അനുസരിച്ച് നിയമിച്ച മഫ്രിയാനകൾ എന്ന് വിളിക്കപ്പെടുന്ന ആർച്ചുബിഷപ്പുമാർ ആയിരുന്നു പേർഷ്യൻ പ്രദേശങ്ങളിലെ യാക്കോബായ സഭാംങ്ങളുടെ ആത്മീയ നേതൃത്വം നൽകിയിരുന്നത്. ഈ ആർച്ചുബിഷപ്പുമാരുടെ കാലഘട്ടം പത്തൊൻപതാം നൂറ്റാണ്ടിൽ വളരെ ന്യുനമായ ജനസംഖ്യ കാരണം അവസാനിപ്പിക്കെണ്ടാതായി വന്നു. ഇതേ സമയം ജെറുസലേം കേന്ദ്രമാക്കിയും മഫ്രിയാന എന്ന പേരിൽ യാക്കോബായ ആർച്ചുബിഷപ്പുമാർ ഭരണം നടത്തിയിരുന്നു.

യാക്കോബായ ചരിത്രകാരനായ ബാർ ഹെബ്രായ അസീറിയൻ സഭയുടെ തലവന്മാരായ സെലൂഷ്യൻ പാത്രിയാർക്കീസുമാർ അഥവാ പൌരസ്ത്യ കാതോലിക്കമാരുടെയും പേർഷ്യയിലെ യാക്കോബായ സഭയുടെ ആർച്ചുബിഷപ്പുമാർ ആയ മഫ്രിയാനമാരുടെയും അന്ത്യോഖ്യയിലെ യാക്കോബായ പാത്രിയാർക്കീസുമാരുടെയും ലിസ്റ്റ് പ്രത്യേകം പ്രത്യേകം നൽകുന്നുണ്ട്.

ഈ സഭയുടെ തലവൻ എന്ന പേരിൽ നൽകിയിരിക്കുന്ന ആളുടെ ചിത്രവും പേരും ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഭയുടെ തലവനാണ്. മാർ ദിവന്നാസിയോസ് ഒന്നാമൻ ആണ് യാക്കോബായ, ഓർത്തഡോക്സ്, മലങ്കര കത്തോലിക്ക, മാർതോമ്മ സിറിയൻ, തൊഴിയൂർ സഭകളുടെ പൊതുവായ ആദ്യ മെത്രാനായി കരുതപ്പെടുന്നത്. ഈ സഭ ഈ കാലത്ത് യാക്കോബായ സഭയുടെ കീഴിൽ ആയിരുന്നു. മാർ ദിവന്നാസിയോസിനെ നിയമിച്ചത് യാക്കോബായ മെത്രാന്മാർ ആയിരുന്നു.

യാക്കോബായ സഭയുമായുള്ള സമുദായ കേസിനു ശേഷം സുപ്രീം കോടതി വിധിപ്രകാരം 1958ൽ ആണ് ഇന്ത്യൻ ഓർത്തഡോക്സ് സഭ ഔദ്യോകികമായി നിലവിൽ വരുന്നത്. 1961ൽ എത്യോപ്പിയയിലെ അഡിസ് അബാബയിൽ നടന്ന സമ്മേളനപ്രകാരമാണ് ഔദ്യോഗികമായി കൽക്കദോനിയൻ വിരുദ്ധ ക്രൈസ്തവ സമൂഹം ഒരിയന്തൽ ഓർത്തഡോക്സ് എന്ന നാമധേയത്തിൽ നിലവിൽ വരുന്നത്. അതിനു ശേഷമാണ് ഇന്ത്യൻ ഓർത്തഡോക്സ് സഭ ഈ സമൂഹത്തിൽ അംഗമാകുന്നതും. അഞ്ചാം നൂറ്റാണ്ടിൽ മറ്റു സഭകളുമായി ബന്ധം ഉപേക്ഷിച്ച കൽക്കദോനിയ വിരുദ്ധ സഭകൾ കുരിശു യുദ്ധാനന്തരം റോമൻ-ഗ്രീക്ക് സഭകളുമായി വീണ്ടും രമ്യതയിലായിരുന്നു, എന്നാൽ 1444ൽ ഫ്ലോറൻസ് സമ്മേളനത്തിൽ വെച്ച് വീണ്ടും ബന്ധം ഉലയുകയും, ഓട്ടോമൻ തുർക്കികളുടെ സ്വാധീനത്തിൽ ബന്ധം വഷളാവുകയും ചെയ്തു.

ചുരുക്കത്തിൽ ഇങ്ങനെയൊരു സഭ ഒരിക്കലും ഉണ്ടായിരുന്നില്ല, ഇപ്പോഴും നിലനിൽക്കുന്നില്ല. മതാന്ധത നിമിത്തം അബദ്ധ ജഡിലമായ താളുകൾ ദയവായി സൃഷ്ടിക്കരുത്.

ഇവയിലെ ഒരു കാര്യവും വസ്തുതയ്ക്കോ ചരിത്രത്തിനോ നിരക്കുന്നതല്ല. — ഈ തിരുത്തൽ നടത്തിയത് Alexappachan (സംവാദംസംഭാവനകൾ)