സംവാദം:ഒ.എം.കെ.വി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@User:Johnchacks പാർവതിയുടെ പോസ്സ്റ്റുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. റിവേർട്ട് ചെയ്യുന്നു.--പ്രവീൺ:സംവാദം 02:08, 11 ജനുവരി 2018 (UTC)[മറുപടി]

@User:Johnchacks എന്തിനാണ് പാർവതിയുടെ ഒ.എം. കെ.വി. പോസ്റ്റ് ഉണ്ടാക്കിയ ഫലങ്ങൾ ഇവിടെ എന്ന ചോദ്യം ചുരുക്കമായി നൽകിയത് ശ്രദ്ധിച്ചിരുന്നില്ല. ഉത്തരം "ഇതൊരു വിജ്ഞാനകോശമായത് കൊണ്ട്" എന്നാണ്.--പ്രവീൺ:സംവാദം 02:14, 11 ജനുവരി 2018 (UTC)[മറുപടി]

@Praveenp, ഇതു റിവേർട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. സമയക്കുറവു കൊണ്ട് ഇവിടെ തുടരെ സംവദിക്കാൻ പറ്റുമോ എന്ന് സംശയമുണ്ട്. ഒ.എം.കെ.വി. എന്നതാണ് വിഷയം. അതിന്റെ ഒരു ഭാഗമോ ബന്ധപ്പെട്ട വിഷയമോ മാത്രമാണ് പാർവ്വതി പോസ്റ്റ് വിവാദം. ഈ ചുരുക്കെഴുത്ത് പ്രശസ്തമാക്കിയത് ഈ വിവാദമാണെന്നെതു കൊണ്ട് അതിനേപ്പറ്റിയുള്ള അത്യാവശ്യം വിവരണം നിലനിർത്തി, അപ്രസക്തമായവ ഒഴിവാക്കുകയാണ് ചെയ്തത്. അതു വേണ്ട രീതിയിലുള്ള എഡിറ്റിംഗ് തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ ഒരു പ്രാവശ്യം കൂടി ആ മാറ്റം വരുത്തുന്നു. താങ്കളോ മറ്റുള്ള എഡിറ്ററുമാരോ റിവേർട്ട് ചെയ്ത് കൊള്ളൂ. ഗൂഗിൾ മലയാളത്തിൽ ഒ.എം.കെ.വി എന്നു സേർച്ച് ചെയ്ത് കിട്ടുന്നതെല്ലാം തിരഞ്ഞു പിടിച്ചു ഇവിടെ പേസ്റ്റ് ചെയ്തിട്ട് "ഇതൊരു വിജ്ഞാനകോശമായത് കൊണ്ട്" എന്നു പറയുന്നത് ഒരു ഉത്തരമായി തോന്നുന്നില്ല. - --ജോൺ സി. (സംവാദം) 03:06, 11 ജനുവരി 2018 (UTC)[മറുപടി]


ഫേസ്ബുക്കിനെ ഒരു അവലംബമായി പരിഗണിക്കുന്നത് പൊതുവേ നിരുൽസാഹപ്പെടുത്തുന്നു. വിക്കിപീഡിയ ഒരു വെബ് ഡയറക്ടറി അല്ല. --രൺജിത്ത് സിജി {Ranjithsiji} 03:35, 11 ജനുവരി 2018 (UTC)[മറുപടി]


ഫേസ്ബുക്കിനെ ഒരു അവലംബമായി പരിഗണിക്കുന്നത് നിരുത്സാഹപ്പെടുത്തകയെന്ന വാദത്തെ പിന്തുണയ്ക്കുന്നു. malikaveedu 04:15, 11 ജനുവരി 2018 (UTC)

പാർവതിയുടെ ട്വീറ്റാണ് ഈ പ്രയോഗത്തെ ഇത്ര പ്രശസ്തമാക്കിയത് എന്നതാണ് അതിന്റെ പ്രാധാന്യം. എത്രയോ ജാർഗണുകൾ ഇന്റർനെറ്റിൽ ഉപയോഗിക്കപ്പെടുന്നു. അവയ്ക്കൊന്നുമില്ലാത്ത ശ്രദ്ധേയത, ഈ മീമിനുണ്ടായത് ആ ട്വീറ്റും പ്രശസ്തരുടെയും അപ്രശസ്തരുടെയും അതിനോടുള്ള സമീപനങ്ങളും വിശകലനവുമാണ്. പാർവ്വതിക്കുണ്ടായ ഭീഷണി, അറസ്റ്റ്, പ്രതാപ് പോത്തന്റെ പ്രതികരണം, അതിന് ജുഡിന്റെ മറുപടി, മമ്മൂട്ടിയുടെ മൗനം/ പ്രതികരണം, WCC യുടെ പ്രതികരണം തുടങ്ങി പരോക്ഷ ബന്ധം ആരോപിക്കാവുന്ന അനവധി കാര്യങ്ങളുണ്ട്. പാർവ്വതിയുടെ പോസ്റ്റുമായി നേരിട്ട് ബന്ധം കാണാവുന്ന, പ്രയോഗത്തെ മുഖ്യധാരയിലെത്തിക്കാൻ കാരണമായ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രമേ നൽകിയിരുന്നുള്ളു. ഒരാൾക്ക് താത്പര്യമില്ലെന്ന് കരുതി അതെങ്ങനെയാണ് ദുഷിച്ച ഉള്ളടക്കമാവുക?
ഞാൻ എഴുതിയതെങ്ങനെയാണ് എന്നെങ്ങനെയാണ് താങ്കൾക്കറിയുക. ഇനി ഞാൻ സേർച്ചെഞ്ചിൻ ഉപയോച്ചാണ് വിവരങ്ങൾ കണ്ടെത്തിയതെന്നിരിക്കട്ടെ. ഉള്ളടക്കം പ്രസക്തമെങ്കിൽ എഴുതിയതെങ്ങനെയായാലെന്ത്? നീളം കൂടിയെന്ന ഒറ്റ ആരോപണത്താൽ അവലംബം അടക്കം നൽകിയ അവസാനത്തെ ഏതാനം വരികൾ അന്ധമായി നീക്കം ചെയ്തത് തിരിച്ചാക്കാൻ ഇത്രയും എഴുതേണ്ടി വരികയെന്നത് തന്നെ നിർഭാഗ്യകരമാണ്.
വെബ് ഡയറക്ടറി എന്നാലെന്താണെന്നതിനെ കുറിച്ച് എനിക്ക് ആശയക്കുഴപ്പമൊന്നുമില്ല. കേരളത്തിലെ പ്രശസ്തമായ മാദ്ധ്യമസ്ഥാപനം നടത്തുന്ന എഫ്.എം. സ്റ്റേഷൻ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ ഡിജിറ്റൽ പതിപ്പ് സ്രോതസ്സിൽ നിന്ന് തന്നെ അവലംബിച്ചുവെന്നേയുള്ളു. എന്നാലും മറ്റ് അവലംബങ്ങളും ഉൾപ്പെടുത്താൻ നോക്കാം.-പ്രവീൺ:സംവാദം 05:28, 11 ജനുവരി 2018 (UTC)[മറുപടി]
വിജ്ഞാനകോശം വളരട്ടേ ബിപിൻ (സംവാദം) 05:52, 11 ജനുവരി 2018 (UTC)[മറുപടി]
വെറുതേ അടിച്ചു പരത്തേണ്ട കാര്യമില്ലാന്നായിരുന്നു എന്റെ അഭിപ്രായം. "ബല്ലാത്തെ ഒരു ബെറുപ്പിക്കൽ" ആയി തോന്നിയതു കൊണ്ടാണ് ചില വരികൾ മാറ്റിയത്. എന്നാൽ വിജ്ഞാനകോശം വളരേണ്ടതെങ്ങനെയെന്ന് ഇപ്പോൾ ഒരു ധാരണയായി. അതിനാൽ അപ്രകാരമുള്ള വികസനം ഞാനും ഈ ലേഖനത്തിൽ നടത്തിയിട്ടുണ്ട്. അവലംബങ്ങളും ചേർത്തിട്ടുണ്ട്. നിലവിലിരുന്ന അവലംബങ്ങൾ വായിച്ചു നോക്കി അതിനനുസരണമായി വരികൾ മാറ്റിയെഴുതിയിട്ടുമുണ്ട്. ആശംസകളോടെ. ---ജോൺ സി. (സംവാദം) 01:56, 12 ജനുവരി 2018 (UTC)[മറുപടി]
റിവേർട്ട്ചെയ്യപ്പെടുമെന്ന് സ്വയം ബോദ്ധ്യമുള്ള തിരുത്ത് ഒരു ചെറുസംവാദം പോലുമില്ലാതെ ചെയ്യുക. റിവേർട്ട്ചെയ്തപ്പോൾ ലേഖനം ബ്ലോട്ടഡ് ആക്കുക. ഉപയോക്താവ്:Johnchacks പരിതാപകരം എന്നേ പറയാനുള്ളു. വിക്കിപീഡിയയുടെ ദുരവസ്ഥയ്ക്ക് മറ്റാരെയെങ്കിലും കുറ്റം പറയാൻ വീണ്ടും കാണാം. നന്ദി. BMKJ--പ്രവീൺ:സംവാദം 11:57, 12 ജനുവരി 2018 (UTC)[മറുപടി]
ഞാൻ പറഞ്ഞതിനെ വളച്ചൊടിക്കേണ്ടതില്ല. റിവേർട്ട് ചെയ്യപ്പെടുമെന്ന് ബോദ്ധ്യമുണ്ടായിരുന്നത് എന്റെ എഡിറ്റ് നശീകരണപ്രവർത്തനമായിരുന്നതിനാൽ അല്ല; താങ്കൾ മറ്റുള്ളവർ പറയുന്നത് ഒട്ടും തന്നെ ശ്രദ്ധിക്കാതെ താൻ വിചാരിച്ചതു തന്നെ നടപ്പാക്കണമെന്ന് നിർബന്ധബുദ്ധി കാണിക്കുന്ന ആളായതു കൊണ്ടാണ്. അതു പോലെ വളരെ obvious ആയ തിരുത്തലുകൾ വരുത്തുന്നതിന് ഒരു ചെറുസംവാദത്തിന്റെയെന്നല്ല ഒരു 'പൊടി' സംവാദത്തിന്റെയും ആവശ്യമില്ല. വെറുതേ സമയം പാഴാക്കൽ മാത്രമാണ്. സംവാദത്തിൽ അവലംബമുണ്ടല്ലോ, അവലംബമുണ്ടല്ലോ എന്നു താങ്കൾ വാദിച്ചു കൊണ്ടേയിരിക്കും. സുഹൃത്തേ ഈ അവലംബം എന്നത് ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പിക്കാനുള്ള ഉപാധിയാണ്. ആദ്യം വേണ്ടത് ഔചിത്യബോധമാണ്. എന്താണ് ഉള്ളടക്കമായി വേണ്ടതെന്ന ഔചിത്യം. മാത്രമല്ല, ഇതേ സംവാദതാളിലെ 'ശ്രദ്ധേയത' എന്ന താഴത്തെ വിഭാഗത്തിൽ "15:42, 12 ജനുവരി 2018"-ന് താങ്കൾ സഹഎഡിറ്റർമാർക്ക് നൽകിയിരിക്കുന്ന മറുപടി വായിക്കുന്ന അരിഭക്ഷണം കഴിക്കുന്ന ആർക്കും ബോധ്യമാകും സംവാദങ്ങളിൽ താങ്കൾ സ്വീകരിക്കുന്ന സമീപനം. ഞാൻ ഈ ലേഖനം ബ്ലോട്ടഡ് ആക്കിയെന്ന താങ്കളുടെ ആരോപണം ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ് കാരണം ഈ ലേഖനം താങ്കൾ സൃഷ്ടിച്ചതേ പക്കാ ബ്ലോട്ടഡ് ആയി തന്നെയാണ്. അതാണു നാട്ടുഭാഷയിൽ "ബെറുപ്പിക്കൽ" എന്ന് ഞാൻ മുകളിൽ സൂചിപ്പിച്ചത്. ഒരു ലേഖനം എങ്ങെനെയെഴുതാൻ പാടില്ല എന്നതിനു ഉത്തമ ഉദാഹരണമായിരുന്നു ആ സൃഷ്ടി. അതു ചൂണ്ടിക്കാണിക്കുകയും വേണ്ട തിരുത്തലുകൾ നടത്തുകയും ചെയ്തപ്പോൾ, ഇതു വിജ്ഞാനകോശമാണെന്നായി വാദം. അതിനാൽ അതേ ശൈലി ഈയുള്ളവനും സ്വീകരിച്ചു എന്നു മാത്രമെ ഉള്ളൂ. വിക്കിപീഡിയയുടെ ദുരവസ്ഥയ്ക്ക് മറ്റാരെയെങ്കിലും കുറ്റം പറയാൻ വീണ്ടും കാണാം എന്ന ഒടുവിലത്തെ പഞ്ച് ഡയലോഗ് "ക്ഷ" പിടിച്ചു. വിക്കിപീഡിയക്ക് ദുരവസ്ഥയാണോ സുവർണദശയാണോ, ലേഖനം സൃഷ്ടിച്ചത് ഉപയോക്താവ്:Praveenp -യോ അതോ മറ്റാരെങ്കിലുമോ എന്നത് ഒന്നും ഇവിടുത്തെ വിഷയമല്ല, വിമർശിക്കേണ്ടതാണെങ്കിൽ (താങ്കളുടെ ശൈലിയിൽ 'കുറ്റം പറയുക') വിമർശിക്കുക തന്നെ ചെയ്യും. മുൻപും അത് ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുക തന്നെ ചെയ്യും. നന്ദി. JJJK - --ജോൺ സി. (സംവാദം) 15:27, 10 ഫെബ്രുവരി 2018 (UTC)[മറുപടി]
ലേഖനത്തിലെ വരികൾ ഉൾപ്പെടുത്താൻ കാരണമെന്താണെന്ന് വ്യക്തമായി പറഞ്ഞതാണ് (അത് അവലംബമുണ്ടല്ലോ എന്നല്ല)[1]. അതിന് മറുപടിയില്ലാത്തതിനാലാവണം പ്രത്യേകിച്ച് ഒരർത്ഥമോ കാമ്പോ ഇല്ലാത്ത ഒരു വാക്യം എഴുതി ലേഖനത്തിൽ അപ്രസക്തമായ വിവരങ്ങൾ അനാവശ്യമായി എഴുതിച്ചേർത്തു. നിങ്ങള് ലേഖനം മനഃപൂർവ്വം ബ്ലോട്ടഡ് ആക്കിയതാണെന്ന് ഇപ്പോൾ സമ്മതിക്ക്കുയും ചെയ്യുന്നു, പക്ഷെ അതിന്റെ കുറ്റവും എന്റേത്. എന്ത് തരം വിജ്ഞാനകോശ രചയിതാണ് നിങ്ങൾ? നിങ്ങൾ ആരോപിക്കുന്നത് പോലെ ലേഖനം എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നിലനിൽക്കണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നെങ്കിൽ അതെനിക്ക് റിവേർട്ട് ചെയ്യാമായിരുന്നു. അതുകൊണ്ട് പരിതാപകരം എന്ന ആദ്യനിരീക്ഷണം പോലും അനുയോജ്യമല്ലാത്തത് കൊണ്ട് പിൻവലിച്ചിരിക്കുന്നു. ഞാനെന്ത് പറയണം എന്ന് നിർദ്ദേശിക്കുന്നവരെ അനുസരിക്കാൻ എന്തായാലും ബുദ്ധിമുട്ടുണ്ട്. കുറ്റം പറഞ്ഞ് ആളാവാൻ നോക്കുന്നവർക്കും പെറ്റി ട്രോളൂകൾക്കും ഇരയിട്ട് കൊടുക്കാനുദ്ദേശിക്കുന്നുമില്ല. നന്ദി, നല്ല നമസ്കാരം.--പ്രവീൺ:സംവാദം 16:46, 10 ഫെബ്രുവരി 2018 (UTC)[മറുപടി]
താങ്കളെ കുറ്റം പറഞ്ഞ് ആളാവേണ്ട കാര്യമൊന്നുമില്ല. സത്യത്തിൽ ലോഗിൻ ചെയ്ത് തിരുത്താനുള്ള scope പോലും ഈ ലേഖനത്തിൽ ഇല്ലായിരുന്നു. താങ്കൾ വിശദീകരിച്ച കാര്യം ഇതാണ് "പാർവതിയുടെ ട്വീറ്റാണ് ഈ പ്രയോഗത്തെ ഇത്ര പ്രശസ്തമാക്കിയത് എന്നതാണ് അതിന്റെ പ്രാധാന്യം" . ശരി. ആയിക്കൊള്ളട്ടെ. അതിനെപ്പറ്റിയുള്ള ഒരു പരാമർശമാവാം, വേണമെങ്കിൽ രണ്ടോ മൂന്നോ വരികളാവാം. ഇതും പോരാതെ ഒരു പ്രത്യേക ഒരു ഉപവിഭാഗം തന്നെ തുടങ്ങി സംഭവത്തിന്റ പശ്ചാത്തല വിവരണമൊക്കെയും നടത്തിയതും സഹിക്കാം. എന്നാൽ യൂട്യൂബ് സോംഗ് ഡിസ്‌ലൈക്കും മായാനദി ബോയിക്കോട്ടുമൊക്കെ തപ്പിയെടുത്ത് ഇവിടെ കുത്തിക്കയറ്റുന്നത് അസഹനീയമായ കാര്യം തന്നെയാണ്. ഈ വരി അതിലും രസകരമാണ് - "ഒ.എം.കെ.വി. എന്ന് ആരോ പറഞ്ഞതല്ല, പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു യുവതി പറഞ്ഞതാണ് സമൂഹത്തിന്റെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് എന്ന് നിരീക്ഷണമുണ്ട്" . ഈ മഹത്തായ നിരീക്ഷണം നടത്തിയത് ആരാണെന്നറിയാൻ കൗതുകമുണ്ടായി - അവലംബങ്ങൾ പരിശോധിച്ചപ്പോൾ ഒന്ന് ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാം ആണ്. അല്പം എഡിറ്റോറിയൽ സ്വഭാവമുള്ളത്. അതിലെ അവതാരികയുടെ വരികളാണിത്. . മറ്റൊന്ന് റിപ്പോർട്ടർ ടിവിയുടെ വെബ്‌സൈറ്റിലെ ഒരു ലേഖനം ആണ്. അത് എഴുതിയിരിക്കുന്നതും ആ ചാനലിലെ ലേഖിക തന്നെയാണ് എന്നു തോന്നുന്നു. അല്ലാതെ പ്രശസ്തരായ ഏതെങ്കിലും നിരീക്ഷകരുടേതല്ല. ഇങ്ങനെയാണെങ്കിൽ മാതൃഭൂമിയിലെ വേണുവിന്റെയും ഏഷ്യാനെറ്റിലെ വിനുവിന്റെയും മനോരമയിലെ അയ്യപ്പദാസിന്റെയും ഒക്കെ അവലോകനങ്ങെളെ റെഫെറെൻസ് ആക്കി വിക്കിപീഡിയ എഴുതുന്ന കാലം വിദൂരമല്ല. :) ഇനി കലാശക്കൊട്ട് വാചകം - "മീഡിയവൺ, മനോരമ തുടങ്ങിയ മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ നൽകിയപ്പോൾ വാക്യത്തിലെ തെറിപ്പദത്തിന് പകരമായി മോനേ, മുതലാളി തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു." - ആരുടെ വിമർശനത്തിന്? അഥവാ വിമർശിച്ചെങ്കിൽ തന്നെ അതും ഈ ലേഖനത്തിൽ എന്തു പ്രസക്തി?? ഇതിലും പ്രസ്കതമായവ തന്നെയാണ് ഞാൻ ചേർത്ത വരികൾ. ലേഖനം ഞാൻ ബ്ലോട്ടഡ് ആക്കിയെന്ന് കുറ്റസമ്മതം നടത്തി എന്ന് താങ്കൾ ഘനത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. താങ്കൾ വിഷയം വിട്ടുപോയി ഇങ്ങനെ പലതും എഴുതിചേർക്കുമ്പോൾ അതിനൊക്കെ വിശദീകരണവും ഞാൻ കൊടുത്തിട്ടുണ്ട്. അത് ബ്ലോട്ടിംഗ് ആയി തോന്നുന്നെങ്കിൽ വിക്കിപീഡിയയുടെ നിയമാവലി അനുസരിച്ചുള്ള നടപടി എടുത്തുകൊള്ളൂ. എന്തു തന്നെയാലും വിഷയം വിട്ട് ബാലിശവും അപക്വമായ രീതിയിൽ വരികൾ കുത്തിക്കയറ്റിയാൽ ഇതേ രീതിയിൽ തന്നെ പ്രതികരിക്കും. നിക്ഷപക്ഷരായ കാര്യനിർവാഹകരാരും എന്റെ മാത്രം വരികൾ റിവേർട്ട് ചെയ്യുമെന്ന് കരുതുന്നില്ല. അഥവാ അങ്ങെനെ സംഭവിച്ചാൽ വേണ്ട സ്ഥലത്ത് എന്റെ പ്രതിഷേധം അറിയിക്കും ---ജോൺ സി. (സംവാദം) 19:05, 10 ഫെബ്രുവരി 2018 (UTC)[മറുപടി]


ശ്രദ്ധേയത[തിരുത്തുക]

ഈ താളിന്റെ ശ്രദ്ധേയതയിൽ സംശയമുണ്ട്.ഇത്തരം താളുകൾ വിക്കിയ്ക്ക് ആവശ്യമുണ്ടൊ? മലയാളം വിക്കിയുടെ വളർച്ച ഇത്തരം താളുകൾ ഉണ്ടാക്കി അതിന്റെ എണ്ണം കൂട്ടുക എന്നതാണൊ മാർഗ്ഗം?.OMKV എന്നത് പാർവതി യുടെ ട്വീറ്റിനു മുന്നെ പ്രയോഗത്തിലിരുന്നതാണ്. അവരുടെ ട്വീറ്റ് ഈ ഹാഷ് ടാഗിന് എത്രതോളം പ്രചാരണം നൽകി എന്നുള്ളത് തെളിയിക്കേണ്ടതാണ്. ശശി തരൂർ നടത്തിയ ഫറാഗൊ ട്വീറ്റിനോളം ഓളം ഒന്നും പാർവതിയുടെ ട്വീറ്റ് ഉണ്ടാക്കിയിട്ടില്ല എന്നാണ് എന്റെ പക്ഷം. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന എല്ലാ പ്രശസ്തമായ ഹാഷ് ടാഗുകളുടെയും പേരിൽ സ്വന്തമായി പേജ് ഉണ്ടാക്കുന്നത് വിക്കിയെ ഒരു വിജ്ഞാനകോശമാക്കി മാറ്റുകയല്ല മറിച്ച് ഇന്റർനെറ്റ് സ്ലാംങ്ങ് പോലെ ഉള്ള ഒരു വെബ് ഡയറക്ടറി പോലെ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. LMAO, LMFAO ,ROFL  തുടങ്ങി    നിരവധിയയായ  ഇന്റർനെറ്റ് സ്ലാങ്ങുകളും സംക്ഷേപകളും കോടിക്കണക്കിനു തവണ റിപ്പീറ്റയിട്ട് ഒരു ദിവസം വിവിധ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവയ്ക്ക് ഒന്നും തന്നെ സ്വന്തമായി വിക്കി പേജില്ല പകരം LOL ന് ഒരു പേജ് ഉണ്ടാക്കി  [[2]] എന്ന തലക്കെട്ടിലാണ് ഇംഗ്ലീഷ് വിക്കി ഉൾപ്പെടുത്തിയിട്ടുള്ളത്.ഇന്റർനെറ്റ് ഭാഷകൾ / ശൈലികൾ എന്നോ മറ്റൊ പേരിട്ട് ഇത്തരം താളുകൾ അങ്ങോട്ട് മാറ്റി ഇതേ മാതൃക മലയാളത്തിനും തുടരാവുന്നതാണ്.Akhiljaxxn (സംവാദം) 04:11, 12 ജനുവരി 2018 (UTC)[മറുപടി]

മലയാളത്തിൽ ഇത്രയധികം പ്രശസ്തമായ മറ്റൊരു സ്ലാങ് ഉണ്ടോ?--പ്രവീൺ:സംവാദം 11:57, 12 ജനുവരി 2018 (UTC)[മറുപടി]
ഇത് ശരിക്കും വിക്കിപീഡിയക്കു ആവശ്യമുണ്ടോ പ്രവീൺ, ഇതുപോലത്തെ മറ്റൊന്നുണ്ടല്ലോ, അതുകൊണ്ട് ഇതും ആയിക്കൂടേ എന്ന മറുപടി വേണ്ട കേട്ടോ ബിപിൻ (സംവാദം) 14:46, 12 ജനുവരി 2018 (UTC)[മറുപടി]
ശരി സർ, എന്നാൽ പിന്നെ എന്റെ മറുപടി കൂടി എഴുതിക്കോളൂ--പ്രവീൺ:സംവാദം 15:42, 12 ജനുവരി 2018 (UTC)[മറുപടി]
എന്തായിരുന്നു അത് എന്നറിയാൻ താൽപര്യമുണ്ട്, അതുകൊണ്ടു ചോദിച്ചുവെന്നു മാത്രം. ബിപിൻ (സംവാദം) 18:32, 12 ജനുവരി 2018 (UTC)[മറുപടി]
മറ്റുള്ളതിൽ ഇല്ലാത്തതൊന്നും ഇതിൽ വേണ്ട എന്നൊരു തീരുമാനം വിക്കിയിലില്ല. ഇതിന് താരതമ്യമായി കൊണ്ടുവന്ന താൾ LOL തന്നെയായത് നന്നായി. --സുഗീഷ് (സംവാദം) 10:17, 18 ജനുവരി 2018 (UTC)[മറുപടി]
സുഗീഷ് അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല പക്ഷെ ഈ ഹാഷ് ടാഗിന് ഒറ്റക്ക് നിൽക്കാനാകില്ല എന്നാണ് എന്റെ പക്ഷം. Akhiljaxxn (സംവാദം) 13:38, 18 ജനുവരി 2018 (UTC)[മറുപടി]
എന്തുകൊണ്ട് നിലനിൽക്കില്ല.. വിശദീകരിക്കുമോ !--സുഗീഷ് (സംവാദം) 16:08, 19 ജനുവരി 2018 (UTC)[മറുപടി]
സുഗീഷ് മുകളിൽ വിശദീകരിച്ചിട്ടുണ്ട് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. -Akhiljaxxn (സംവാദം)
  • ഒരു വിജ്ഞാനകോശത്തിൽ നിലനിറുത്താൻ പറ്റിയതല്ല ഇത്തരം ലേഖനങ്ങൾ എന്നാണ് എൻറെ അഭിപ്രായം. നീക്കം ചെയ്യാൻ പറ്റുമെങ്കിൽ നീക്കം ചെയ്യുക. OMKV യിലെ "M" എന്താണെന്നു നോക്കൂ!! അങ്ങനെ നിലനിർത്തുവാനാണെങ്കിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഇത്തരം മറ്റു പ്രയോഗങ്ങളും ഉൾപ്പെടുത്തേണ്ടി വരില്ലേ. ഇത്തരം ലേഖനങ്ങളിൽനിന്ന് ഏതുതരം വിജ്ഞാനമാണു സമൂഹത്തിനു ലഭിക്കുക?

മാളികവീട് (സംവാദം) 19:21, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഒ.എം.കെ.വി.&oldid=4026064" എന്ന താളിൽനിന്ന് ശേഖരിച്ചത്