സംവാദം:ഒരു തീർത്ഥാടകന്റെ വഴി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കൃതിയെ ആധുനിക ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാമോ? അവലംബത്തിൽ "19-ാം നൂറ്റാണ്ടിലെ മതപരമായ ക്ലാസ്സിക്" എന്നല്ലേ പറയുന്നത്. മാത്രമല്ല, സാഹിത്യത്തിലെ ആധുനികത ആരംഭിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമെന്നാണ് ഇവിടെ പറയുന്നത്. (ആധുനികത സംബന്ധിച്ച മലയാളത്തിലെ ലേഖനം അപൂർണ്ണമാണ്). കൃതിയുടെ രചനാകാലമായി കണക്കാക്കുന്നത് 1859 നടുത്താണെന്നാണ്... --Adv.tksujith (സംവാദം) 06:48, 27 ഏപ്രിൽ 2013 (UTC)[മറുപടി]

ആധുനികത എന്ന സങ്കല്പത്തിലെ കാലസൂചനയിൽ ആപേക്ഷികതയുണ്ട്. ഒരേ നൂറ്റാണ്ട്, ഒരു പശ്ചാത്തലത്തിൽ ആധുനികകാലവും മറ്റൊരു പശ്ചാത്തലത്തിൽ പുരാതനകാലവും ആകാം. പൗരസ്ത്യക്രിസ്തീയതയുടെ ദീർഘചരിത്രം പരിഗണിക്കുമ്പോൾ 19-ആം നൂറ്റാണ്ടിലെ ക്ലാസ്സിക് ആധുനികം തന്നെയാണ്. Ascetic Spirituality-യിൽ തന്നെ ആറാം നൂറ്റാണ്ടിലെ സ്വർഗ്ഗാരോഹണഗോവണി (The Ladder of Divine Ascent) പോലുള്ള രചനകൾ പൗരസ്ത്യപാരമ്പര്യത്തിൽ പെട്ട പുരാതകാലത്തെ ക്ലസ്സിക്കുകളാകും.ജോർജുകുട്ടി (സംവാദം) 07:13, 27 ഏപ്രിൽ 2013 (UTC)[മറുപടി]

അങ്ങിനെയെങ്കിൽ, അത് വ്യക്തമാക്കുന്ന രൂപത്തിൽ വാചകത്തിന് മാറ്റം വരുത്തുന്നത് നന്നായിരിക്കും. ഇപ്പോഴത്തെ വാചകത്തിന്റെ ആദ്യവായനയിൽ, ആധുനിക സാഹിത്യത്തിൽ പെടുന്ന കൃതിയാണ് ഇതെന്ന ധാരണ ഉളവാകുന്നുണ്ട്. --Adv.tksujith (സംവാദം) 09:17, 27 ഏപ്രിൽ 2013 (UTC)[മറുപടി]

'ആധുനികം' മാറ്റിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 12:03, 27 ഏപ്രിൽ 2013 (UTC) float--Adv.tksujith (സംവാദം) 14:12, 27 ഏപ്രിൽ 2013 (UTC)[മറുപടി]