സംവാദം:ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിറോസ്പൂരിലാണ് ബ്രിട്ടീഷ് സൈന്യം തമ്പടിച്ച് ആക്രമണത്തിന് കോപ്പുകൂട്ടിയതെന്നാണ് വിവിധ ഉറവിടങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയും പറയുന്നു. സ.വി.കോയിൽനിന്നുള്ള ഉള്ളടക്കത്തിൽ ലുധിയാനയും അംബാലയും കൂടി പറയുന്നുണ്ട്. അംബാല അതിർത്തിയിലേയല്ല. വളരെ ഉള്ളിലാണ്. ലുധിയാന അതിർത്തിയിലായിരുന്നു എങ്കിലും മറ്റ് സ്രോതസ്സുകളിൽ കാണാനില്ല. --Vssun (സംവാദം) 13:59, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

മുകളിൽപ്പറഞ്ഞ ഭാഗം മറച്ചുവച്ചു. --Vssun (സംവാദം) 14:28, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

"അമൃതസരസ്സിൽ വച്ചുണ്ടായ ഉടമ്പടിയെ (1809) അതിലംഘിച്ചുകൊണ്ട് സിസ്-സത്ലജ് അതിർത്തിപ്രദേശങ്ങൾ (സത്ലജ്, യമുന എന്നീ നദികൾക്കിടയിലുള്ള പ്രദേശം) ബ്രിട്ടീഷുകാർക്കവകാശപ്പെട്ടതാണെന്ന നിലയിലായി അവരുടെ പെരുമാറ്റം."

സ.വി.കോയിൽ ഈ പറഞ്ഞ കാര്യവും ശരിയല്ലെന്ന് കരുതുന്നു. 1809 ഉടമ്പടിയനുസരിച്ച് സത്ലുജ് ആണ് പഞ്ചാബിന്റെയും ബ്രിട്ടീഷുകാരുടെയും അതിർത്തി. അപ്പോൾ സ്വാഭാവികമായും സിസ്-സത്ലുജ് മേഖല ബ്രിട്ടീഷുകാരുടെ കീഴില്ലേ വരുക? --Vssun (സംവാദം) 14:28, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ബ്രോഡ്ഫുട്ട്, കമാൻഡറല്ല. പൊളിറ്റിക്കൽ ഏജന്റായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട വാചകവും ഒഴിവാക്കുന്നു. --Vssun (സംവാദം) 16:08, 10 ഫെബ്രുവരി 2013 (UTC)[മറുപടി]

സൊബ്രവോൺ[തിരുത്തുക]

Sobraon എന്നതിന്റെ ഉച്ചാരണം, ഗുഡ്ഗാവ് എന്നതുപോലെ സൊബ്രാവ് എന്നാവാനാണ് സാധ്യത. --Vssun (സംവാദം) 08:55, 12 ഫെബ്രുവരി 2013 (UTC)[മറുപടി]