സംവാദം:ഏലിയാസ് തൃതീയൻ ബാവ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ത്രിതീയൻ' എന്നാണോ ശരി?Georgekutty 10:34, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

തൃതീയൻ (മൂന്നാമൻ) ആണ്‌ ശരി --ടക്സ് എന്ന പെൻ‌ഗ്വിൻ 11:06, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

'ത്രിത്വം', 'ത്രിമാനം' എന്നീ പദങ്ങളിൽ ഉപയോഗിചിട്ടുള്ള അർത്ഥത്തിലാണ് മൂന്നാമൻ എന്നർത്ഥമുള്ള 'ത്രിതീയൻ'ഉം ഉപയോഗിക്കപ്പെടേണ്ടത്. ദയവായി തിരുത്തൽ പിൻ വലിക്കുമല്ലോ‌. Simon Cheakkanal 04:59, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ക്രിതി, കുറ്റക്രിത്യം എന്നൊക്കെ എഴുതുന്നതും ഇതുപോലെ ശക്തമായ വ്യാകരണന്യായങ്ങളെ ആശ്രയിച്ചാണെന്ന് കരുതുന്നു. മലയാള ഭാഷക്ക് കിട്ടിയ ഈ പുതിയ സംഭാവനകൾ ജുവനൈൽ ഡെലിംക്വൻസി എന്ന താളിലും ചള്ളിയാന്റെ സം‌വാദം താളിലും കാണാം.Georgekutty 09:46, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

മഞ്ഞിനിക്കര ബാവ എന്ന പേരിൽ ഒരു താൾ നിലവിലുണ്ട്. --ലിജു മൂലയിൽ 14:03, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]


മഷിത്തണ്ട് നിഘണ്ടു തൃതീയം എന്നതിന്‌ അർത്ഥം തരുന്നുണ്ട്. തൃതീയന്റെ മൂലപദം അതായിരിക്കണം

തൃതീയം :
മൂന്നാമത്തേത്, മൂന്നിലൊന്ന്
the third, one hird

--ടക്സ് എന്ന പെൻ‌ഗ്വിൻ 14:07, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

മൂന്നാമൻ എന്ന അർത്ഥത്തിൽ “തൃതീയൻ” ആണു ശരി. Umesh | ഉമേഷ് 14:27, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]
ത്രിമാനം, ത്രിത്വം എന്നിവിടങ്ങളിൽ “ത്രി” ആണു്. ത്രയോദശിയിൽ “ത്ര”യും. തൃ എന്ന ധാതുവിൽ നിന്നാണു് ഇതെല്ലാം. “ത്രി” എന്നതു മൂന്നു് എന്നതിന്റെ സംസ്കൃതവാക്കാണു്. അതിൽ നിന്നാണു് ത്രിത്വവും മറ്റും. തൃതീയ ഉണ്ടാകുന്നതിന്റെ നിയമം അല്പം മാറും. വേണമെങ്കിൽ ഇവിടെ എഴുതാം. Umesh | ഉമേഷ് 14:32, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു നല്ല കലണ്ടർ നോക്കിയാൽ മതിയല്ലോ ശരി കണ്ടുപിടിക്കാൻ. :) --ചള്ളിയാൻ ♫ ♫ 16:02, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

തൃതീയൻ തന്നെ ശരി. വിശകലനത്തിനു സഹായിച്ച എല്ലാവർക്കും നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 17:22, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]