സംവാദം:എ. വർഗ്ഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നക്സൽ വർഗ്ഗീസ് എന്നതു് വർഗ്ഗീസിനെക്കുറിച്ചു് മതിപ്പോടെ പറയാൻ ഉപയോഗിക്കുന്ന രൂപമല്ല. നക്സൽബാരി രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരെക്കുറിച്ച് വിമർശനാത്മകമായും അവഹേളനപരമായും ഉപയോഗിക്കുന്ന രൂപമാണു്. വിക്കി ലേഖനത്തിന്റെ ശീർഷകം അങ്ങനെ ആകാൻ പാടുള്ളതല്ലല്ലോ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

യോജിക്കുന്നു --പ്രതീഷ് പ്രകാശ് 07:22, 16 ജനുവരി 2009 (UTC)

വർഗ്ഗീസ് (നക്സൽ നേതാവ്) എന്നായാലോ? --Anoopan| അനൂപൻ 07:37, 16 ജനുവരി 2009 (UTC)

ഏ. വർഗ്ഗീസ് എന്നാണല്ലോ അദ്ദേഹത്തിന്റെ പേരു്. അങ്ങനെ തന്നെയല്ലേ വേണ്ടതും? പിന്നെന്തിനാ ജാതി വിളിക്കുന്നതു പോലെ ബ്രാക്കറ്റിൽ നക്സൽ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

നക്സൽ എന്നത് നക്സലുകളുടെ വീക്ഷണത്തിൽ ആക്ഷേപകരമായ പദമാണോ? നക്സൽബാരിയിലെ പ്രക്ഷോഭകാലം മുതലല്ലേ ആ വിളിപ്പേര്‌ വന്നത്? --ജേക്കബ് 15:36, 16 ജനുവരി 2009 (UTC)


അരീക്കൽ വർഗ്ഗീസ് എന്നാണ് മുഴുവൻ പേര്. --പ്രതീഷ് പ്രകാശ് 16:29, 16 ജനുവരി 2009 (UTC)

നക്സൽ വർഗ്ഗീസ് എന്നോ വർഗ്ഗീസ് (നക്സൽ നേതാവ്) എന്നോ കിടക്കുന്നതല്ലേ നല്ലത്? നക്സൽ എന്നു വിളീക്കുന്നത് ആക്ഷേപകരമാണോ??--പ്രവീൺ:സം‌വാദം 03:54, 17 ജനുവരി 2009 (UTC)

ജാതിപ്പേരു് പേരിനു് പിന്നിൽ ചേർക്കുന്ന രീതി കേരളീയരിൽ പലരും പൊതുവേ ഇന്ത്യാക്കാരും അവലംബിക്കുന്ന രീതിയാണു്. എന്നാൽ ജാതിപ്പേരു് വിളിച്ച് ഒരാളെ അവഹേളിക്കുന്നതു് നമ്മുടെ നിയമവ്യവസ്ഥയനുസരിച്ചു് കുറ്റകരവുമാണു്. അതു പോലത്തെ പ്രശ്നമാണിതു്. മറ്റു പാർട്ടിക്കാരെ അവരുടെ പാർട്ടിപ്പേരു് പറഞ്ഞു പരിചയപ്പെടുത്താതിരിക്കുമ്പോൾ ഏതെങ്കിലും ഒരു പാർട്ടിക്കാരനെ അങ്ങനെ വിശേഷിപ്പിക്കുന്നതു് സാധാരണനിലയിൽ നല്ല ഉദ്ദേശത്തോടു കൂടിയായിരിക്കില്ല. നക്സലൈറ്റുകളുടെ കാര്യത്തിൽ അവരെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വേർതിരിച്ചു വിവേചനം കാണിക്കാനാണു് ഇങ്ങനെ വിളിച്ചിരുന്നതു്. ഇക്കാര്യം എനിക്കു് നല്ല ബോദ്ധ്യമാണെന്നതിനാലാണു് ഇവിടെ ഉന്നയിച്ചതു്. ഇക്കാര്യത്തെക്കുറിച്ചു് പഠിച്ചാൽ ആർക്കും ബോദ്ധ്യമാവുന്ന കാര്യമാണു്. ശ്രമിക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ആധികാരികത[തിരുത്തുക]

ചരിത്രം എന്ന ഭാഗത്തെ പല കാര്യങ്ങൾക്കും ദ്വിതീയ അവലംബത്തിന്റെ അഭാവമുണ്ട്. --Vssun (സുനിൽ) 19:12, 24 സെപ്റ്റംബർ 2011 (UTC)


ദിവസക്കൂലി മൂന്നു പറ നെല്ലാക്കി എന്നൊക്കെ പറഞ്ഞാൽ ദഹിക്കാൻ ഇതിരി പ്രയാസം. മൂന്ന് പറ നെല്ലുണ്ടെങ്കിൽ ഒരാൾക്ക് ഒരു മാസം തികച്ചുണ്ടു കൂടെ??--ഓലപ്പടക്കം 07:20, 18 ഫെബ്രുവരി 2013 (UTC) == 18 വർഷത്തിന് ശേഷം ==18 വർഷത്തിന് ശേഷം രാമചന്ദ്രൻ നായർ ??? 90-കളിലല്ലേ സംഭവം? കണക്ക് ശരിയാവുന്നില്ലല്ലോ?ബിനു (സംവാദം) 07:24, 18 ഫെബ്രുവരി 2013 (UTC)


അവലംബമായി നൽകിയ ബ്ലോഗ്‌ ലിങ്ക് മായ്ക്കുന്നു - - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:09, 18 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:എ._വർഗ്ഗീസ്&oldid=1802904" എന്ന താളിൽനിന്ന് ശേഖരിച്ചത്