സംവാദം:എ.പി. അബ്ദുള്ളക്കുട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"നാറാത്ത് എൽ.പി. സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും," എന്നെഴുതിയിരിക്കുന്നത് അടിസ്ഥാനപരമായി തെറ്റല്ലേ. ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസമല്ലല്ലോ, അത് എൽ.പി., യു.പി. സ്കൂളുകളിലും ദ്വിതീയ തലത്തിലുള്ളത് ഹൈസ്കൂളിലും (ഉയർന്നത്-ഹൈ) അത്യുത്തരതല ഹൈയർ സെക്കണ്ടറി സ്കൂളുകളിലുമല്ലേ? --ചള്ളിയാൻ ♫ ♫ 12:36, 3 ഏപ്രിൽ 2009 (UTC)Reply[മറുപടി]

സ്കൂൾ വിദ്യാഭ്യാസം എന്നാക്കാം.. അല്ലെങ്കിൽ പള്ളിക്കൂടവിദ്യാഭ്യാസം.. അല്ലെങ്കിൽ പത്താം തരം വരെ എന്നോ.. --Vssun 17:28, 3 ഏപ്രിൽ 2009 (UTC)Reply[മറുപടി]
പത്താം തരം വരെയുള്ള വിദ്യാഭ്യാസത്തിനു പ്രാഥമിക വിദ്യാഭ്യാസം എന്ന് സാധാരണ പ്രയോഗിക്കാറുള്ളതാണല്ലോ? --Anoopan| അനൂപൻ 17:42, 3 ഏപ്രിൽ 2009 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ ഈ പടം] എളുപ്പം കാര്യങ്ങൾ മനസ്സിലാക്കിത്തരും --ചള്ളിയാൻ ♫ ♫ 18:01, 3 ഏപ്രിൽ 2009 (UTC)Reply[മറുപടി]

ഈ പടം കേരളത്തിന്റെ കാര്യത്തിൽ ശരിയല്ലല്ലോ.. ഇവിടെ പ്രൈമറി (പ്രാഥമികം) എന്നു പറയുന്നത് 1 മുതൽ 7 വരെയല്ലേ? അതിനെ ലോവർ എന്നും അപ്പർ എന്നും വിഭജിച്ചിട്ടുണ്ടെന്നല്ലേ ഉള്ളൂ.. പിന്നെ 8 മുതൽ 10 വരെ ദ്വിതീയം (സെക്കന്ററി).. അങ്ങനെയല്ലേ കേരളത്തിലെ രീതി?? --Vssun 18:08, 3 ഏപ്രിൽ 2009 (UTC)Reply[മറുപടി]
അതിനെക്കുറിച്ച് വ്യക്തതമായി അറിയില്ല. ഇന്ത്യയിലെ രീതി തന്നെയാൺ കേരളത്തിലും എന്നാണെനിക്ക് തോന്നുന്നത്. 1-10 വരെ പ്രാഥമിക വിദ്യാഭ്യാസം എന്ന് ഒരു രാജ്യത്തും പറയുന്നില്ല എന്നതാൺ ഈ ചർച്ച ആരംഭിക്കാനുള്ള കാരണം. നമ്മൾ അങ്ങനെ ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം. വാക്യം ഞാൻ തിരുത്തുന്നു. --ചള്ളിയാൻ ♫ ♫ 04:24, 4 ഏപ്രിൽ 2009 (UTC)Reply[മറുപടി]