സംവാദം:എത്തിക്കൽ ഹാക്കിംഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നല്ല രീതിയിൽ ഉപയോഗിക്കുന്ന ഹാക്കിങ്ങിനെ എത്തിക്കൽ ഹാക്കിങ്ങ് എന്നു പറയുന്നൂ എന്നേ ഉള്ളൂ, എത്തിക്കൽ വൈദ്യശാസ്ത്രത്തിലെ എത്തിക്ക്സ് എന്നൊക്കെ പറയുന്നത് പോലെ

ഈ വിവരണം ശരിയാവില്ലല്ലോ. എത്തിക്കൽ ഹാക്കിങ്ങിനു അങ്ങനെ പ്രതേകിച്ച് മേഖലയുണ്ടോ? ഇല്ലെന്ന് തോന്നുന്നു?
അതുപോലെ എത്തിക്കൽ ഹാക്കിങ്ങ പിന്തുടരുന്നവരെ എത്തിക്കൽ ഹാക്കർ എന്നതിനേക്കാൾ വൈറ്റ് ഹാറ്റ് ഹാക്കർ എന്നാണ് കൂടുതൽ ഉപയോഗിക്കാറ് --ജുനൈദ് (സം‌വാദം)

അഭിപ്രായം[തിരുത്തുക]

എത്തിക്കൽ ഹാക്കിംഗെന്ന പ്രത്യേക മേഖലയില്ലെന്കിൽ പിന്നെന്തിന് അന്കനെ പറയണം.വെറുതെ ഹാക്കിംഗ് എന്നു പറഞ്ഞാൽ പോരെ? --രന്ജൻ 20:50, 2 ഓഗസ്റ്റ് 2009 (UTC)

എതിർപ്പ്[തിരുത്തുക]

ജുനൈദ്ജി ഒരു വ്യക്തിക്കു എത്തിക്കൽ ഹാക്കിംഗ് എന്താണെന്ന് അറിയന്ണമെന്കിൽ ഇതല്ലെ വഴിയുള്ളു.പിന്നെ വൈറ്റ്ഹാറ്റ് ഹാക്കർ എന്നത് കൂട്ടിചേർക്കാവുന്നതല്ലേയുള്ളൂ.

തൽക്കാലം ഈ ഒറ്റവരി ലേഖനങ്ങൾ എല്ലാം കൂടി ഹാകിങ്ങ് എന്ന ഒറ്റ താളിൽ വിവിധ വിഭാഗങ്ങളിൽ ഒതുക്കി, വിഭാഗങ്ങൾ വികസിച്ചു് വരുന്നതിനനുസരിച്ച് വെവ്വേറെ ലേഖനം ആക്കിയാൽ മതി. അപ്പോൾ ഹാകിങ്ങ് എന്ന നല്ല ഒരു ലേഖനവും കിട്ടും --Shiju Alex|ഷിജു അലക്സ് 00:25, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

റസിമോൻ[തിരുത്തുക]

ഞാൻ ഡീലീറ്റ് ചെയ്തെന്കിലും റസിമോൻ അതു തിരിച്ചിട്ടു.ഞാൻ എന്തു ചെയ്യാൻ? ഒ,കെ., റസിമോൻ എന്തു കൊന്ഡു താന്കൾ നേരത്തെ ഇതിനെ കുറിച്ചുള്ള അഭിപ്രായം പറന്ജില്ല? — ഈ തിരുത്തൽ നടത്തിയത് Ranjan (സംവാദംസംഭാവനകൾ)

പെട്ടെന്ന് താളിലെ വിവരങ്ങളൊക്കെ മായ്ചത് കണ്ടപ്പോൾ റിവർട്ട് ചെയ്തതാണ്‌. ഹാക്കിംഗ് എന്ന താളിൽ എത്തിക്കൽ ഹാക്കിംഗ് എന്ന തലക്കെട്ടും കണ്ടില്ല. ഹാക്കിംഗ് താളിൽ എത്തിക്കൽ ഹാക്കിംഗ് എന്ന തലക്കെട്ടുണ്ടാക്കി അതിലേക്ക് തിരിച്ചുവിട്ടോളൂ -- റസിമാൻ ടി വി 19:05, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]


പുതിയ ഉപയോക്താക്കൾക്ക് വിക്കി രീതികൾ മനസ്സിലാകാൻ കുറച്ച് സമയം പിടിക്കും. ആദ്യത്തെ കുറച്ച് നാളെങ്കിലും പുതിയവർക്ക് അവർ എഴുതുന്ന ഓരോ വരിയും വളരെ വിലപ്പെട്ടതായിരിക്കും. അതിനാൽ തന്നെ റിവേർട്ട് പോലുള്ളവ വളരെ സൗമ്യമായേ ചെയ്യാവൂ. നമ്മുടെ പല റിവേർട്ടുകളും, താളിന്റെ ഒഴിവാക്കലും വളരെ പുരുഷമായേ പുതിയവർക്ക് തോന്നൂ.
പുതിയവർക്ക് റീഡയറക്ടും തലക്കെട്ട് മാറ്റലും ഒക്കെ സമയമെടുത്ത് മാത്രം മനസ്സിലാകുന്ന ഒന്നാണു്. അതിനാൽ പല സ്ഥലത്തും, മുതിർന്ന വിക്കിപീഡിയർ അവരെ സഹായിക്കേണ്ടി വരും. അങ്ങനെ സഹായിക്കാൻ കുറച്ച് പേർ എപ്പോഴും തയ്യാറായിരുന്നത് കൊണ്ടാണു് ഇന്ന് വിക്കിയിൽ സജീവമായി കാണുന്ന പലരും ഇവിടെ നിലനില്ക്കുന്നത്. അതു കൊണ്ടാണൂ നമുക്ക് ഇന്ത്യൻ വിക്കിപീഡിയകളിൽ ഏറ്റവും കൂടുതൽ സജീവ ഉപയോക്താക്കളുളത്. ഒരു പക്ഷെ ആ വിധത്തിൽ സഹായം ലഭിയ്ക്കാതെ പല നല്ല ഉപയോക്താക്കളെയും നമുക്ക് നഷ്ടപ്പെട്ടിട്ടും ഉണ്ടാകാം. നമ്മൾ വിക്കിയിൽ വന്നപ്പോൾ നമുക്ക് കിട്ടിയ സഹായത്തിന്റെ കടപ്പാട് വേറെ ഒരാളെ സഹായിച്ച് വിക്കിയിലെ സജീവ ഉപയോക്താവാകുമ്പോഴാണു് വീട്ടപ്പെടുന്നത്.
ലേഖനം ഇന്നുള്ള അവസ്ഥയിൽ ഹാക്കിങ്ങ് എന്ന ലെഖനത്തിന്റെ ഭാഗമായി കിടക്കട്ടെ. വികസിക്കുമ്പോൾ പിരിച്ച് വേറെ ലേഖനമാക്കാം. Ranjan എന്ന ഉപയോക്താവിനു് ഹാക്കിങ്ങ് എന്ന ലേഖനം വികസിപ്പിക്കാനുള്ള സഹാമാണൂ് നമ്മള്ക്ക് നിലവിൽ ചെയ്തു് കൊടുക്കാനാവുക. --Shiju Alex|ഷിജു അലക്സ് 19:18, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഈ താളും ബ്ലാക്ക്‌ഹാറ്റ് ഹാക്കർ എന്ന താളും ഹാക്കിംഗ് ലേഖനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. -- റസിമാൻ ടി വി 19:38, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]


അയ്യോ ഞാൻ റസിമാനെ ഉദ്ദേശിച്ചൊന്നും അല്ല മുകളിലെ സം‌വാദം എഴുതിയത് . Ranjan എന്ന ഉപയോക്താവ് എഴുതിയ മുകളീലെ സം‌വാദങ്ങൾ വായിച്ചാൽ അദ്ദേഹം നമ്മുടെ ഓരോ തിരുത്തിനെക്കുറിച്ചും ചിന്തിക്കുന്ന വിധം ഊഹിച്ചെടുക്കാം. അദ്ദേഹത്തെ വിക്കിയിൽ കൂടുതൽ സജീവമാക്കുന്ന വിധത്തിൽ അദ്ദേഹത്തെ സഹായിക്കുകയാണു് വേണ്ടത് എന്നേ സൂചിപ്പിച്ചുള്ളൂ. ഈയടുത്തായി പുതിയ ഉപയോക്താക്കളെ ഗൈഡ് ചെയ്യുന്ന പ്രവണത വിക്കിയിൽ കുറഞ്ഞ് വരുന്നു. അതു് കൊണ്ടാണു് മുകളിലെ സം‌വാദം ഇട്ടത്. അതിനു് റസിമാന്റെ തിരുത്തുമായി ബന്ധമൊന്നും ഇല്ലാട്ടോ. --Shiju Alex|ഷിജു അലക്സ് 19:49, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]