സംവാദം:എം. കൃഷ്ണൻ നായർ (നിരൂപകൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം.കൃഷ്ണൻ നായരെക്കുറിച്ചുള്ള സാമാന്യം പഴയ ലേഖനത്തിന് ഇതുവരെ വിവാദം താൾ ഇല്ലാതിരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഇതിന് അവലംബം കൊടുക്കാൻ ഒന്നുമില്ലേ? സാഹിത്യവാരഫലത്തിന്റെ ഒരു compilation ലേഖനത്തിൽ പരാമര്ശിച്ചിട്ടുണ്ടല്ലോ. അത് ഒരവലംബമാകാം. മലയാളിയേയും മലയാളത്തേയും ഏറെ സ്വാധീനിച്ച മനുഷ്യനാണ്. കേരളസമൂഹത്തേയും സംസ്കാരത്തേയും സാഹിത്യവാരഫലം എങ്ങനെ സ്വാധീനിച്ചുവെന്നത് ഒരു ഗവേഷണത്തിനുള്ള വിഷയം തന്നെ ആക്കാവുന്നതാണ്. കൃഷ്ണൻനായരുടെ വിമർശനത്തിന്റെ വിമർശനവുമുണ്ട് - എം.മുകുന്ദനും, കെ.പി.അപ്പനും ഒക്കെ വിമർശിച്ചെഴുതിയിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്.

കൃഷ്ണൻ നായരുടെ പ്രധാന റോൾ ലോകസാഹിത്യത്തെക്കുറിച്ച് മലയാളിയെ up-date ചെയ്തുകൊണ്ടിരുന്നതാണ്. ഗബ്രിയേൽ ഗാർസിയ മാർക്കേസിനെക്കുറിച്ച്, അദ്ദേഹത്തിന് നോബൽ കിട്ടുന്നതിന് വളരെ മുൻപ് കൃഷ്ണൻ നായർ ദീർഘമായി എഴുതിയിരുന്നത് ഓർക്കുന്നു.

വാരഫലത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന സാമൂഹ്യവീക്ഷണം മിക്കവാറും പിന്തിരിപ്പനായിരുന്നു.(ആ പഴയ വാക്ക് ഉപയോഗിക്കുന്നത് ക്ഷമിക്കുക). സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ യാഥാസ്ഥിതികനും മനുഷ്യബന്ധങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധത്തിന്റെ കാര്യത്തിൽ സിനിക്കും ആയിരുന്നു അദ്ദേഹം. ഇതൊക്കെ വിവാദത്തിൽ എഴുതുന്നത് വിവാദം ഉണ്ടായിരിക്കട്ടെ എന്നു കരുതിയാണ്. വിവാദം ഇല്ലാതെ എന്തു കൃഷ്ണൻ നായർ?Georgekutty 15:33, 10 ഒക്ടോബർ 2008 (UTC)[മറുപടി]

സമകാലിക മലയാളം വാരികയിൽ സാഹിത്യ വാരഫലം വന്നിരുന്നപ്പോൾ വായിക്കാറുണ്ടായിരുന്നു. മലയാളത്തിലെ ഉത്തരാധുനിക കഥാകൃത്തുക്കളെ ഒക്കെ വിമർശിച്ചിരുന്നതു കൊണ്ട് പിന്നീട് വായന നിർത്തി. അല്പകാലത്തിനു ശേഷം ആ തൂലിക നിലക്കുകയും ചെയ്തു.--Anoopan| അനൂപൻ 15:59, 10 ഒക്ടോബർ 2008 (UTC)[മറുപടി]