സംവാദം:എം.ജെ. ജേക്കബ്
ഈ ലേഖനത്തിൽ ചേർത്ത വികസനപ്രവർത്തനങ്ങൾ എന്ന ഭാഗം നീക്കണം എന്നഭിപ്രായപ്പെടുന്നു. --Anoopan (സംവാദം) 11:34, 5 മാർച്ച് 2012 (UTC)
- ഈ ഉപയോക്താവ് ഒഴിവാക്കി.--റോജി പാലാ (സംവാദം) 14:01, 5 മാർച്ച് 2012 (UTC)
തിരുത്തപ്പെടേണ്ടതാണെങ്കിൽ തിരുത്തപ്പെടണം. ഒരു ചർച്ചയുമില്ലാതെ എടുത്തുമാറ്റുന്നതു് എന്നു് മുതലാണു് വിക്കി നയമായതു്. --- പ്രശോഭ് 20:10, 5 മാർച്ച് 2012 (UTC)
മാറ്റിയത് ഞാനാണ്. പത്തു വട്ടമെങ്കിലും വായിച്ച ശേഷമാണു മാറ്റിയത്. കടുത്ത വാക്കുകൾ ഉപയോഗിക്കാൻ ഞാൻ മടിക്കുന്നു. എങ്കിലും ലജ്ജ തോന്നിക്കുന്ന തരം പരസ്യവാചകങ്ങൾ മാത്രമായിരുന്നു അതിൽ എന്നു പറയാതെ വയ്യ.Georgekutty (സംവാദം) 15:12, 5 മാർച്ച് 2012 (UTC)
ലേഖനത്തിനു താഴെ അവലംബമായി കൊടുത്തിരിക്കുന്ന ലിങ്ക്, പിറവം തെരഞ്ഞെടുപ്പിലെ ഒരു കക്ഷിയുടെ പ്രചരണപത്രികയാണ്. ലേഖനത്തിന്റെ ഉള്ളടക്കം മിക്കവാറും (ഇപ്പോഴുള്ളതും നേരത്തേ നീക്കം ചെയ്ത "വികസനപ്രവർത്തനങ്ങൾ" എന്ന ഭാഗവും എല്ലാം) അതിൽ നിന്നു പകർത്തിയതാണെന്നും കാണാം. ഇതൊക്കെ വിക്കി നയങ്ങൾക്കനുസൃതമാണോ?Georgekutty (സംവാദം) 11:59, 6 മാർച്ച് 2012 (UTC)
മേൽപറഞ്ഞ വെബ്സൈറ്റ് പകർപ്പവകാശമില്ലാത്തതാണ്. Creative Commons Attribution 3.0 ആണ് ലൈസൻസ്. പകർത്തി ഉപയോഗിക്കാവുന്നതാണ്. --Sivahari (സംവാദം) 04:37, 7 മാർച്ച് 2012 (UTC)
- അതിനാലാണ് നീക്കം ചെയ്യാതിരുന്നത്. റിപ്പോർട്ടിൽ ഉണ്ട്.--റോജി പാലാ (സംവാദം) 05:11, 7 മാർച്ച് 2012 (UTC)