സംവാദം:എം.എൻ. വിജയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിജയൻ മാഷ് നാലാം ലോകത്തിൻറെ വക്താവോ അതോ കടുത്ത വിമർശകനോ?

രണദിവെയുടെ നാലാം ലോകവാദം എം.എൻ. വിജയൻ കേരളത്തിലും കൊണ്ടുവന്നു, വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെ എതിർത്തത് ഇതിന്റെ ഭാഗമായിരുന്നു എന്നാണ് ഞാൻ ധരിച്ചത്. തെളിവുകൾ കൈവശം ഇല്ല. എങ്കിലും കൂടുതൽ ആധികാരികമായ വിവരങ്ങൾ ഉണ്ടെങ്കിൽ തിരുത്തിയെഴുതൂ Simynazareth 20:15, 24 മേയ് 2007 (UTC)simynazareth[മറുപടി]
പരമേശ്വരന്റെ നേതൃത്വത്തിൽ നടന്ന നാലാം‌ലോകവാദത്തിന് വിജയൻ‌ മാഷ് എതിരായിരുന്നു എന്നാണ് എന്റെയും അറിവ്. പ്രഫ.സുധീഷ് നാലാം‌ലോകവാദത്തെ കീറിമുറിച്ച പാഠം വിജയന്റെ പത്രാധിപത്യത്തിലായിരുന്നു. വിജയന്മാഷെ പരിഷ്കരണവാദി എന്നു വിളിക്കാമോ എന്നും സംശയം. പാർട്ടിയുടെ നയവ്യതിയാനത്തെയാണ് അദ്ദേഹം വിമർശിക്കുന്നത്. പാരമ്പര്യവാദി എന്നു വിളിക്കുകയാവും ഉചിതം. പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയെന്നതും തെറ്റാകാനാണു സാധ്യത. അദ്ദേഹം പാർട്ടി പദവികൾ വല്ലതും വഹിച്ചിരുന്നോ? സംശയമാണ്.മൻ‌ജിത് കൈനി 20:28, 24 മേയ് 2007 (UTC)[മറുപടി]
ശരിയാണ്. കൂടുതൽ വായിച്ചപ്പോൾ പരമേശ്വരനെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എങ്കിലും വിജയൻ ദേശാഭിമാനിയുടെ പത്രാധിപരായിരുന്നു.പാർട്ടി മുഖ:പത്രത്തിന്റെ പത്രാധിപസ്ഥാനം ഒരു പാർട്ടി പദവി അല്ലേ? Simynazareth 20:33, 24 മേയ് 2007 (UTC)simynazareth[മറുപടി]

ലേഖനത്തിൽ നിന്നും മാറ്റുന്നു[തിരുത്തുക]

പാർട്ടിയിൽ നടക്കുന്ന പരിഷ്കരണങ്ങളെ എന്നത്‌ അത്ര വസ്തുനിഷ്ഠമായ പരാമർശമല്ല. എന്ത് പരിഷ്കരണം എന്ന് വ്യക്തമാക്കാതെ ഇത്തരമൊരു പരാമർശം നടത്തുന്നത് അത്ര ശരിയല്ല. പരിഷ്കരണം ഉണ്ടോ എന്നത് തന്നെ തർക്ക വിഷയമാണ്.

ഇത് ലേഖനത്തിൽ ഉണ്ടായിരുന്നതാണ്. ഇവിടേക്ക് മാറ്റുന്നു സജിത്ത് വി കെ 05:50, 26 മേയ് 2007 (UTC)[മറുപടി]

വിജയൻ മാഷ് കമ്മ്യൂണിസ്റ്റല്ല. ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികൻ പോലുമല്ല. ചിന്തയുടെ തെളിമയും അവതരണത്തിലെ പുതുമയും, വശ്യതയും ഇടത്താവളം എന്ന നിലയിൽ സ്വീകരിച പുരോഗമന കഴ്ചപ്പാട് അദ്ദേഹത്തിന് ദേശാഭിമാനി വാരികയുടെ പത്രാധിപചുമതലയിൽ എത്തിചു.— ഈ തിരുത്തൽ നടത്തിയത് Muhiyadheen (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:എം.എൻ._വിജയൻ&oldid=1071241" എന്ന താളിൽനിന്ന് ശേഖരിച്ചത്