സംവാദം:എം‌പി3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ഫയൽ ഫോർമാറ്റിംഗ് എങ്ങനെയാണ്‌ ചെറുത്താക്കുന്നത് എന്ന് വിശദീകരിക്കുന്നത് നല്ലതായിരിക്കും.മനുഷ്യന്‌ കേൾക്കാൻ കഴിയാത്ത 20(Hz) ന്റെയും 20000(Hz) ന്റെയും ഇടയിലുള്ളതൊഴികെയുള്ള ശബ്ദതരംഗങ്ങളെ ഒഴിവാക്കുന്നതിലൂടെയാണ്‌ ഈ ചുരുക്കൽ(അതോടൊപ്പം കേൾവിയിൽ മാറ്റം തോന്നാതിരിക്കൽ)നടക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് എത്രമാത്രം ശരിയാണാവോ ?--വിചാരം 12:53, 9 സെപ്റ്റംബർ 2009 (UTC)

ശരിയാണ്. സാധാരണ മാഗ്നറ്റിൿ ടേപ്പിൽ ശേഖരിക്കുന്ന ഡാറ്റയിൽ നമ്മുടെ ചെവിയിൽ പിടിക്കാത്ത ധാരാളം ശബ്ദവീചികളുണ്ടായിരിക്കും. ഇത് 20(Hz) ന്റെയും 20000(Hz) ന്റെയും ഇടയിലുള്ളതും അതിനപ്പുറമുളളതുമുണ്ടാവാം. നമ്മൾ കേൾക്കുന്ന ശബ്ദത്തെ ഒരു സാധാരണ മനുഷ്യന്റെ മസ്തിഷ്കം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ 'ചുരുക്കൽ കണക്കുകൾ' (compression algorithm) തയ്യാറാക്കുന്നത്. 2KHz മുതൽ 5KHz വരെയുള്ള ശബ്ദത്തോടാണ് നമ്മുടെ ശ്രവണേന്ദ്രിയം കൂടുതൽ പ്രതികരിക്കുന്നത്. പ്രായം അനുസരിച്ചു പോലും ഈ ശ്രവണ പരിധിയിൽ വ്യത്യാസം വരുന്നുണ്ട്. വേറൊന്ന്, ഒരേ ആവൃത്തിയിലുള്ള രണ്ട് ശബ്ദങ്ങൾ, ഒന്ന് വളരെ ഉച്ചത്തിലും മറ്റൊന്ന് അതിൽ താഴ്ന്നും പുറപ്പെടുന്നുണ്ടെങ്കിൽ ഉച്ചത്തിലുള്ള ശബ്ദത്തെ മാത്രമായിരിക്കും നമ്മൾ കേൾക്കുന്നത്. ആ ശബ്ദം താഴ്ന്ന പരിധിയിലുള്ള ശബ്ദത്തിന്റെ മറച്ചു വെക്കും. ഇതെല്ലാം പരിഗണിച്ചാണ് ശബ്ദത്തിന്റെ വലിപ്പം ചുരുക്കുന്നത്. ഈ 'ചുരുക്കൽ കണക്കി‍'ന്റെ മറ്റൊരു അളവാണ് ബിറ്റ്റേറ്റ്. എന്നു വെച്ചാൽ ഒരു സെക്കന്റ് നേരം ദൈർഘ്യമുള്ള ശബ്ദത്തിന്റെ ഫയലിന്റെ 'വലിപ്പം'. ഒരു സെക്കന്റിൽ 16 കിലോ ബൈറ്റ്, ഒരു സെക്കന്റിൽ 32 കിലോബൈറ്റ് എന്നിങ്ങനെയാണ് ഇത് അളക്കുന്നത്. ബിറ്റ്റേറ്റ് കൂടുന്തോറും ശബ്ദത്തിന്റെ നിലവാരവും ഉയർന്നു വരും. നമ്മൾ കേൾക്കുന്ന പാട്ടുകളിൽ ചില ഉപകരണങ്ങളുടെ ശബ്ദങ്ങൾ ചില 'ചുരുക്കൽ കണക്കുകൂട്ടലുകൾ' അനുസരിച്ച് ചുരുക്കിയാൽ വലിയ നാശമില്ലാതെ കേൾക്കാം. ഉദാഹരണത്തിൻ ജാസ്, ചെണ്ട, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദങ്ങൾ നല്ല നിലവാരത്തിലും സാക്സോഫോണിന്റേത് മോശമായും കേൾക്കുന്നതായെല്ലാം അനുഭവപ്പെടും.
എം‌ പി.3 മാത്രമല്ല ചുരുക്കിയ ശബ്ദത്തിന്റെ രൂപങ്ങൾ. മൈക്രോസോഫ്റ്റിന്റെ wma, റിയൽ മീഡിയയുടെ rm എന്നിങ്ങനെ പലതുമുണ്ട്. സാധാരണ എല്ലാ ഡിജിറ്റൽ രൂപങ്ങളും യഥാർത്ഥ ലോകത്തിൽ കേൾക്കുന്നതിനേക്കാൾ ചുരുക്കിയ രൂപങ്ങൾ തന്നെയാണ്. ആ ചുരുക്കലിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മാത്രം. riyazahamed 13:58, 9 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:എം‌പി3&oldid=664603" എന്ന താളിൽനിന്ന് ശേഖരിച്ചത്