സംവാദം:ഉപസർഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

w:upasarga എന്നൊരു താൾ വേറെയുണ്ട് ഇംഗ്ലീഷിൽ. സംഗതി ഒന്നുതന്നെയാണെങ്കിലും prefix എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥവ്യാപ്തി ഉപസർഗ്ഗത്തിനില്ല. psycho-, indo- തുടങ്ങി മുഖ്യപദത്തിനുമുന്നിൽ ചേർക്കുന്ന ഏതു ബദ്ധരൂപിമവും(w:bound morpheme) prefix ആണ്‌ (ഓണക്കോടിയിലെ ഓണ- പോലെ). പൂര്‌വ്വപ്രത്യയം/ പുരപ്രത്യയം എന്നീ സംജ്ഞകളാണ്‌ prefix-ന്‌ മലയാളത്തിൽ ഉപയോഗിച്ചുവരുന്നത് (suffix = പരപ്രത്യയം). സംസ്കൃതവ്യാകരണത്തിലെ ഒരു സംജ്ഞ എന്ന പരിമിതാർത്ഥത്തിൽ തന്നെ ഉപസർഗ്ഗം ഉപയോഗിക്കുന്നതാവും നന്ന്. വിക്കിരീതിയിൽ ഉപസർഗ്ഗം എന്നുവേണം പേർ.— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപസർഗം&oldid=663853" എന്ന താളിൽനിന്ന് ശേഖരിച്ചത്