സംവാദം:ഉദയംപേരൂർ സുന്നഹദോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിൽ കൊടുത്തിരിക്കുന്ന ഗ്രന്ഥങളിൽ ഏറെയും കത്തോലിക്ക ആഭിമുഖ്യം ഉള്ളവ ആണല്ലോ. അതുകൊണ്ടല്ലേ അവ കത്തോലിക്കരുടേത് അല്ലാത്ത ആചാരങൾ തെറ്റ് എന്ന് പറയുന്നത്. ഒരു സംശയം മാത്രം. ലിജു മൂലയിൽ 03:10, 15 ഫെബ്രുവരി 2007 (UTC)

Some books[തിരുത്തുക]

Try some of these books if you have time, these are not fully about Diamper synod but has some info about it. സുറിയാനി സഭാചരിത്രം - മലങ്കര മല്പാൻ ഫാ. കുര്യൻ കണിയാൻപറമ്പിൽ

Indian Church of St. Thomas - E.M Philip

Four Historic Documents - Compiled by Fr. Kuriakose Corepiscopos Moolayil ലിജു മൂലയിൽ 03:14, 15 ഫെബ്രുവരി 2007 (UTC)


ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിൻറെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിൻറെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങൾ എബ്ബിവരായിരുന്നു.

ചള്ളിയനെ ഈ വാചകത്തിന്റെ അർത്ഥം വ്യക്തമാകുന്നില്ല. പിന്നെ ലിജു പറഞ്ഞതു പോലെ ലേഖനത്തിനൊരു റൊമൻ കത്തോലിക്കാ ചായ്‌വ് ഉണ്ട്. എന്തായാലും ഈ വിഷയ്ത്തെ കുറിച്ച് ധാരാളം പുസ്തകങ്ങൾ വായിച്ച് ആധികാരികമായ ലേഖനം തയ്യാറാക്കുന്ന ചള്ളിയൻ എല്ലാ വിധത്തിലുള്ള അഭിന്ദനങ്ങളും അർഹിക്കുന്നു. --Shiju Alex 04:52, 15 ഫെബ്രുവരി 2007 (UTC)

ചായ്‍വ്[തിരുത്തുക]

വരാൻ സാധ്യതയില്ല. ഇത് കൂടുതലും എഴുതിയ ആൾ ഒരു ഹിന്ദുവാണ് അപ്പോൾ സഭാപരമായ ചരിവ് കാണാൻ വഴിയില്ല. പിന്നെ ചരിത്രം പൂർണ്ണമായും എൻറെ തന്നെ വാക്യങ്ങൾ ആണ് അതിന് ഗ്രൻസ്ഥങ്ങളെ ആശ്രയിച്ചില്ല. എന്നാൽ സുന്നഹദോസിനെറെ വിവരണം ലത്തീൻ വൈദികനായ പള്ളത്തിൻറെ പുസ്തകമാണ് ആധാരമാക്കിയത്. പിന്നെ ഇത് ക്രിസ്ത്യാനികളായ മാന്യ സുഹൃത്തുക്കൾ വിശധമായി പരിശോധിച്ച് സംശോധനം നടത്തുന്നത് നന്നായിരിക്കും ഒരു ദിവസം കോണ്ട് എഴുതി പിടിപ്പിച്ചതാകയാൽ തെറ്റുകൾ ധാരാളം വന്നിരിക്കാം.

ഷിജുവിൻറെ വാക്കുകൾക്ക് നന്ദി.

പിന്നെ ലിജുവിൻറെ പിതാവിനോടും ഈ ലേഖനം വായിക്കാൻ പറയാമല്ലോ? ലിജു പറഞ്ഞിരിക്കുന്ന റഫറൻസ് തീർച്ചയായും തപ്പി നോക്കാം. കിട്ടാൻ വഴിയില്ല. കൈവശം ഉണ്ടെങ്കിൽ അയച്ചു തന്നാൽ വല്യ ഉപകാരം

പുർവ്വ ചരിത്രം വായിച്ചാൽ അന്നത്തെ ക്രിസ്ത്യാനികളുടെ ജീവിതവും പേർഷ്യയും ആയുള്ള ബന്ധവും അക്കാലത്തെ നെസ്തോറിയനിസം പ്രചരിച്ചത് ബാബേലിലാണെന്നും ഇവിടെ അങ്ങനെ ചായ്പ്പ് ആരും കാര്യമാക്കിയല്ല എന്നും (നാട്ടുകാരെങ്കിലും) വ്യക്തമാവും. പോർട്ടുഗീസ് കാർ കത്തോലിക്കരായിരുന്നല്ലോ അതിനാൽ അവർ കത്തോലിക്കമല്ലാത്ത് നാട്ടാചാരങ്ങൾ വരെ എതിർത്തിരുന്നു എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ആമുഖം അവ്യക്തമാണെങ്കിൽ മാറ്റി എഴുതാവുന്നതാണ് --ചള്ളിയാൻ 07:10, 15 ഫെബ്രുവരി 2007 (UTC)

ജോസഫ് പുലിക്കുന്നേലിൻറെയും വർഗീസ് അങ്കമാലിയുടേയും പുസ്തകങ്ങൾ കത്തോലിക്കമല്ല. തീർച്ചയായും അവരെ വിമർശിക്കുന്ന തരം തന്നെ അതെല്ലാം നമുക്ക് വിമർശനങ്ങൾ എന്ന തലക്കെട്ടിൽ കൊടുക്കാം എന്നാണ് ഞാൻ കരുതുന്നത്. കുറച്ച് സമയം തരൂ. --ചള്ളിയാൻ 07:52, 15 ഫെബ്രുവരി 2007 (UTC)

സൂനഹദോസ് എന്നാക്കണോ?[തിരുത്തുക]

സൂനഹദോസുകൾ എന്നാക്കിയ സ്ഥിതിക്ക് ഇതും മാറ്റരുതോ?

സൂനഹദോസിൽ പങ്കെടുത്ത പള്ളികൾ[തിരുത്തുക]

"സൂനഹദോസിൽ പങ്കെടുത്ത പള്ളികൾ" എന്ന താളിൽ ഉള്ള വിഭാഗീകരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി എങ്ങനെയാണ്‌ മലബാറിലെത്തിയത്? അതുപോലെ കോട്ടയം, ചങ്ങനാശേരി, കുറവിലങ്ങാട്, കൊടുങ്ങല്ലൂർ, പുളിങ്കുന്ന് ഒക്കെ.. ഏറെ തെറ്റുകളുണ്ടാവണം; അടുത്തടുത്ത് ഇടകലർന്നുകിടക്കുന്ന പാലായും വൈക്കവും തിരുവിതാംകൂറിലും ഭരണങ്ങാനവും പൂഞ്ഞാറും കൊച്ചിയിലും കോട്ടയവും കാഞ്ഞിരപ്പള്ളിയും മലബാറിലും ആണ്‌ പട്ടികയിൽ --ജേക്കബ് 23:35, 25 ജൂൺ 2009 (UTC)


പള്ളികളുടെ പട്ടികയിൽ വിശ്വാസ്യത പോര. noble 18:39, 11 ജൂലൈ 2009 (UTC)


സൂനഹദോസിന്റെ സംഘാടകനായിരുന്ന മെനസിസ് മെത്രാപ്പോലീത്ത സ്പെയിൻ കാരനായിരുന്നെന്ന് ലേഖനത്തിൽ എഴുതിയിരുന്നത് ഞാൻ മാറ്റി. ആ അബദ്ധം ഞാൻ വഴി വന്നതാണ്. റെഫറൻസിന് സൗകര്യമില്ലാതിരുന്നപ്പോൾ ഓർമ്മ എന്നെ ചതിച്ചതാണ്. സൂനഹദോസിൽ മെനസിസിന്റെ വലംകൈയായിരുന്ന ഫ്രാൻസിസ് റോസ് എന്ന വൈദികനാണ് സ്പെയിൻ കാരനായിരുന്നത്. സ്കറിയ സക്കറിയയുടെ പുസ്തകം ഇപ്പോൾ വീണ്ടും കയ്യിൽ വന്നപ്പോഴാണ് അബദ്ധം മനസ്സിലായത്.Georgekutty 13:26, 18 ജൂലൈ 2009 (UTC)


സൂനഹദോസിനു മുൻപ്, "കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തന്നെയാണ്‌ മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്‌" എന്നെഴുതിയിരിക്കുന്നത് ശരിയാണോ? സാധാരണജനങ്ങൾ ധരിക്കുന്ന വസ്ത്രം തന്നെയാണ് പുരോഹിതന്മാരും ധരിച്ചിരുന്നത് എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശരിയല്ല. പൗരസ്ത്യസഭകളിലെ പുരോഹിതച്ചമയങ്ങളായിരുന്നു അന്ന് കേരലത്തിലെ ക്രിസ്തീയ പുരോഹിതന്മാർക്ക്: ഇപ്പോൾ യാക്കോബായ സഭയിലെ പുരോഹിതനമാർ ഉപയോഗിക്കുന്നതരം. അവ മാറ്റി, ലത്തീൻ സഭയിലെ പുരോഹിതച്ചമയങ്ങൾ ഏർപ്പെടുത്തുകയാണ് സൂനഹദോസ് ചെയ്തത്.Georgekutty 02:33, 19 ജൂലൈ 2009 (UTC)

ഇൻഫോബോക്സ്[തിരുത്തുക]

ഈ ലേഖത്തിൽ പള്ളിയേക്കുറിച്ചുള്ള ഇൻഫോബോക്സ് വേണോ --AneeshJose 10:58, 5 മേയ് 2010 (UTC)

സൂനഹദോസ് ഒരു പള്ളിയാണെന്ന് തെറ്റിദ്ധരിക്കപ്പെടും. ഒഴിവാക്കാവുന്നതാണ്. --Vssun 11:17, 5 മേയ് 2010 (UTC)
മാറ്റിയിട്ടുണ്ട് --AneeshJose 11:32, 5 മേയ് 2010 (UTC)