സംവാദം:ഈശാവാസ്യോപനിഷത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിമിഴിലടച്ച ഏകത്വചിന്തയാണ് ഈശോപനിഷത്ത്. എന്നാലും, ഹൈന്ദവഗ്രന്ഥങ്ങൾ എന്ന "ഇൻഫോപെട്ടി" ചേർക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു വയ്ക്കാം. പക്ഷേ ആ പെട്ടിക്കകത്തെ സ്വസ്തിക ഛിഹ്നം എന്നെ ഭയപ്പെടുത്തുന്നു.Georgekutty 15:25, 7 ഒക്ടോബർ 2009 (UTC)[മറുപടി]

സ്വസ്തികചിഹ്നം ആര്യന്മാരെ മൊത്തമായി സൂചിപ്പ്ക്കുന്ന ചിഹ്നമാണോ? അങ്ങനെയാണ് ഞാൻ കരുതുന്നത്? എന്തെങ്കിലും വിവരങ്ങൾ? --Vssun 06:55, 10 ഒക്ടോബർ 2009 (UTC)[മറുപടി]


സ്വസ്തികഛിഹ്നത്തെക്കുറിച്ചുള്ള മുകളിലെ കുറിപ്പ് ഞാൻ ഇട്ടത് വളരെ ആലോചിച്ചും മടിച്ചുമാണ്. ഹിന്ദുമതവുമായി അതിന് ബന്ധമുണ്ടെന്ന് ഞാനും മനസ്സിലാക്കിയിട്ടുണ്ട്. ബുദ്ധജൈനമതങ്ങളും അതുപയോഗിച്ചിട്ടുണ്ട്. Indus valley അവശിഷ്ടങ്ങളിൽ അതിന്റെ തെളിവുകൾ കണ്ടു കിട്ടിയതായും പറയപ്പെടുന്നു. അതിനെ കുഴപ്പത്തിലാക്കിയത് ഹിറ്റ്ലറാണ്. അയാളുടെ സ്വസ്തികയും ഹിന്ദുസ്വസ്തികയും തമ്മിൽ ഉള്ള വ്യത്യാസമൊക്കെ പേരിനു മാത്രമുള്ളതാണ്. ഹിറ്റ്ലർ നടപ്പാക്കാൻ ശ്രമിച്ച വിദ്വേഷത്തിന്റെ തത്ത്വസംഹിതയുടെ ഏറ്റവും അറിയപ്പെടുന്ന സിംബലുകളിൽ ഒന്നായിരുന്നു സ്വസ്തിക. ഇന്നും നാസിസത്തിന്റെ ഛിഹ്നമായി അത് അറിയപ്പെടുന്നു. ഇക്കാലത്തും യൂറോപ്പിൽ ഇടക്കിടെ തലപൊക്കാറുള്ള നവനാത്സികളുടെ (Neo Nazis) കയ്യൊപ്പ് അതാണ്. നാസിസത്തോട് ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വവാദികളുടെ പഴയ ഐഡിയോളജിക്കൽ ഗുരുക്കന്മാരായ ഗോൾവാൽക്കറിനും മറ്റും ഉണ്ടായിരുന്ന മതിപ്പും കൂടി കണക്കിലെടുക്കുമ്പോൾ, സ്വസ്തിക ഭയമുളവാക്കുന്ന ഒരു സിംബൽ ആകുന്നു. അതുകൊണ്ടാണ്, ഈശാവാസ്യോപനിഷത്തിനെക്കുറിച്ചുള്ള താളിൽ അത് കണ്ടപ്പോൾ വല്ലായ്മ തോന്നിയത്. സ്വസ്തികയുടെ ഹിന്ദു കണക്ഷനല്ല എന്റെ പ്രശ്നം. ഹിന്ദുമതവുമായി സ്വസ്തികയേക്കാൾ കൂടുതൽ identify ചെയ്യപ്പെടുന്ന 'ഓം' എനിക്ക് തികച്ചും സ്വീകാര്യമാണ്.Georgekutty 07:28, 10 ഒക്ടോബർ 2009 (UTC)[മറുപടി]

വിദ്യയേയും അവിദ്യയേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവൻ, അവിദ്യയിലൂടെ മൃത്യവിനെ തര[തിരുത്തുക]

ഇവിടെ അവിശ്വാസികളെയും, കപട വിശ്വാസികളെയും അല്ലെ ഉദ്ദേശിക്കുന്നത് ..ഈശ്വര വിശ്വാസത്തൊടെ കർമം ചെയ്യ്തു മോക്ഷം സിദ്ധിക്കണം എന്ന് വ്യാഖ്യാനിച്ചു കൂടെ?— ഈ തിരുത്തൽ നടത്തിയത് 192.12.78.250 (സംവാദംസംഭാവനകൾ)

ഹിറ്റ്‌ലേർ ഉപയോഗിച്ച സ്വസ്തിക ചിഹ്നം ,ഭാരതത്തിൽ ഉപയോഗിച്ച സ്വസ്തിക ചിന്ഹ ത്തിൽ നിന്നും തികച്ചും വ്യതിസ്ത മാണ്. ഹിറ്റ്‌ലേർ ഉപയോഗിച്ചത് നേരെ വിപരിത ദിശയിൽ കറങ്ങുന്ന സ്വസ്തിക ചിന്ഹമാകുന്നു. അതെങ്ങനെ ഭാരതത്തിന്റെ സ്വസ്തികയു മയി തുലനം ചെയ്യാൻ പറ്റും. — ഈ തിരുത്തൽ നടത്തിയത് 59.99.185.62 (സംവാദംസംഭാവനകൾ)

ഗുരുജി ഗോള്വകേർ[തിരുത്തുക]

നാസിസം ഹിറ്റ്ലേർഉടെ സംഭാവന ആകുന്നു.പക്ഷെ അത് ഗുരുജി ഗോള്വകേർ എങ്ങനെ അനുഭാവം പ്രകടിപിച്ചു എന്നറിയാൻ താത്പര്യമുണ്ട് . ലിങ്ക്കളും റഫറൻസ് പുസ്തകങ്ങളും പറഞു തരുമെന്ന് പ്രതീക്ഷിക്കുന്നു . --Jagadeesh puthukkudi 16:37, 3 ഏപ്രിൽ 2011 (UTC)jagadeesh puthukkudi[മറുപടി]

'ഗുരുവചനം'[തിരുത്തുക]

jagadeesh puthukkudi-യുടെ കുറിപ്പിനു മറുപടി പറയാൻ, ഗോൾവകേറുടെ "We or Our Nationhood Defined" എന്ന പുസ്തകത്തിലെ ഈ പ്രസ്താവന തൽക്കാലം മതിയാവും:

“To keep up the purity of the race and its culture, Germany shocked the world by her purging the country of the Semitic races – the Jews. Race pride at its highest has been manifested here. Germany has also shown how well- nigh impossible it is for races and cultures having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by

ഗോൾവകേറുടെ ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ലെ കേട്ടോ. ആ പുസ്തകത്തിന്റെ 1947-ൽ പ്രസിദ്ധീകരിച്ച പതിപ്പിൽ 42-ആം പേജിലാണ് ഇതുള്ളതെന്നു പറയുന്നു. പഴയ തലമുറയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മധു ലിമായേ ഉൾപ്പെടെ പലരും പലയിടത്തും ഉദ്ധരിച്ചു കണ്ടിട്ടുള്ളതാണ്. ഉദ്ധരണി വ്യാജനാണെന്നു ഒരു ഒരു ഗോൾവകേർ ശിഷ്യനും ഇതുവരെ ചൂണ്ടിക്കാണിച്ചതായി കേട്ടിട്ടില്ല.Georgekutty 03:00, 4 ഏപ്രിൽ 2011 (UTC)[മറുപടി]