ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഈഴവർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈഴവ എന്നതലക്കെട്ടാണോ ഉചിതം? ജാതിയുടെപേര് അതല്ലേ? സജിത്ത് വി കെ 08:29, 27 ഫെബ്രുവരി 2007 (UTC)മറുപടി

സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ :) ഞാനും ഈഴവനാണ്‌. എനിക്ക് തോന്നുന്നില്ല. (വിശപ്പുള്ളവർ/വിശക്കുന്നവർ മാത്രം സ്വാധീനം ചെലുത്തണം എന്നാണ്‌ എന്റെ അഭിപ്രായം )അമൽ ദേവ് 04:27, 19 നവംബർ 2007 (UTC)മറുപടി

വിശപ്പുള്ളവൻ/വിശക്കുന്നവൻ സ്വാധീനം ചെലുത്തിയാലും, ഈഴവർക്കുള്ള സ്വാധീനം അങ്ങനെ തന്നെ കാണുമല്ലോ? അപ്പോൾ ഈഴവരെ പറ്റി പറയുമ്പോൾ ഈഴവർക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്വാധീനത്തെക്കുറിച്ചും പറയേണ്ടതായി വരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർടി സംസ്ഥാന സെക്രട്ടറിയും ഈഴവരായതിനാൽ കേരള രാഷ്ട്രീയത്തിൽ ഈഴവർക്കുള്ള സ്വാധീനം വളരെ പ്രസക്തമായ ഒരു കാര്യമാകുന്നു --59.93.5.51 10:35, 17 ഡിസംബർ 2007 (UTC)മറുപടി

പ്രസിദ്ധരായ ഈഴവർ

[തിരുത്തുക]

പ്രസിദ്ധരായ ഈഴവർ എന്ന Broken Redirect താളും മായ്ക്കേണ്ടതല്ലേ?

(എന്നിട്ട് ഇതുപോലെ പഴയ ലിസ്റ്റ് ഇങ്ങോട്ടുതന്നെ മാറ്റാം :-) --ഷാജി 15:35, 22 ഏപ്രിൽ 2008 (UTC)മറുപടി

മടപ്പുരയാണ്. അവിടുത്തെ പ്രധാന പരികർമ്മി മടയൻ ആണ്. ഇദ്ദേഹം തീയ്യസമുദായക്കാരനായിരിക്കും. ഈഴവർക്ക് ഇതുമായി ബന്ധമൊന്നുമില്ല. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:29, 5 ഒക്ടോബർ 2015 (UTC)മറുപടി

thiya is not ezhava .they are separate caste because they are from bhramins —ഈ തിരുത്തൽ നടത്തിയത് 101.63.182.236 (സം‌വാദംസംഭാവനകൾ)

ശരിയാണ് രണ്ടും രണ്ടുതന്നെയാണ്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. മറ്റൊരു ലേഖനത്തിനു തന്നെ വക നൽകുന്നതാണ് തീയ്യന്മാരെ പറ്റിയുള്ള ചരിത്രം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:57, 5 ഒക്ടോബർ 2015 (UTC)മറുപടി

ഈഴവ, തീയ്യ

[തിരുത്തുക]
  • //ഇതിൽ തിയ്യരെയും ഈഴവരെയും ഒന്നായി കൊടുത്തിട്ടുണ്ട്...എന്നാൽ കേരള സർക്കാർ പിന്നോക്ക വകുപ്പിന്റെ പുതിയ നിയമപ്രകാരം തിയ്യർ ഏതെങ്കിലും ജാതിയുടെ സമാന ജാതിയോ ഉപജാതിയോ അല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്...അത് കൊണ്ട് ഈഴവ wikipedia യിൽ നിന്ന് തിയ്യരെ നീക്കം ചെയ്തത്. എന്നാൽ ഇനിയും ആരെങ്കിലും തിരുത്തുന്ന പക്ഷം ഈ wikipedia coordinator മാർ ഉൾപ്പടെ ചേർത്ത് നിയമനടപടി സ്വികരിക്കുന്നതായിരിക്കും..// എന്നൊരു ഭീഷണി കൂടി ചേർത്ത് ഉപയോക്താവ്:Vishnu vaaish കുറേ ഭാഗം മായ്ച്ചതായിക്കാണുന്നു. സംവാദം താളിൽ ചേർക്കുകയോ അവലംബം നൽകുകയോ ചെയ്യാതെ നടത്തിയ നശീകരണം പുനഃസ്ഥാപിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 10:18, 30 ഒക്ടോബർ 2020 (UTC)മറുപടി

പേജിലെ ചില കാര്യങ്ങൾ

[തിരുത്തുക]

ഈഴവ പേജിൽ ഈഴവരെയും, തീയ്യരെയും മിശ്രമാക്കി ആണ് എഴുതീട്ടുള്ളത്. ഇവ രണ്ടും സാംസ്കാരികമായും , സാമൂഹികമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ്. തീയ്യർ മലബാർ പ്രദേശത്തും, ഈഴവർ തിരുവിധവുംകൂർ, ആലപ്പുഴ മുതൽ തെക്കെട്ടും ആണ് വസിക്കുന്നത്. മാത്രവുമല്ല തീയ്യർ മരുമക്കതായികൾ ആണ്, കൂടാതെ തീയ്യർക്ക് കഴകം, തറ, തെയ്യം എന്നിവയെ കേന്ദ്രികൃത വ്യവസ്ഥയാണ് ഇവ ഈഴവ വിഭാഗത്തിന് ഇല്ല എന്നത് വാസ്തവം. Edgar Thurston ന്റെ Caste and tribes of southern india എന്ന ബുക്കിലും ഇവരേ രണ്ട് വോളിയത്തിൽ മാറ്റി എഴുതീട്ടുണ്ട്. അതിനാൽ അത് പരിഗണിച്ചു ഈ പേജ് ഈഴവ പേജ് ആണ് തീയരെ പറ്റി കൂടുതൽ വിശദീകരണം നീക്കം ചെയ്യുന്നു. കൂടാതെ ഞാൻ ലിങ്ക് ഇവിടെ നൽകാം തീയ്യരെ പറ്റി അറിയേണ്ടവർക്ക് തീയ്യരുടെ പേജിൽ പോകാം. മറ്റൊരു കാര്യം എന്തെന്നാൽ ഈ പേജ് ഈഴവ വിഭാഗത്തെ വ്യാഖ്യാനിച്ചായതിനാൽ അവരുടെ ചരിത്രം നിലനിർത്തുക, രണ്ടും കൂടി കൂട്ടി കുഴച്ചു എഴുതിയാൽ വായനക്കാർക്ക് പോയിന്റിൽ വരാൻ സാധിക്കില്ല. Lightweight11 (സംവാദം)

ഈഴവരുടെ ഉത്ഭവം: വില്ലവർ/ഇല്ലവർ സിദ്ധാന്തം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്

[തിരുത്തുക]

"നമസ്കാരം,

നിലവിൽ ഈ വിക്കിപീഡിയ ലേഖനത്തിൽ ഈഴവർ ശ്രീലങ്കയിൽ (ഈഴം) നിന്ന് വന്നവരാണ് എന്ന വാദം മാത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് ചരിത്രപരമായി പൂർണ്ണമായും ശരിയല്ല. സംഘകാല കൃതികളും മറ്റ് ചരിത്ര രേഖകളും പ്രകാരം, 'വില്ലവർ' (Villavar), 'ഇല്ലവർ' (Illavar) അല്ലെങ്കിൽ 'ഇളവർ' എന്നീ തദ്ദേശീയ ദ്രാവിഡ ഗോത്രങ്ങളിൽ നിന്നാണ് 'ഈഴവർ' എന്ന പേരും ജനവിഭാഗവും ഉണ്ടായത് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ, ശ്രീലങ്കയിൽ നിന്ന് വന്നു എന്ന വാദത്തോടൊപ്പം, വില്ലവർ/ഇല്ലവർ എന്നതിൽ നിന്നാണ് ഈഴവർ ഉത്ഭവിച്ചത് എന്ന കാര്യവും ലേഖനത്തിൽ വ്യക്തമായി ചേർക്കേണ്ടതുണ്ട്. വായനക്കാർക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ ഈ ചരിത്രപരമായ തിരുത്തൽ വരുത്താൻ അഭ്യർത്ഥിക്കുന്നു. ഇതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ ഞാൻ തയ്യാറാണ്."

KEditor88 (സംവാദം) 02:58, 7 ഡിസംബർ 2025 (UTC)മറുപടി

ചേര രാജവംശവും 'വില്ലവർ കോൻ' ബന്ധവും:

[തിരുത്തുക]

ഈഴവർ/തിയ്യർ ശ്രീലങ്കയിൽ നിന്ന് വന്നവരാണ് എന്ന വാദത്തിന് പകരം, കേരളത്തിലെ തദ്ദേശീയരായ "വില്ലവർ" (Villavar) വംശജരാണെന്ന ചരിത്രപരമായ വസ്തുത ലേഖനത്തിൽ ചേർക്കേണ്ടതുണ്ട്.

  1. വില്ലവർ - ഈഴവർ ബന്ധം: പുരാതന കേരളത്തിലെ പോരാളികളായിരുന്ന 'വില്ലവർ' (വില്ലാളികൾ) എന്ന വാക്കിൽ നിന്നാണ് 'ഇല്ലവർ' എന്നും പിന്നീട് 'ഈഴവർ' എന്നും പേര് പരിണമിച്ചത് എന്ന് ചരിത്രകാരന്മാർ (ഉദാ: ഡോ. എം.എസ്. ജയപ്രകാശ്) ചൂണ്ടിക്കാട്ടുന്നു.
  2. വില്ലവർ കോൻ (Villavar Kon): സംഘകാലത്ത് ചേര രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് "വില്ലവർ കോൻ" (വില്ലവരുടെ രാജാവ്) എന്നായിരുന്നു. ചേര രാജവംശവും ഈഴവ/തിയ്യ സമുദായവും തമ്മിലുള്ള രക്തബന്ധത്തെ ഇത് സാധൂകരിക്കുന്നു. ഈഴവർ ചേര രാജവംശത്തിന്റെ പിന്മുറക്കാരാണെന്ന വാദം ഇതിലൂടെ ശക്തമാകുന്നു.
  3. നിഗമനം: അതിനാൽ, ഈഴവർ/തിയ്യർ വിദേശത്തു നിന്ന് കുടിയേറിയവരല്ല, മറിച്ച് ചേരനാട്ടിലെ ഭരണാധികാരികളും പോരാളികളുമായിരുന്ന വില്ലവർ വംശജരാണെന്ന വിവരം വിക്കിപീഡിയയിൽ കൃത്യമായി രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

KEditor88 (സംവാദം) 03:27, 7 ഡിസംബർ 2025 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ഈഴവർ&oldid=4588119" എന്ന താളിൽനിന്ന് ശേഖരിച്ചത്