സംവാദം:ഇ.കെ. നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നയാനാരോ നായനാരോ[തിരുത്തുക]

നയനാരോ നായനാരോ ഏതാണു ശരി?--പ്രവീൺ:സംവാദം‍ 05:26, 27 ഓഗസ്റ്റ്‌ 2006 (UTC)

നായനാർ എന്നുതന്നെയാണ് കണ്ടിട്ടുള്ളത് സജിത്ത് വി കെ 05:12, 12 മാർച്ച് 2007 (UTC)

ഇതിന്റെ തലക്കെട്ടിൽ ര ് എന്നിവകഴിഞ്ഞ് രണ്ട് zwj ഉണ്ടെന്നുതോന്നുന്നു. ശരിയായ തലക്കെട്ടുള്ള പേജ് ഇ.കെ. നായനാർഇങ്ങോട്ടുള്ള റീഡയറക്ഷനായി ഉണ്ട്. സജിത്ത് വി കെ 05:12, 12 മാർച്ച് 2007 (UTC)

പലതവണ അമേരിക്ക സന്ദർശിച്ച നയനാർ ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു .ഈ ഭാഗം അനാവശ്യമല്ലേ? അനൂപൻ 09:22, 11 സെപ്റ്റംബർ 2007 (UTC)

മരണ ദിവസം[തിരുത്തുക]

ഇതെന്തു കഥ? നായനാർ ഒരേ മാസം മൂന്നു പ്രാവശ്യം അന്തരിച്ചോ? ഇൻഫോ ബോക്സിൽ മെയ് 24 2004, ലേഖനത്തിന്റെ തുടക്കത്തിൽ 2004 മെയ് 19 , ഒടുക്കം 2004 മെയ് 9. ഇതിലേതാണ്‌ ശരി? :) ഇംഗ്ലീഷ് വിക്കിയിൽ 19 ആണ്‌. --ജ്യോതിസ് 18:04, 20 ഡിസംബർ 2007 (UTC)

മെയ് 19 ആകാനാണു സാധ്യത. എന്തായാലും മെയ് 24 ന്‌ തീർച്ചയായും അല്ല. കാരണം ഇതിൽ ഒന്നാമത്തെ ഖണ്ഡികയിൽ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ മെയ് 21 ആയിരുന്നു. എന്നാണ്‌. വേറെ ഏതെങ്കിലും സ്രോതസ് നോക്കണമോ?--സുഗീഷ് 18:21, 20 ഡിസംബർ 2007 (UTC)

ഒരു സംശയം - നായനാര് പെങ്ങളെയാണോ വിവാഹം കഴിച്ചത്?[തിരുത്തുക]

"ദയവായി വെട്ടരുത്", നായനാര് പെങ്ങളെയാണോ വിവാഹം കഴിച്ചത്?

  1. സ്കൂളിലായിരിക്കുമ്പോൾ തന്നെ പയ്യന്നൂരിലേക്കു വന്ന ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കുവാൻ അമ്മാവൻ കൂടിയായ കെ.പി.ആർ.ഗോപാലന്റെ കൂടെ പോയി.
  2. 1958ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു.

അമ്മാവന്റെ അനന്തിരവൾ പെങ്ങളല്ലേ? അറിയാവുന്ന ആരെങ്കിലും വേഗം തിരുത്തുമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:02, 9 സെപ്റ്റംബർ 2013 (UTC)

ആണോ ? കേരളത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ(ഹിന്ദുക്കളിലെ ചില സമുദായങ്ങൾക്കിടയിലും മുസ്ലീങ്ങളുടെയിടയിലും) അതു നിഷിദ്ധമായിരുന്നില്ല.ഈ സമുദായങ്ങളിൽ മുറപ്രകാരം സഹോദരരായി പരിഗണിക്കുന്നത് ഒരേ ലിംഗത്തിലുള്ള സഹോദരങ്ങളുടെ സന്തതികളേ മാത്രമാണ്.അതായത് ജ്യേഷ്ടാനുജന്മാരുടെ മക്കളും ജ്യേഷ്ടത്തിയുടെയും മക്കളും തമ്മിലുള്ളത് മുറപ്രകാരം സാഹോദര്യമാണ്.ആങ്ങളയുടെയും പെങ്ങളുടെയും മക്കൾ തമ്മിലുള്ളത് മുറപ്രകാരം സാഹോദര്യമല്ല.--ബിനു (സംവാദം) 08:53, 10 സെപ്റ്റംബർ 2013 (UTC)അതിഉ

നായനാരുടെ അമ്മാവൻ എന്നു പറയുമ്പോൾ - അമ്മയുടെ ആങ്ങള - അതാണെന്നാണ് ഞാൻ വിചാരിച്ചത്, പിന്നെ ആ ആങ്ങളയുടെ മരുമകൾ - പെങ്ങളുടെ മകൾ - അതു നായനാരുടെ അമ്മയുടെ സഹോദരിയായിട്ടല്ലേ വരൂ? അപ്പോൾ അമ്മയുടെ സഹോദരിയുടെ മകൾ - എന്നത് പഴയ മുറപ്രകാരം മുറപ്പെണ്ണാകുമോ? അതോ സഹോദരിയാകുമോ? എന്തോ രണ്ടും കൂടി വായിച്ചിട്ട് എനിക്കൊരു വിഷമം. അറിയാവുന്ന ആരെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ നല്ലതായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:45, 10 സെപ്റ്റംബർ 2013 (UTC)
നായനാരുടെ അമ്മാവനായിരുന്നു കെ.പി.ആർ.ഗോപാലൻ എന്നത് സി.ഭാസ്കരൻ എഴുതിയ പുസ്തകത്തിലുള്ളതാണ്. മനുവിന്റെ സംശയം ന്യായം. കൂടുതൽ അറിവുള്ള ആരെങ്കിലും തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. സി.ഭാസ്കരൻ എന്നയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു നടന്നില്ല. ബിപിൻ (സംവാദം) 13:53, 10 സെപ്റ്റംബർ 2013 (UTC)
കെ.പി.ആർ.ഗോപാലന് ഒരു പെങ്ങളേ ഉണ്ടാകാൻ പാടുള്ളു എന്നുമില്ലല്ലോ :-)--പ്രവീൺ:സം‌വാദം 14:26, 10 സെപ്റ്റംബർ 2013 (UTC)
പ്രവീൺ കെ.പി.ആർ.ഗോപാലന് രണ്ട് പെങ്ങളുണ്ടായാലും ശാരദ നായനാർക്ക് പെങ്ങളായേ വരു. രണ്ടു പെങ്ങളുണ്ടായാലും അമ്മയുടെ സഹോദരിയുടെ മകളാകും. പക്ഷേ കെ.പി.ആർ.ഗോപാലൻ നായനാരുടെ അമ്മാവൻ എന്നെഴുതിയത് എന്റെ പിഴയാണ്. തിരുത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 15:27, 10 സെപ്റ്റംബർ 2013 (UTC)
എഴുതിയത് പരിശോധിച്ച് തിരുത്തിയതിന് നന്ദി, ബിപിൻ. മറ്റൊരു കാര്യം സി. ഭാസ്കരനെ ഇനി വിളിക്കാൻ ശ്രമിക്കേണ്ട. അദ്ദേഹം 2011 ൽ അന്തരിച്ചു. താങ്കൾ നാട്ടിലില്ലാതിരുന്നതിനാൽ അറിയാതിരുന്നതാവും. --Adv.tksujith (സംവാദം) 18:37, 10 സെപ്റ്റംബർ 2013 (UTC)
ഞാനും കണ്ണൂരുള്ള ഒരു സുഹൃത്തിനോട് വിശദവിവരം തിരക്കാൻ പറഞ്ഞിട്ടുണ്ട്. ആകെ കൺഫ്യൂഷൻ ഇവിടെ കാണുന്ന വിവരം അനുസരിച്ച് നായനാരുടെ അമ്മാവൻ രയരപ്പൻ നായനാരുടെ മക്കളായിരുന്നു കെ.പി.ആർ രയരപ്പനും ഗോപാലനും. അതായത് അമ്മാവനല്ലായിരുന്നുവെന്ന് ചുരുക്കം. --Adv.tksujith (സംവാദം) 19:32, 10 സെപ്റ്റംബർ 2013 (UTC)
സി.ഭാസ്കരന്റെ ജീവചരിത്രം പുസ്തകത്തിൽ ഇല്ലായിരുന്നു, ചിന്തയുടെ തന്നിരിക്കുന്ന നമ്പറിലാണ് വിളിച്ചത് നിർഭാഗ്യവശാൽ ആരും ഫോണെടുത്തില്ലായിരുന്നു. കൊച്ചി ദേശാഭിമാനിയിലും വിളിച്ചു. എന്തായാലും ആശയക്കുഴപ്പം തീർന്നല്ലോ. ബിപിൻ (സംവാദം) 02:15, 11 സെപ്റ്റംബർ 2013 (UTC)

"‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു." എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഈ വിവാദ പ്രസ്താവന നായനാർ പറഞ്ഞത്, കോവളം ബീച്ചിൽ ഒരു വിദേശി ലൈംഗീകമായി അക്രമിക്കപ്പെട്ടത് വിവാദമായപ്പോഴാണ്. സൂര്യനെല്ലി സംഭവത്തിന്റ്റെ പാശ്ചാത്തലത്തിൽ അല്ല. Shijan Kaakkara (സംവാദം) 12:13, 5 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇ.കെ._നായനാർ&oldid=2481658" എന്ന താളിൽനിന്ന് ശേഖരിച്ചത്