സംവാദം:ഇൻസെപ്ഷൻ

From വിക്കിപീഡിയ
Jump to navigation Jump to search

പകർപ്പ്[edit]

വെബ്സൈറ്റിൽ നിന്നും പകർത്തിയവ നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 14:03, 7 സെപ്റ്റംബർ 2013 (UTC)

ഞാൻ അത് ചെയ്തത് അത് എഴുതിയ ആളിന്റെ അനുമതിയോടെ ആണ് . എന്റെ സ്മവാദ താളിൽ കാണാം ശബീബ് 10:12, 9 സെപ്റ്റംബർ 2013 (UTC)

അതു കൊണ്ട് കാര്യമില്ല. സൈറ്റിന്റെ താഴെയായി പകർപ്പവകാശമുണ്ട് എന്ന് എഴുതി വച്ചിരിക്കുന്നത് കാണുക. അത് സ്വതന്ത്രമാക്കുവാൻ അവരോട് പറയുക.--റോജി പാലാ (സംവാദം) 10:27, 9 സെപ്റ്റംബർ 2013 (UTC).

റോജി പാല. വികി നിയമങ്ങള സംരക്ഷിക്കാനുള്ള താങ്കളുടെ കണ്സേര്ൻ നല്ലത് തന്നെ. പക്ഷെ വെറും ഒരു ഫോറത്തിൽ കണ്ട സാധനം നിയമ വിധേയമായിട്ടുല്ലതാണ് എന്ന് അങ്ങ് സങ്കല്പ്പിക്കാൻ സാധിക്കുന്നത് എങ്ങനെ? താങ്കൾ മുകളില കൊടുത്ത ലിങ്കിൽ ഉള്ളത് ഞാനാണ് എഴുതിയത്. അവിടെ ആരോ കോപ്പി ചെയ്തു ഇട്ടതാണ്. ഞാൻ വീണ്ടും ചേര്ക്കുന്നു. ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പിൽ ഞാൻ എഴുഹ്ടിയ നോട്ടിലെക്കുള്ള ലിങ്ക് കൊടുക്കുന്നു. സിവിലിയൻ (സംവാദം) 05:14, 14 മാർച്ച് 2014 (UTC)

നമസ്തേ സിവിലിയൻ, വിക്കിയിൽ താങ്കൾ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് പകർത്തുന്നത് ശരിയാണോ എന്നുള്ള പ്രശ്നം ഉദിക്കുന്നുണ്ടല്ലോ! താങ്കളുടെ സാഹിത്യ വാസനകളെ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി ഇവിടം ഉപയോഗിക്കുന്നു എന്ന് ആക്ഷേപം വരാൻ സാധ്യതയുണ്ട്. പിന്നെ ഇവിടെ ഫേസ്‌ബുക്ക് പോസ്റ്റുകളൊക്കെ അവലംബമായി ചേർക്കാമോ? എവിടെയെങ്കിലും രണ്ടാം കക്ഷിവഴി പ്രസിദ്ധീകരിച്ച ഒരു കൃതിയെ അടിസ്ഥാനമാക്കിയല്ലേ ഇവിടെ വിവരങ്ങൾ കൊടുക്കാൻ കഴിയൂ? എന്തായാലും ആ കഥ മൊത്തം ആ കൊടുത്തിരിക്കുന്ന അവലംബത്തിൽ ചേർക്കുന്നതിനെ ഞാൻ പിന്തുണക്കുന്നില്ല. താങ്കൾക്ക് സംക്ഷിപ്തമായി മാറ്റിയെഴുതാവുന്നതല്ലേയുള്ളൂ. അതായിരിക്കും കൂടുതൽ ഭംഗി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:37, 14 മാർച്ച് 2014 (UTC)