സംവാദം:ഇമാം ശാമിൽ
ദൃശ്യരൂപം
പകർപ്പ്
[തിരുത്തുക]ഈ മാറ്റം ഞാൻ നേരത്തെ തേജസ് പത്രത്തിൽ നിന്നുള്ള പകർപ്പാണെന്ന് പറഞ്ഞ് നീക്കിയതായിരുന്നു. Shabeeb1 അത് പുന:സ്ഥാപിച്ചിരിക്കുന്നു. കാരണം വ്യക്തമാക്കിയാൽ നന്നായിരുന്നു.--ഇർഷാദ്|irshad (സംവാദം) 07:01, 12 ഒക്ടോബർ 2015 (UTC)
- ആദ്യം അത് മുഴുവൻ ഒന്ന് വായിച്ചു നോക്കൂ. ആ ലേഖനത്തെ ബേസ് ചെയ്തു എഴുതി എന്നെ ഉള്ളൂ.. പകർത്തിയതല്ല. ചില വാക്കുകളോ കാര്യങ്ങളോ വാചകങ്ങൾ അതിലുള്ള പോലെ വന്നിരിക്കാം. സമയം പോലെ അത് വിശദമാക്കി വിപുലീകരിക്കാം. ശബീബ് 07:04, 12 ഒക്ടോബർ 2015 (UTC)
- മലയാളത്തിൽ വേറെ എവിടെയും ഇദ്ദേഹത്തെ കുറിച്ചുള ലേഖനങ്ങൾ ലഭ്യമല്ല എന്നതും ഒരു പരിമിതിയാണ് ശബീബ് 07:05, 12 ഒക്ടോബർ 2015 (UTC)
--ഇർഷാദ്|irshad (സംവാദം) 07:18, 12 ഒക്ടോബർ 2015 (UTC)
“ | 1800 കളിൽ റഷ്യയിലെ സാർ സാമ്രാജ്യം വടക്കൻ കോക്കസസ് പ്രദേശം കീഴടക്കിയതോടെ ദേശീയതകൾ റഷ്യയുമായി സംഘർഷമാരംഭിച്ചു. ശെയ്ഖ് മൻസൂർ, ഖാസി മുല്ല മുതലായവരായിരുന്നു കൊക്കേഷ്യൻ യുദ്ധത്തിന്റെ ആദ്യകാല നായകൻമാർ. 1834ലെ യുദ്ധത്തിൽ ഖാസി മുല്ല കൊല്ലപ്പെട്ടു. തുടർന്ന് നേതൃത്വം ശാമിലിനു ലഭിച്ചു. പരസ്പരം വിദ്വേഷത്തിൽ കഴിരുന്ന കൊക്കേഷ്യൻ ഗോത്രങ്ങളെ ഒന്നിപ്പിച്ചു റഷ്യക്കെതിരേ അണിനിരത്തുന്നതിൽ ശാമിൽ വിജയിച്ചു. 1834മുതൽ കാൽ നൂറ്റാണ്ടുകാലം റഷ്യക്കെതിരെ ഗറില്ലാ യുദ്ധമുറയിലൂടെ യുദ്ധം നയിച്ചു കൊണ്ടിരുന്നു. ഒടുവിൽ 1859ൽ റഷ്യൻ സൈന്യം ഇമാം ശാമിലിന്റെ താവളം വളഞ്ഞതോടെ റഷ്യയുടെ 14 ബറ്റാലിയൻ പട്ടാളത്തോട് എതിരിട്ട് വിജയം വരിക്കുക അസാധ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. തന്നെയും തന്റെ നൂറോളം വരുന്ന അനുയായികളെയും തുർക്കിയിലേക്കു പോവാൻ അനുവദിക്കുമെങ്കിൽ സന്ധി ചെയ്യാൻ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. പക്ഷെ യുദ്ധം അവസാനിപ്പിച്ചപ്പോൾ റഷ്യക്കാർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. റഷ്യൻ സാമ്രാജ്യം ശത്രുവായിരുന്നിട്ടും അദ്ദേഹത്തോട് ആദരവോടെയാണ് പെരുമാറിയത്. പെൻഷനും അനുവദിക്കുകയുണ്ടായി. പത്തു വർഷത്തിന് ശേഷം അദ്ദേഹത്തിന് ഹജ്ജിന് അനുമതി ലഭിച്ചു. തുർക്കിയിലെത്തിയ അദ്ദേഹത്തെ ഖലീഫ സുൽത്താൻ അബ്ദുൽ അസീസ് അതിഥിയായി സ്വീകരിച്ചു. പിന്നീട് മക്കയിലേക്ക് പോയ അദ്ദേഹം 1971ൽ മദീനയിൽ വെച്ച് അന്തരിച്ചു. വടക്കൻ കോക്കസസിലെ മുസ്ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാർഗദർശി എന്ന നിലയിലും റഷ്യൻ വിരുദ്ധ ചെറുത്തുനിൽപ്പു സമരങ്ങളിലെ വീരനായകനെന്നനിലയിലും റഷ്യൻ കോക്കസസ് ചരിത്രത്തിൽ ഇമാം ശാമിലിന്റെ സ്ഥാനം വളരെ വലുതാണ്. ഇന്നും ആ പ്രദേശത്തുകാർ അദ്ദേഹത്തിന് വലിയ ആദരവാണ് നൽകുന്നത്. | ” |
ഈ വാക്കുകളും തമ്മിൽ എവിടെയാണ് വ്യത്യാസം. വാചകങ്ങൾക്ക് സ്ഥാനചലനം വരുത്തിയത് കൊണ്ട് മാത്രം പകർപ്പല്ലാതാകില്ല.--ഇർഷാദ്|irshad (സംവാദം) 07:33, 12 ഒക്ടോബർ 2015 (UTC)
- വിപുലീകരണം മതിയാക്കുന്നു, പോരെ ശബീബ് 07:52, 12 ഒക്ടോബർ 2015 (UTC)
- താങ്കൾ മേൽ ലേഖനത്തെ തന്നെ അവലംബമാക്കി ധൈര്യപൂർവ്വം എഴുതൂ, സുഹൃത്തെ. മാത്രമല്ല ഇംഗ്ലീഷ് ലേഖനത്തിൽ ധാരാളം ഉള്ളടക്കമുണ്ട്. --ഇർഷാദ്|irshad (സംവാദം) 07:36, 13 ഒക്ടോബർ 2015 (UTC)