സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ലേഖനവും ഒന്നുതന്നെയല്ലേ? --Vssun (സുനിൽ) 03:07, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) അല്ലേ?[തിരുത്തുക]

1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി പിളർ‍ന്നതിനു് ശേഷമുള്ള ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന കക്ഷി1978-ൽ പിളർ‍ന്നുണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) കക്ഷിയേപ്പറ്റി മാത്രമാണു് ഈതാളിൽ പറയുന്നതു്.

1978-ലെ ആന്ധ്രാ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പു് സംബന്ധിച്ച തെരഞ്ഞെടുപ്പു് കമ്മീഷന്റെ രേഖയുടെ മൂന്നാം താൾ നോക്കുക- ഒരേ സമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) യും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും 1978-ൽ ഉണ്ടായിരുന്നു.

രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ തുടക്കത്തിൽ 1986-ൽ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു് കമ്മീഷണർ പെരിശാസ്ത്രി ബ്രാക്കറ്റ് വിവരണമില്ലാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് മാത്രമായി ഉപയോഗിയ്ക്കാൻ ഭരണ-ഇന്ദിരാ കോൺഗ്രസ്സിനു് അനുമതി നല്കി . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് മാത്രമായി ഇപ്പോൾഉപയോഗിക്കുന്നുമുണ്ടു്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ) എന്ന താൾ കൂടി ശ്രദ്ധിയ്ക്കുക. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു് പല അവതാരങ്ങളുണ്ടായിരുന്നു. അതാതു് കാലങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേയ്ക്കു് ലിങ്കു് നൽകാനാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി തുടങ്ങിയ രീതിയിൽ വിവിധ ഘട്ടങ്ങളായി അവയെ വേർതിരിച്ചു് കാണാൻശ്രമിച്ചതു്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ) എന്നതാളിലേയ്ക്കു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതാൾ തിരിച്ചുവിടുകയല്ലേ ഉചിതം?-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 15:21, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താൾ അപ്പാടെ മാറ്റി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (വിവക്ഷകൾ) എന്ന താളിലേക്ക് തിരിച്ചുവിടണമെന്നാണോ ഉദ്ദേശിക്കുന്നത്?
ഇന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നറിയപ്പെടുന്ന കോൺഗ്രസ് (ഐ) എന്ന കക്ഷിയെക്കുറിച്ചുള്ള താളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത്. അതിന്റെ തലക്കെട്ട് വേണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്നാക്കുന്നതിൽ വിരോധമില്ല. പക്ഷേ ഈ താളും ആ താളും പ്രതിനിധാനം ചെയ്യുന്നത് ഒരേ കോൺഗ്രസ് ഐ-യെത്തന്നെയാണ്. അതുകൊണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലേക്ക് ഈ താളിലെ വിവരങ്ങൾ യോജിപ്പിച്ചതിനു ശേഷം, ആവശ്യമായ മാറ്റങ്ങൾ അതിൽ വരുത്തി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന പേരിലേക്ക് അതിന്റെ തലക്കെട്ട് മാറ്റുന്നതായിരിക്കും ഉചിതം. --Vssun (സുനിൽ) 15:44, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]
അതല്ലെങ്കിൽ മറ്റൊരു നിർദ്ദേശം ഉള്ളത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ) എന്ന താളിനെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലേക്ക് കൂട്ടിച്ചേർക്കുക. --Vssun (സുനിൽ) 15:47, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അതു് അങ്ങയുടെ ഉചിതം പോലെ ചെയ്യുക. 1969-ൽ കോൺഗ്രസ്സ് പിളർ‍ന്നപ്പോൾ സംഘടനാപരമായ തുടർ‍ച്ച സംഘടനാ കോൺഗ്രസ്സിനായിരുന്നു. ഭരണപരമായ തുടർ‍ച്ചയാണു് ഭരണ കോൺഗ്രസ്സിനു് കിട്ടിയതു് . 1978-ൽ ഈ ഭരണ കോൺഗ്രസ്സിനു് ബദലായാണു് കോൺഗ്രസ് (ഐ) ഉണ്ടായതു്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിൽ കോൺഗ്രസ് ഐയേപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന താളിൽ ചേർ‍ത്തിട്ടുണ്ടല്ലോ. ലയിപ്പിയ്ക്കാനൊന്നുമില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്നതാളിലേയ്ക്കു് തിരിച്ചുവിട്ടാലും കുഴപ്പമില്ല. കോൺഗ്രസ് (ഐ) എന്നകക്ഷിയുടെ വിവരങ്ങൾ മാത്രമടങ്ങുന്ന താളാവണം അതു്. ചരിത്രപരമായി നോക്കിയാൽ ഭരണ കോൺഗ്രസ്സിൽ നിന്നു് 1978-ൽ പിരിഞ്ഞുണ്ടായ വിഭാഗം മാത്രമാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വസ്തുത മറച്ചു് കളയരുതു്. -- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 09:20, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇവിടെ നടന്ന സംവാദപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ) എന്ന താളിനെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലേക്ക് കൂട്ടിച്ചേർക്കുന്നു. Vssun (സുനിൽ)ന്റെ നിർ‍ദേശം നോക്കുക.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 07:59, 20 ജനുവരി 2011 (UTC) മറ്റെല്ലാ ഭാഷകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലാണ് ഐ എന്ന താളും ഉൾക്കൊള്ളിച്ചിരിക്കുന്നത് .പിളർപ്പിന് ശേഷം ഇന്ദിരയുടെ പാർട്ടി ഐ യും കാമരാജിന്റെയും മോറാജി ദേശായി ടെ തു 'ഒ' എന്നും അറിയപെട്ടിരുന്നതത് എന്നാൽ അതിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നായിട്ടാണ് അറിയപെടുന്നത്. 1978-ലെ ആന്ധ്രാ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പു് സംബന്ധിച്ച തെരഞ്ഞെടുപ്പു് കമ്മീഷന്റെ രേഖ ഇംഗ്ലീഷ് താളിനും ബാധകമാകേണ്ടതല്ലേ? ദയവായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിൽ തന്നെ 'ഐ' യും ചേർക്കുക[മറുപടി]

1984-ലെ സിഖ് വിരുദ്ധ കലാപം[തിരുത്തുക]

1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ കോണ്ഗ്രെസിന്റെ പങ്ക് ഉൾപ്പെടുത്തുന്നു...Kumar ettumanoor

ഇത് ലയിപ്പിക്കരുത്, ലയനനീക്കം മാറ്റണം--Vinayaraj (സംവാദം) 16:16, 13 മാർച്ച് 2016 (UTC)[മറുപടി]

മറ്റെല്ലാ ഭാഷകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലാണ് കോൺഗ്രസ് ഐ എന്ന താളും ഉൾക്കൊള്ളിച്ചിരിക്കുന്നത് .പിളർപ്പിന് ശേഷം ഇന്ദിരയുടെ പാർട്ടി ഐ യും കാമരാജിന്റെയും മോറാജി ദേശായി ടെ തു 'ഒ' എന്നും അറിയപെട്ടിരുന്നതത് എന്നാൽ അതിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നായിട്ടാണ് അറിയപെടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിന്റെ ഇംഗ്ലീന്റെ സംവാദം ശ്രദ്ധിക്കുക 2011 മുതൽ കോൺഗ്രസ് ഐ എന്ന താൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൽ ആണ് ഉൾകൊള്ളിച്ചിരിക്കുന്നത്'

Akhiljaxxn (സംവാദം) 10:28, 2 june 2016 (UTC) ഈ താളിലെ വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിലേതു പോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന താളിലേക്ക് ലയിപ്പിച്ചിരിക്കുന്നു.Akhiljaxxn (സംവാദം) 11:34, 7 ഡിസംബർ 2017 (UTC)[മറുപടി]