സംവാദം:ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇൻഫോ ബോക്സ് വായിച്ചാൽ രാഹുൽ ദ്രാവിഡ് 1932 ലെ ടെസ്റ്റ് കപ്പിത്താൻ ആണെന്നാണ് തോന്നുക. ഓർഡർ മാറ്റുന്നതാണ് നല്ലത്--ചള്ളിയാൻ 16:37, 18 മാർച്ച് 2007 (UTC)

ക്രമം ഒന്നു മാറ്റി.. എങ്ങനെയുണ്ട്?--Vssun 20:21, 18 മാർച്ച് 2007 (UTC)
ടീം അംഗങ്ങളെ മാറ്റേണ്ട കാലം ആയി --അനൂപൻ 05:31, 30 ഒക്ടോബർ 2007 (UTC)
ബൗളിംഗ് ശൈലിയിൽ medium fast, fast medium എന്നൊക്കെ കാണുന്നു. വ്യത്യാസം എന്തെന്ന് എനികറിയില. ??? ഇട്ട് വച്ചിട്ടുണ്ട്. ക്രിക്കറ്റ് വിദഗ്ദർ ഇവിടെ നോക്കി ഒന്ന് ശരിയാക്കൻ അപേക്ഷ.--അഭി 07:57, 8 മാർച്ച് 2008 (UTC)

വിക്കറ്റ് കീപ്പർ[തിരുത്തുക]

ദിനേശ് കാർ‍ത്തികിനെ വിക്കറ്റ് കീപ്പർ എന്ന ലേബലിനു താഴെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണോ? ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ഗ്ലൗസ്‌ അണിഞ്ഞിട്ട് കാലമേറെയായി.അതു പോലെ ഒരു ട്വന്റി‌20 മത്സരം മാത്രം കളിച്ച യൂസഫ് പഥാനെ ഓൾറൌണ്ടർമാർ എന്നതിനു കീഴെ അണിനിരത്തിയതും തെറ്റാണ്‌. --അനൂപൻ 14:08, 8 മാർച്ച് 2008 (UTC)


ഇതിൽ ബിസിസിഐ യുമായി ഇപ്പോൾ കോണ്ട്രാക്റ്റ് ഉള്ള താരങ്ങലെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് തോന്നുന്നു. ടെസ്റ്റ്,ഏകദിന,ട്വെന്റി20 ടീമുകളിൽ ഇപ്പോൾ അംഗങ്ങളായ എല്ലാവരേയും ഉൾപ്പെടുത്തിയിട്ടുണ്ടാവണം. പലരും കളിച്ചിട്ട് കാലം കുറേയായെന്നത് വാസ്തവം. പക്ഷെ അതനുസരിച്ച് ലിസ്റ്റ് ഉണ്ടാക്കണമെങ്കിൽ അതിന് ഒരു മാനദണ്ഡം ഉണ്ടാക്കണം--അഭി 15:33, 8 മാർച്ച് 2008 (UTC)

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം എന്ന് വേണ്ടേ?--അഭി 03:18, 11 ഏപ്രിൽ 2008 (UTC)

നവീകരണം[തിരുത്തുക]

കാലോചിതമായ നവീകരണം ഈ ലേഖനത്തിനാവശ്യമാണെന്ന് കരുതുന്നു. --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 06:54, 19 ഫെബ്രുവരി 2009 (UTC)

തലക്കെട്ട് മാറ്റം[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം എന്നു മാറ്റാൻ ഉദ്ദേശിക്കുന്നു. കാരണം ക്രിക്കറ്റ് ടീമുകളുടെ നാമം ഏകീകൃതമാക്കുന്നതിനു വേണ്ടിയാണ്. ഇന്ത്യൻ ടീമിന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം എന്നു പറയുന്നതിൽ സ്വര ചേർച്ചയ്ക്ക് കുഴപ്പമില്ല. എന്നാൽ പാകിസ്താൻ, ന്യൂസിലാന്റ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾകളുടെ തലക്കെട്ടിന് ഈ രീതി യോജിക്കുകയില്ല. പൊതുവായ ഒരു രീതി എന്ന നിലയിൽ തലക്കെട്ട് രാജ്യം ദേശീയ ക്രിക്കറ്റ് ടീം എന്നാക്കാം. ഇംഗ്ലീഷിലും ഇതേ ശൈലിയാണ് പിന്തുടരുന്നത്. --കിരൺ ഗോപി 15:29, 3 ഓഗസ്റ്റ് 2010 (UTC)

ഈ രീതിയിലേക്ക് മാറിയാൽ തലക്കെട്ട് അർത്ഥമില്ലാത്ത വാചകമായി മാറും. ഇന്ത്യയുടെ ക്രിക്കറ്റ് ടീം, പാകിസ്താന്റെ ക്രിക്കറ്റ് ടീം എന്നൊക്കെയാണ് നല്ല തലക്കെട്ടുകൾ. --Vssun (സുനിൽ) 06:30, 7 ഓഗസ്റ്റ് 2010 (UTC)