സംവാദം:ഇന്ത്യൻ ദിനോസറുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പട്ടികയിൽ ചേർത്തിരുന്ന ഏഷ്യൻ ദിനോസർ എന്ന വർഗ്ഗം നീക്കം ചെയ്തത് ശരിയാണോ? വർഗ്ഗം ചേർക്കുമ്പോൾ പേരന്റ്, ചൈൽഡ് എന്ന് രൂപത്തിൽ അവ കാണിക്കാറുണ്ട്. അതായത് ദിനോസർ എന്ന പ്രധാനവർഗ്ഗം അതിൽ ഏഷ്യൻ ദിനോസറുകൾ, ആഫ്രിക്കൻ ദിനോസറുകൾ.... എന്നിങ്ങനെ ഉപവർഗ്ഗങ്ങൾ ഏഷ്യൻ ദിനോസറുകളുകൾ എന്ന ഉപവർഗ്ഗത്തിന് ഇന്ത്യൻ ദിനോസറുകൾ, ചൈനീസ് ദിനോസറുകൾ എന്നിങ്ങനെ വീണ്ടും ഉപവർഗ്ഗങ്ങൾ...

ഇങ്ങനെ ചേർക്കുന്നതുവവഴി അത് സെർച്ച് പ്രക്രിയയെ സഹായിക്കാനും താളുകളെ കൂടുതൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുവാനും കഴിയുമെന്ന് തോന്നുന്നു. അല്ലെങ്കിൽ ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗം മാത്രം തിരയുന്ന ഒരാളിന് അവയിൽ ഇന്ത്യൻ ദിനോസറുകളെ കണ്ടെത്താൻ കഴിയാതെ വരുകയും ഇന്ത്യയിൽ ദിനോസറുകളേ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തിലെത്തുകയും ചെയ്യാനുള്ള സാദ്ധ്യത ഉണ്ടാവുമല്ലോ. അതുകൊണ്ട് ഇന്ത്യൻ ദിനോസറുകളുടെ പട്ടികയിൽ ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗം പുന:സ്ഥാപിക്കുന്നതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 17:29, 9 ഡിസംബർ 2012 (UTC)