സംവാദം:ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

w:Congress Socialist Party ഈ താളിനെ ഇന്റർവിക്കിയായി ഉൾപ്പെടുത്താനാവുമോ?--Vssun 18:38, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

w:Socialist Party (India) താളിനെയാണു് ഇന്റർവിക്കിയായി ഉൾപ്പെടുത്തേണ്ടതു്.തുടങ്ങിവച്ചേയുള്ളൂ. വൈകാതെ ഇതു് വികസിപ്പിയ്ക്കാം.--എബി ജോൻ വൻനിലം 04:50, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

w:Congress Socialist Partyയും w:Socialist Party (India) യും പൂർണമോ ആധാരമാക്കാൻ പറ്റിയതോ അല്ല എങ്കിലും.--എബി ജോൻ വൻനിലം 05:03, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(സംഘടന) എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണോ? --ഷാജി 16:25, 3 ജൂൺ 2008 (UTC)[മറുപടി]

അല്ല. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന സംഘടന പിരിച്ചുവിട്ടിരുന്നു.--സുഗീഷ് 17:33, 3 ജൂൺ 2008 (UTC)[മറുപടി]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെ[തിരുത്തുക]

1) 1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നെടുകെ പിളർന്നപ്പോൾ ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(സംഘടനാവിഭാഗം)എന്നു് അറിയപ്പെട്ടു (ആംഗലഭാഷയിൽ കോൺഗ്രസ്സ്-ഒ). 1969-ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ അച്ചടക്കം ലംഘിച്ച ഇന്ദിരാ ഗാന്ധിയെ പാർട്ടിവിരുദ്ധ പ്രവർ‍ത്തനത്തിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കിയപ്പോൾ ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) എന്നാണറിയപ്പെട്ടതു് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-ആർ). കോൺഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗികവിഭാഗത്തിനും കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കുമായിരുന്നതുകൊണ്ടാണു് അങ്ങനെ വിളിയ്ക്കപ്പെട്ടതു്.


തങ്ങളാണു് യഥാർത്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് ഇരുകൂട്ടരും അവകാശപ്പെട്ടു. കോൺഗ്രസ്സ് (സംഘടന) 1977-ൽ ജനതാ പാർ‍ട്ടിയായി.


കോൺഗ്രസ്സ് (ഭരണവിഭാഗം) 1978-ൽ‍ ബ്രഹ്മാനന്ദ റെഡ്ഢി വിഭാഗവും ഇന്ദിരാ ഗാന്ധി വിഭാഗവുമായി പിളർന്നു. പാർട്ടിയുടെ നിയന്ത്രണം പോകുമെന്നു കണ്ട ഇന്ദിരാ ഗാന്ധി സമാന്തര എഐസിസി വിളിച്ചു് അതിന്റെ പ്രസിഡന്റായതോടെയാണു് പിളർപ്പുണ്ടായതു്. ആ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) ഇന്നു് സോണിയാ ഗാന്ധി നയിയ്ക്കുന്നപാർ‍ട്ടിയാണു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (റെഡ്ഢി) ക്രമേണ ഇന്ദിര കോൺഗ്രസ്സിൽ അലിഞ്ഞുചേർന്നു.

2) ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന സംഘടന പിരിച്ചുവിട്ടു് ലോക സേവാസംഘമാകാൻ സ്വാതന്ത്ര്യാനന്തരം ഗാന്ധിജി നിർ‍ദേശിച്ചിരുന്നു. അതുണ്ടായില്ല. ഗാന്ധിമാർ‍ഗക്കാർ പകരം സർ‍വസേവാസംഘം ഉണ്ടാക്കി.----എബി ജോൻ വൻനിലം 14:13, 4 ജൂൺ 2008 (UTC)[മറുപടി]

നന്ദി - ആദ്യ ഖണ്ഡികയിലെ ലിങ്ക് 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്നാക്കിയിട്ടുണ്ട് ---ഷാജി 15:43, 4 ജൂൺ 2008 (UTC)[മറുപടി]

കൈപ്പത്തി ചിഹ്നമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ നിന്നു് പിരിഞ്ഞുണ്ടായ വിഭാഗങ്ങളിലൊന്നും തെരഞ്ഞെടുപ്പു് കമ്മീഷന്റെ അംഗീകാരമുള്ള ഒരു ദേശീയ രാഷ്ട്രീയ കക്ഷിമാത്രവുമാണു്. അതിനെ ഇന്ത്യൻ ദേശീയപ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസായി കാണാനാവില്ല.

1947-ൽ‍ ഭരണകക്ഷിയായി മാറിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് 1969-ൽ തകർന്നു. 1969-ൽ ഇന്ദിരാ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കിയപ്പോൾ ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) പാർട്ടി 1978-ൽ‍ ബ്രഹ്മാനന്ദ റെഡ്ഢി വിഭാഗവും ഇന്ദിരാ ഗാന്ധി വിഭാഗവുമായി പിളരുകയും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) പിൽക്കാലത്തു് തെരഞ്ഞെടുപ്പു് കമ്മീഷന്റെ അംഗീകാരത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരിലുള്ള ദേശീയ രാഷ്ട്രീയ കക്ഷിയായി അറിയപ്പെടുന്നുവെന്നുമേയുള്ളൂ.

അവശിഷ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)1977-ൽ ജനതാ പാർ‍ട്ടിയായി.

അതുകൊണ്ടു് ആദ്യ ഖണ്ഡികയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ലിങ്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) ആയാൽ പോരാ.----എബി ജോൻ വൻനിലം 05:59, 11 ജൂൺ 2008 (UTC)[മറുപടി]