സംവാദം:ഇട (ചിഹ്നനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം തുടങ്ങണമെന്നുവിചാരിച്ചിട്ട് കാലം കുറച്ചായി. ഇട, ഇടം, അകലം, വിടവ് എന്നിങ്ങനെ എന്ത് ശീർഷകം നൽകണം എന്നതുമുതൽ എല്ലാകാര്യത്തിലും ആശയക്കുഴപ്പം. എങ്കിലും തുടങ്ങാൻ തീരുമാനിച്ചു. നോക്കാം.. എന്താകുമെന്ന്.--Naveen Sankar 05:36, 1 ജൂൺ 2010 (UTC)

ഇടം, അകലം, വിടവ് തുടങ്ങിയവ മറ്റ് അർത്ഥങ്ങൾ തരുന്നതിനാൽ ഇട തന്നെയാണ് യോജിച്ചതെന്ന് കരുതുന്നു.--Vssun 05:58, 1 ജൂൺ 2010 (UTC)

പ്രതിനിധിയും ആരോപണവും[തിരുത്തുക]

   പ്രതി നിധി കുഴിച്ചെടുത്തു.
   പ്രതിനിധി കുഴിച്ചെടുത്തു. 
   മന്ത്രിക്ക് ആരോ പണമയച്ചു.
   മന്ത്രിക്ക് ആരോപണമയച്ചു. 

ഈ രണ്ട് ഉദാഹരണങ്ങളേയും സമാസിക്കുന്നതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താനാവില്ല. മറിച്ച് ഇടവിടുമ്പോൾ വേറെ അർത്ഥം നൽകുന്ന വാക്കുകളുണ്ടാകുന്ന എന്ന ഒരു വിഭാഗമുണ്ടാക്കി അതിൽ ഉൾപ്പെടുത്താം എന്ന് വിചാരിക്കുന്നു. --Vssun 06:04, 1 ജൂൺ 2010 (UTC)

സമാസിക്കുന്നതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതൊന്നുമല്ല. അർഥവ്യത്യാസമുണ്ടാകുന്ന കാര്യവും ആദ്യം തന്നെ പറഞ്ഞല്ലോ. ഉദാഹരണങ്ങൾ സാമാന്യമായി പറഞ്ഞുപോയി എന്നേയുള്ളൂ. യോജിച്ചരീതിയിൽ ക്രമീകരിക്കാം. --Naveen Sankar 06:22, 1 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഇട_(ചിഹ്നനം)&oldid=723972" എന്ന താളിൽനിന്ന് ശേഖരിച്ചത്