സംവാദം:ആർ.എസ്.എ. അൽഗൊരിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

calculation step ന് എന്താണ് മലയാളം വാക്ക്. ആർക്കെങ്കിലും അറിയോ --സാഹിർ 16:46, 21 ജനുവരി 2013 (UTC)[മറുപടി]

ക്രമജോഡി[തിരുത്തുക]

@റസിമാൻ. വാട്ട് ഡൂ യു മീൻ ബൈ ക്രമജോഡി ? key value pair ? പക്ഷെ (n, e) ഇവിടെ key value pair ആണോ ? --സാഹിർ 17:06, 21 ജനുവരി 2013 (UTC)[മറുപടി]

ക്രമജോഡി എന്നാൽ ordered pair ആണ്. പബ്ലിക് കീ എന്നാൽ n മാത്രമല്ല - n ഉം e യും ചേർന്നതാണ് : അതായത്, (n,e). അതുപോലെ പ്രൈവറ്റ് കീ n ഉം d യും ചേർന്നതാണ്. ഇംഗ്ലീഷ് വിക്കിയിൽ നോക്കൂ:

The public key consists of the modulus n and the public (or encryption) exponent e. The private key consists of the modulus n and the private (or decryption) exponent d, which must be kept secret.

ഇങ്ങനെ രണ്ടും ചേർന്നതാണ് കീ എന്ന് കാണിക്കാനാണ് ക്രമജോഡി എന്നെഴുതിയത് -- റസിമാൻ ടി വി 17:40, 21 ജനുവരി 2013 (UTC)[മറുപടി]
ok. പക്ഷെ, കൂടുതൽ ജാർഗൺ ചേർത്ത് സാധാരണ ആൾക്കാർക്ക് മനസ്സിലാകാത്ത രീതിയിലാക്കരുത്. ഞാൻ ഇത് ഒരു സ്കൂൾ കുട്ടിയെ മനസ്സിൽ കണ്ടിട്ട് അയാൾക്ക് മനസ്സിലാകുന്ന രീതിയിൽ എഴുതാനാണ് ശ്രമിച്ചത് --സാഹിർ 18:03, 21 ജനുവരി 2013 (UTC)[മറുപടി]
ഉപയോഗിച്ച ജാർഗൺ എല്ലാം വിശദീകരിച്ചിട്ടുണ്ടല്ലോ സാഹിർ. കൂടുതൽ വിശദീകരിക്കേണ്ട ഏതെങ്കിലും ഭാഗമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അതും ചെയ്യാം. -- റസിമാൻ ടി വി 18:37, 21 ജനുവരി 2013 (UTC)[മറുപടി]
പിന്നെ അല്പം കോഡും ഇടുന്നത് നല്ലതാണ്. മിക്കവാറും പിള്ളാരുടെ കമ്പ്യൂട്ട്റിൽ Turbo C++ compiler കാണും. They use it for their computer science classes. It helps them if they can copy paste the code into Turbo C++ and see what it does. --സാഹിർ 18:11, 21 ജനുവരി 2013 (UTC)[മറുപടി]
കോഡ് ടോഷ്യന്റ് ഫലനം കണ്ടുപിടിക്കുന്നതിന്റെ അല്ലായിരുന്നോ സാഹിർ? അപ്പോൾ അത് ടോഷ്യന്റ് ഫലനത്തിന്റെ താളിലല്ലേ പോകേണ്ടത്. മാത്രമല്ല, കോഡ് സ്വയംപര്യാപ്തവുമല്ല. ഒരു സംഖ്യ അഭാജ്യമാണോ എന്ന് കണ്ടുപിടിക്കാനുള്ള isprime() ഫങ്ഷനും n നെക്കാൾ ചെറിയ അഭാജ്യസംഖ്യകളെല്ലാം സ്റ്റോർ ചെയ്തിരിക്കുന്ന primes എന്ന വെക്റ്ററും എല്ലാം ആദ്യമേ തന്നെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് കോഡ് അസ്യൂം ചെയ്യുന്നു. അതിനാൽ ആർക്കും ഈ കോഡ് അത്ര എളുപ്പത്തിലൊന്നും റൺ ചെയ്യാൻ പറ്റുകയേ ഇല്ല -- റസിമാൻ ടി വി 18:34, 21 ജനുവരി 2013 (UTC)[മറുപടി]
ആ കോഡ് ഞാൻ ഏതോ ഒരു വെബ് സൈറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ്. ശരിയാണ് isprime function standard library യിൽ ഇല്ല എന്ന് തോന്നുന്നു. ഞാൻ പിന്നീട് സമയം കിട്ടുമ്പോ ടെസ്റ്റ് ചെയ്ത കോഡ് ഇടാം. പിന്നെ ഈ ലൈൻ വായിച്ചാ സാധാരണക്കാർക്ക് ഒന്നും മനസ്സിലാവില്ല എന്നു തോന്നുന്നു. "n ന്റെ ടോഷ്യന്റ് ഫലനമായ φ(n) കണ്ടെത്തുക. φ(n) = φ(899) = φ(29*31) = 28*30 = 840" അതൊഴിച്ച് വേറെ പ്രശ്നമൊന്നുമില്ല --സാഹിർ 18:56, 21 ജനുവരി 2013 (UTC)[മറുപടി]
വെബ്സൈറ്റുകളിൽ നിന്ന് കോഡ് പകർത്തുമ്പോൾ ശ്രദ്ധിക്കുക, സ്വതന്ത്രലൈസൻസോടെ പ്രസിദ്ധീകരിച്ച കോഡുകളേ ഇവിടെ ഇടാനാകൂ. ടോഷ്യന്റ് ഫലനം കണ്ടുപിടിക്കാനുള്ള കോഡാണെങ്കിൽ ആ ലേഖനത്തിൽ ചേർക്കുക. പിന്നെ, ടോഷ്യന്റ് ഫലനത്തിലേക്കുള്ള ലിങ്ക് കൊടുത്തിട്ടില്ലേ സാഹിർ? അവിടെ ആദ്യത്തെ വരി വായിച്ചാൽ തന്നെ കാര്യം മനസ്സിലാവുമല്ലോ. -- റസിമാൻ ടി വി 19:02, 21 ജനുവരി 2013 (UTC)[മറുപടി]
ok. കോഡിന്റെ ലൈസൻസ് കാര്യം ഞാൻ ഓർത്തില്ല. ഇനി ശ്രദ്ധിച്ചോളാം. ഒന്നും കിട്ടിയില്ലെങ്കിൽ തനിയെ എഴുതുകയെങ്കിലും ചെയ്യാം. BTW, ഈ ഫോട്ടൊഗ്രഫിന്റെ കാര്യത്തിൽ ലൈസൻസ് പ്രശ്നം എങ്ങനാ ? എനിക്ക് സാഹിർ ലുധിയാന്വി താളിൽ അദ്ദേഹത്തിന്റെ ഫോട്ടൊ ഇട്ടാൽ കൊള്ളാമെന്നുണ്ട്. വല്ലടത്തുന്നും എടുത്ത് ഇട്ടാൽ copyright എന്നോക്കെ പറഞ്ഞ് ആൾക്കാർ തിന്നാൻ വരും. തനിയെ എടുക്കാമെന്നു വിചാരിച്ചാൽ, മരിച്ചു പോയ ആളിന്റെ ഫോട്ടോ എങ്ങനെ എടുക്കും. ഇതിന് വല്ല shortcut ഉണ്ടോ ? something like "public domain"? --സാഹിർ 19:25, 21 ജനുവരി 2013 (UTC)[മറുപടി]