സംവാദം:ആർത്തവചക്രവും സുരക്ഷിതകാലവും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[1]]ഫലകം ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി. ശരിയായില്ലാന്നു തോന്നുന്നു. എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. ഇതൊന്നു ശരിയാക്കിയേക്കണേ. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:05, 2 ഡിസംബർ 2009 (UTC)[മറുപടി]

ഫലകം:ഗർഭനിരോധനമാർഗ്ഗങ്ങൾ ശരിയാക്കിയിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 04:15, 2 ഡിസംബർ 2009 (UTC)[മറുപടി]

തലക്കെട്ട് ഒന്നുകൂടി ചുരുക്കിക്കൂടേ? ഇംഗ്ലീഷ് വിക്കി ലിങ്ക് എന്തുകൊടുക്കും? en:Calendar-based methods/en:Menstrual cycle? ഗർഭനിരോധനമാർഗ്ഗത്തെക്കുറിച്ചാണ്‌ ലേഖനം എന്നാണ്‌ മനസ്സിലാകുന്നത്. അപ്പോൾ ആദ്യത്തെ ലിങ്ക് മതിയാകുമെന്ന് തോന്നുന്നു. തലക്കെട്ട് എങ്ങനെ മാറ്റാം? -- റസിമാൻ ടി വി 05:54, 2 ഡിസംബർ 2009 (UTC)[മറുപടി]
ആലോചിച്ചതായിരുന്നു. സുരക്ഷിതകാലം എന്നുമാത്രം വെച്ചാലോന്നു കരുതി. പക്ഷേ, അപ്പോൾ എന്തോ ഒരു അപാകത തോന്നി. എന്തിനുള്ള സുരക്ഷിതകാലം എന്ന ചോദ്യം വരില്ലേ. 'ഗർഭനിരോധനമാർഗങ്ങളിലൊന്നായ സുരക്ഷിതകാലം' എന്നതിനൊരു ചുരുക്കമാണു വേണ്ടത്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:03, 2 ഡിസംബർ 2009 (UTC)[മറുപടി]

മാതൃഭൂമിയുടേയും മനോരമയുടേയും ആരോഗ്യമാസികളെ യോഗ്യങ്ങളായ സ്രോതസായി പരിഗണിച്ചുകൂടെ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:38, 2 ഡിസംബർ 2009 (UTC)[മറുപടി]

സുരക്ഷിതകാലം (ആർത്തവം) എന്നു വെച്ചാൽ മതി.

മൂന്നാംകിടസ്രോതസ്സുകൾ അവലംബിച്ച് ലേഖനങ്ങൾ എഴുതുന്നത് വിക്കിപീഡിയയെ ബാധിക്കും. കൃത്യമായ അവലംബമില്ലെങ്കിൽ വിശേഷിച്ചും. ആരോഗ്യമാസിക, ആരോഗ്യരംഗം, പഠിപ്പുര, ശ്രീ തുടങ്ങിയവ അച്ചടിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം വിശ്വാസ്യയോഗ്യമല്ല. നാളെ ഫയറിലെ ഡോൿടറോടുചോദിക്കാം അവലംബിച്ചും ലേഖനമെഴുതിയാൽ? ഇത്തരം ആനുകാലികങ്ങൾ മാത്രമല്ല വിജ്ഞാനകോശങ്ങൾ വരെ ആധികാരികമല്ല. പ്രസ്തുതവിഷയം പഠിക്കുകയോ അപഗ്രഥിക്കുകയോ ചെയ്യുന്ന ഗ്രന്ഥങ്ങൾ മാത്രമാണ്‌ ആധികാരികം. ആരോഗ്യമാസികയിൽ ഒരു ലേഖനം കണ്ട ഉടനെ അതിനെ സ്വന്തം ഭാഷയിൽ പകർത്തുന്നതിനുമുൻപ് പ്രസ്തുതകാര്യത്തിലെ വസ്തുതകളെ യോഗ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് പരിശോധിക്കണം. ഏറ്റവും ഉചിതമായ അവലംബങ്ങൾ നൽകുമ്പൊഴേ വിക്കിപീഡിയയുടെ ആധികാരികത ഉയരുന്നുള്ളൂ. ഒരു ഗവേഷകവിദ്യാർത്ഥി ഗവേഷണത്തിന്‌ ഏതൊക്കെ ഗ്രന്ഥങ്ങൾ ഉപയോഗിക്കും അവയാകണം വിക്കിയിലും അവലംബങ്ങൾ; ഒരു പ്രബന്ധാവതരണത്തിന്‌ ഏതൊക്കെ സ്രോതസ്സുകൾ ഉപയോഗിക്കും, അവയാകണം. ആരോഗ്യമാസിക ഗവേഷകൻ ഉപയോഗിക്കുമോ? കണ്ടെത്തലുകൾ അരുത് എന്ന കാര്യത്തിലൊഴികെ ഒരു പ്രബന്ധത്തിന്റെ കെട്ടും മട്ടും വിക്കിലേഖനങ്ങൾക്ക് ആവശ്യമാണ്‌.

ഉചിതമായ അവലംബങ്ങൾക്കുവേണ്ടിയുള്ള അന്വേഷണം ഓരോ വിക്കിപീഡിയന്റെയും കടമയാണ്‌. അതുനേടിയില്ലെന്ന് ബോദ്ധ്യം താളിലെത്തുമ്പോൾ നമുക്കുണ്ടാകണം. ഇതൊക്കെ മതി എന്ന് വിട്ടുകളയരുത്. അതിനുവേണ്ടിയാണ്‌ ഫലകമിട്ടത്.

അവലംബത്തിന്റെ ആധികാരികതയെക്കുറിച്ച് കൃത്യമായ നയം രൂപീകരിക്കേണ്ടതുണ്ട്. അഭിപ്രായങ്ങൾക്ക് വാക്കുകൾ വിട്ടുതരുന്നു--തച്ചന്റെ മകൻ 07:35, 2 ഡിസംബർ 2009 (UTC)[മറുപടി]

വിക്കിപീഡിയയുടെ പൊതുവേയുള്ള കാര്യത്തിൽ‌ ഇതു ശരിയാണ്. പക്ഷേ, ഇവിടെ അത്രയ്‌ക്കു കടുപ്പിച്ചു പറയേണ്ടതുണ്ടോ? അതാതു വിഷയങ്ങളിൽ‌ പ്രഗൽ‌ഭരായ ഡോക്‌ടർ‌മാർ‌ ഒറ്റയ്‌ക്കും കൂട്ടമായും ഒക്കെ എഴുതിയ ഇത്തരം ലേഖനങ്ങളെ അങ്ങനെ തള്ളിക്കളയാമോ? മാത്രമല്ല ഇവിടെ പറഞ്ഞിരിക്കു വിഷയം‌‌ അത്രവല്യ സം‌ശത്തിനിടനൽ‌കുന്നതോ ദുർ‌ഗ്രഹമോ ഒന്നുമല്ല; കാരണം‌ ഒന്നാം വർഷ +2 വിനു പഠിക്കുന്ന കുട്ടികളുടെ പഠപുസ്‌തകത്തിലിക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലും നല്ല ചാർ‌ട്ടും അതിൽ‌ കൊടുത്തിട്ടുണ്ട്. വിജ്ഞാനകോശങ്ങൾ വരെ ആധികാരികമല്ലാത്തിടത്ത് പുസ്തകങ്ങളെ നമുക്കങ്ങനെ ആധികാരികമെന്നു പറയാനൊക്കുമോ? ‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

വിദ്യാഭ്യാസവകുപ്പിനെക്കുറിച്ച് ആരോഗ്യമന്ത്രി എന്ത് അഭിപ്രായം പറഞ്ഞാലും അത് വിദ്യഭ്യാസവകുപ്പിന്റെ നയമായി കണക്കാക്കാനാവുമോ? അത് തെറ്റോ ശരിയോ എന്നതല്ല, സം‌ശത്തിനിടനൽ‌കുമോന്നുമല്ല, ആധികാരികമല്ല എന്നതാണ്‌ പ്രശ്നം. അവലംബിക്കുന്നതിനെ സംബന്ധിച്ച ഗവേഷണരീതിശാസ്ത്രമൊക്കെ വിക്കിയിലും വേണ്ടതാണ്‌. ഇത്തരം ലേഖനങ്ങളെ ആധാരമാക്കി വിക്കിയിൽ ലേഖനം വരുന്നത് തടയാനാവില്ല. പക്ഷേ ആധികാരികത വരണമെങ്കിൽ കൂടുതൽ ഉചിതമായ ഒന്നിലധികം അവലംബങ്ങൾ സ്വീകരിക്കണം. ഇതേ ഡോക്ടർമാർ വിവരം ശേഖരിച്ച വിവിധ ഗ്രന്ഥങ്ങളെ നേരിട്ടാശ്രയിക്കുകയാണെങ്കിൽ ആ അവലംബമായിരിക്കും ഉചിതം എന്ന്. (ഇത്തരത്തിൽ മലവിക്കിപീഡിയയിലെ മിക്കവാറും ലേഖനങ്ങൾ ആധികാരികമല്ല.) ഈ ലേഖനം അവ്വിധത്തിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

ഈ ലേഖനത്തിന്‌ ആകപ്പാടെ ഒരു ഡോക്ടറോടു ചോദിക്കാം പോലെയുണ്ട്. അത് കൂടിമാറണം. --തച്ചന്റെ മകൻ 13:11, 4 ഡിസംബർ 2009 (UTC)[മറുപടി]

വ്യക്തത വേണം[തിരുത്തുക]

ഏതുദിവസങ്ങളാണെന്ന് വ്യക്തമല്ല. --Vssun (സംവാദം) 09:19, 19 ജൂലൈ 2012 (UTC)[മറുപടി]

12-16 ദിവസങ്ങളാണോ ഉദ്ദേശിച്ചതെന്നു കരുതുന്നു. ഇതിനു പുറമെയുള്ള ദിവസങ്ങളെ സുരക്ഷിതകാലം എന്നുവിളിക്കാം എന്നുകൂടി ആമുഖത്തിൽ കൂട്ടിച്ചേർക്കേണ്ടേ? --Vssun (സംവാദം) 09:22, 19 ജൂലൈ 2012 (UTC)[മറുപടി]
float മാറ്റിയിട്ടുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:55, 19 ജൂലൈ 2012 (UTC)[മറുപടി]