സംവാദം:ആനന്ദഭൈരവി (രാഗം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്തോഷദായകമായ രാഗമല്ലേ ആനന്ദഭൈരവി. അത് ലേഖനത്തിൽ കാണുന്നില്ലല്ലോ --Vssun 05:18, 1 ഒക്ടോബർ 2008 (UTC)[മറുപടി]

ആനന്ദഭൈരവി എന്ന മലയാളചലച്ചിത്രം ഇല്ലേ?--ശാലിനി 06:38, 1 ഒക്ടോബർ 2008 (UTC)[മറുപടി]

ഉണ്ട് ജയരാജ് സം‌വിധാനം ചെയ്തതാണെന്നു തോന്നുന്നു. --Vssun 06:45, 1 ഒക്ടോബർ 2008 (UTC)[മറുപടി]

അപ്പോൾ നാനാർത്ഥത്താൾ വേണ്ടതല്ലേ?ഇതേ പേരിൽ തെലുഗു സിനിമയും ഉണ്ടോ?--ശാലിനി 07:04, 1 ഒക്ടോബർ 2008 (UTC)[മറുപടി]

അപ്പോൾ നടഭൈരവിയുടെ ജന്യരാഗമാണോ എന്ന കാര്യത്തിൽ തർക്കമുണ്ടോ?--Shiju Alex|ഷിജു അലക്സ് 11:53, 3 ഒക്ടോബർ 2008 (UTC)[മറുപടി]

കൂടുതലായും ചതുർശ്രുതിധൈവതമാണ്‌ ഈ രാഗത്തിൽ ഉപയോഗിക്കുന്നത് അതു കൊണ്ട് ഖരഹരപ്രിയയുടെ ജന്യമായി കണക്കാക്കാം. മറ്റൊരു കാര്യം ജന്യമാണ്‌ എന്നെഴുതുമ്പോൾ വാക്യത്തിൽ ആദ്യം ഉണ്ടായത് അതിന്റെ ജനകരാഗവും അതിൽ നിന്ന് ജന്യരാഗവും ഉണ്ടായി എന്നാണ്‌. എന്നാൽ രാഗങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. പല ജന്യരാഗങ്ങളും 72 മേളകർത്താരാഗങ്ങളിൽ ഏതിനോടാണോ സാമീപ്യം പുലർത്തുന്നത് അതിൽ നിന്നും ജന്യമായി കണക്കാക്കുക മാത്രമാണ്‌ അതിൽ നിന്ന് ഉൽഭവിച്ചു എന്ന് അർത്ഥമില്ല. --Vssun 12:03, 3 ഒക്ടോബർ 2008 (UTC)[മറുപടി]

എങ്കിൽ അതിനെക്കുറിച്ചും ലേഖനത്തിൽ പ്രതിപാദിക്കാം. ഇതിനു ഒരു സ്റ്റാൻഡേർഡ് ഉണ്ടാവേണ്ടതു അത്യാവശ്യമായിരിക്കുന്നു.

അങ്ങനെ ഒരു അർത്ഥം ഇവിടെ വരുമെന്നു തോന്നുന്നില്ല. കാരണം ധാരാളം രാഗങ്ങൾ, മേളകർത്താരാഗങ്ങൾക്കു മുൻപ് തന്നെ നമുക്കു അറിയുന്നതാണു. മേളകർത്താരാഗങ്ങൾ, രാഗങ്ങളെ അടുക്കിപ്പെറുക്കാൻ സഹായിച്ചു എന്നതാണ് പ്രധാനം. ചില രാഗങ്ങൾ മുകളിൽ സൂചിപ്പിച്ച പോലെ രണ്ട് മേളകർത്താ രാഗങ്ങളുടെയും ഭാഗമാകാം എന്നതൊക്കെ ഉദാഹരണസഹിതം ലേഖനത്തിൽ ചൂണ്ടിക്കാണിക്കേണ്ടതാണു. രാഗങ്ങളെക്കുറിച്ചുള്ള ലേഖനഗ്ങൾക്കൊക്കെ ഒരു സ്റ്റാൻഡേർഡ് നിർവചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.--Shiju Alex|ഷിജു അലക്സ് 12:15, 3 ഒക്ടോബർ 2008 (UTC)[മറുപടി]

ഖരഹരപ്രിയയുടെ ജന്യമായി കണക്കാക്കുന്നു എന്നത് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun 12:20, 3 ഒക്ടോബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആനന്ദഭൈരവി_(രാഗം)&oldid=660352" എന്ന താളിൽനിന്ന് ശേഖരിച്ചത്