സംവാദം:ആദിപ്രരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദിപ്രരൂപം യുങിന്റെ കണ്ടുപിടിത്തമാണോ? ജ്ഞാനവാദികളുടെ(Gnostics) പ്ലെരോമ(Pleroma) തന്നെയല്ലേ അത്. യുങ്, ജ്ഞാനവാദത്തിൽ ഏറെ തത്പരനുമായിരുന്നു.Georgekutty 01:42, 23 സെപ്റ്റംബർ 2009 (UTC)

പ്ലേറ്റോ, നീത്ഷേ, അഡോൾഫ് ബാസ്റ്റിൻ മുതലായവരുടെ സ്വാധീനം ഇക്കാര്യത്തിലുണ്ട്. ആർക്കിറ്റൈപ്പ് എന്ന പദംതന്നെ ഇറേനേയസ്, ഡയോനീഷ്യസ് എന്നിവർ ഉപയോഗിച്ചിട്ടുണ്ടെന്ന് യുങ്ങ് തന്നെ പറയുന്നുണ്ട്. സെന്റ് ആഗസ്റ്റിന്റെ കൃതികളിലും ഈ ആശയം കടന്നു വരുന്നുണ്ട്. എന്നാൽ ആധുനിക മനശ്ശാസ്ത്രത്തിന്റെയും പൗരസ്ത്യദർശനത്തിന്റെയും നൂതന വെളിച്ചത്തിൽ ഈ ആശയം പുതിയതായി നിർവചിച്ച് സൈദ്ധാന്തീകരിക്കുകയാണ്‌ യുങ്ങ് ചെയ്തിട്ടുള്ളത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.പ്ലെരോമയെപ്പറ്റി ഞാൻ അജ്ഞനാണെന്നുമാത്രം പറയട്ടെ--Mra 17:05, 23 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആദിപ്രരൂപം&oldid=660267" എന്ന താളിൽനിന്ന് ശേഖരിച്ചത്