സംവാദം:ആഞ്ഞിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളങ്ങളുടെ നിർമ്മാണത്തിന്‌ മാത്രമല്ല കെട്ടിട നിർമ്മാണത്തലേക്കാവശ്യമായ വാതിൽ ജനൽ,കട്ടിള എന്നവയ്ക്കും മറ്റു ഉരുപ്പടികളുടെ നിർമ്മാണത്തിനും ഐനി ഉപയോഗിക്കും എന്ന് തോന്നുന്നു.--Vicharam 19:08, 14 ജൂലൈ 2009 (UTC)

ശരിയാണ്, ചിലയിടങ്ങളിൽ അമ്പലങ്ങളുടെ പണിക്ക് ഉപയോഗിക്കുന്നത് കാണാറുണ്ട്.--Jigesh talk 12:04, 15 ജൂലൈ 2009 (UTC)

അയിനിത്തിരി എന്നു പറയുന്നത് ആഞ്ഞിലിയുടെ ആൺപൂവാണെന്നാണ് ഞാൻ കരുതിയിരുന്നത്.Georgekutty 14:30, 12 ഒക്ടോബർ 2009 (UTC)

en:Artocarpus ന്‌ ഇതുമായി വല്ല ബന്ധമുണ്ടോ? അതാണോ ഇത്? --ജുനൈദ് | Junaid (സം‌വാദം) 10:30, 26 ഡിസംബർ 2009 (UTC)

അറിയാവുന്ന കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. :) --മനോജ്‌ .കെ 16:56, 14 ഡിസംബർ 2011 (UTC)

കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ[തിരുത്തുക]

ഇത് വംശനാശഭീക്ഷണി നേരിടുന്നുണ്ടോ?--റോജി പാലാ (സംവാദം) 17:41, 20 ജൂൺ 2013 (UTC)

കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ എന്ന കേരള വനഗവേഷണകേന്ദ്രത്തിന്റെ പട്ടിക പ്രകാരമാണ് അങ്ങനെ ചേർത്തത്. ആദ്യം മുതലേ ആ പട്ടികയിൽ കുരുമുളകിനെയെല്ലാം കണ്ടപ്പോൾ ആ സംശയം തോന്നിയിരുന്നു. എനിക്ക് തോന്നുന്നത് അപൂർവ്വവും OR വംശനാശഭീഷിണിയുള്ളതും (അപൂർവ്വവും AND വംശനാശഭീഷിണിയുള്ളതും എന്നതിൽ നിന്നും വ്യത്യസ്തമായി) എന്നാണ്. ആഞ്ഞിലി നമ്മൾ നാടുനീളെ കണുന്നുണ്ടെങ്കിലും ഇത് ലോകത്തിൽ ഗോവയ്ക്ക്തെക്കുള്ള പശ്ചിമഘട്ടത്തിൽ മാത്രമല്ലേ കാണുന്നുള്ളൂ, അതാവാം ആ പട്ടികയിൽ ഇടം നേടിയതും മറ്റു ആർട്ടോകാർപസ് സസ്യങ്ങൾ (പ്രധാനമായി പ്ലാവ്, ശീമപ്ലാവ്, തീറ്റിപ്ലാവ് എന്നിവ) കേരളത്തിനും ഇന്ത്യയ്ക്കും പുറത്തും ഉള്ളപ്പോൾ ആഞ്ഞിലി നമ്മുടെ മാത്രം സ്വന്തമായും മാറിയത്.--Vinayaraj (സംവാദം) 01:38, 21 ജൂൺ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആഞ്ഞിലി&oldid=1784519" എന്ന താളിൽനിന്ന് ശേഖരിച്ചത്