സംവാദം:ആകാശഗംഗ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൌരയൂഥം ഉൾപ്പെടുന്ന നമ്മുടെ ഗാലക്സിക്ക് ഇംഗ്ലീഷിൽ Milky Way എന്നാണ് പേര് എന്നതുകൊണ്ടും ഗാലക്സികൾക്ക് താരാപഥം എന്ന വാക്ക് ഉപയോഗിക്കുന്നതിനാലും മലയാളത്തിൽ ക്ഷീരപഥം എന്ന പേരല്ലേ കൂടുതൽ അനുയോജ്യം ? ഇതിന്റെ പേര് ക്ഷീരപഥം എന്ന് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. ശബീബ് 13:24, 18 മാർച്ച് 2015 (UTC)

ക്ഷീരപഥം എന്നത് ഒരു തത്ഭവമായ വാക്കും ആകാശഗംഗ എന്നത് ഒരു തനത് മലയാളം പേരും ആയതിനാൽ ഈ പേര് നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ക്ഷീരപഥം തീർച്ചയായും തിരിച്ചുവിടലാക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:41, 18 മാർച്ച് 2015 (UTC)[മറുപടി]

അത് മാത്രമല്ല കാരണങ്ങൾ. മലയാളത്തിലെ ജ്യോതിശാസ്ത്ര പണ്ഡിതരായ പ്രോഫ്ഫസർ : പാപ്പൂട്ടി, എ. രാജഗോപാൽ കമ്മത്ത് തുടങ്ങി പലരുമെഴുതിയ പുസ്തകങ്ങളിലും നമ്മുടെ ഗാലക്സിയെ ക്ഷീരപഥം എന്നും ഗാലക്സികളെ ആകാശ ഗംഗ എന്നുമാണ് പ്രതിപാദിച്ചിട്ടുള്ളത് . അതും പെരുമാറ്റുന്നതാണ് നല്ലത് എന്ന വാദത്തിന് പ്രസക്തി നൽകുന്നു. ശബീബ് 06:32, 19 മാർച്ച് 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആകാശഗംഗ&oldid=2154002" എന്ന താളിൽനിന്ന് ശേഖരിച്ചത്