സംവാദം:ആം ആദ്മി പാർട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നാണത്ഥം". ആം ആദ്‌മി-യിൽ, 'മനുഷ്യത്തി'-മാരും, (आम औरत) പെടും എന്നാണ് പറയുന്നതെങ്കിൽ ആശ്വാസം തന്നെ:) എങ്കിലും ഇങ്ങനെ ഒരു വിശദീകരണം വേണ്ടി വരുന്നത് പേരിൽ കല്ലുകടിയാകുന്നു.ജോർജുകുട്ടി (സംവാദം) 07:16, 25 നവംബർ 2012 (UTC)[മറുപടി]

സമതി എന്നാണോ സമിതി എന്നാണോ ..ഏതാണ് ശരി ..? --സാജൻ (സംവാദം) 04:48, 18 ജനുവരി 2014 (UTC)[മറുപടി]

ഈ പാർട്ടി രൂപീകൃതമായത് 2012 നംവംബർ 26 നു ആണെന്ന് വിക്കി ഇംഗ്ലീഷ് ലേഖനവും നവംബർ 24 ന് ആണെന്ന് മലയാളം ലേഖനവും പറയുന്നു. ഏതാണ് ശരി? 86.96.226.14 03:41, 28 നവംബർ 2012 (UTC)[മറുപടി]

പുതിയാ ആൾ ആണ്[തിരുത്തുക]

ഞാൻ പുതിയ ആൾ ആണ്. ഈ പോസ്റ്റിലെ അവലംബങ്ങൾ ഒന്ന് വൃത്തിയാകി അടിക്കിപെറുക്കി വെയ്ച്ചു തരാമോ ..? ഈ തിരുത്തൽ നടത്തിയത് Sajanpaul9 --Sajanpaul9 (സംവാദം) 14:19, 15 ജനുവരി 2014 (UTC)[മറുപടി]

വൃത്തിയാക്കൽ[തിരുത്തുക]

ചില ഭാഗങ്ങളെല്ലാം പരസ്യം ടൈപ്പാണ്. ഡെൽഹി തിരഞ്ഞെടുപ്പ് ചുരുക്കാം. കേരള കമ്മിറ്റി നിലവിൽ ലേഖനത്തിൽ വേണമെന്ന് തോന്നുന്നില്ല. --അൽഫാസ് ( ) 16:27, 11 ജനുവരി 2014 (UTC)[മറുപടി]


കേരള കമ്മിറ്റിയുടെ അംഗങ്ങളുടെ വിവരം ഞാനാണ് അപ്ഡേറ്റ് ചെയ്തത്. പരമാവധി വിവരങ്ങൾ നൽകുക എന്നതായിരുന്നു എന്റെ ഉദേശം. വാർത്ത‍ പ്രാധാന്യം കുറവായതിനാൽ ഇതൊരു പരസ്യമായി തോന്നുന്നതിൽ തെറ്റില്ല. പരസ്യം എന്ന രീതി തോന്നുന്ന ഭരണനേട്ടങ്ങൾ എന്ന പാരഗ്രാഫ് ഒഴിവാക്കിയിട്ടുണ്ട്. സാജൻ --Sajanpaul9 (സംവാദം) 14:19, 15 ജനുവരി 2014 (UTC)[മറുപടി]

--Sajanpaul9 (സംവാദം) 14:19, 15 ജനുവരി 2014 (UTC)[മറുപടി]

പക്ഷേ ഭരണന്നേട്ടങ്ങൾ ആം ആദ്മി പാർട്ടിയുടെ നയങ്ങൾ മനുസ്സിലാക്കാൻ സഹായിക്കും എന്നാണ് എന്റെ വിശ്വാസം അറിവ് (സംവാദം) 16:31, 11 നവംബർ 2015 (UTC)[മറുപടി]

എന്താണ് "CS1 errors: dates"[തിരുത്തുക]

ലേഖനത്തിന്റെ വർഗത്തിൽ ഇങ്ങനെ ഒരു ഏർപ്പാട് കാണുന്നു ..

വർഗ്ഗങ്ങൾ: CS1 errors: dates ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ

എന്താണ് ഇ CS1 errors: dates ഇത് എങ്ങനെ മാറ്റും Sajanpaul9 (സംവാദം) 07:59, 15 ജനുവരി 2014 (UTC) സാജൻ [മറുപടി]


ഗാലറി ആയി ഉള്പെടുത്തിയിരുന്ന 3 കത്തുകൾ[തിരുത്തുക]

Irshadpp- ആം ആദ്മി പാർട്ടി അയച്ച മൂന്നു കത്തുകളുടെ ഡിജിറ്റൽ രൂപം കെജ്‌രിവാളിന്റെ 17 നിബന്ധനകൾ എന്നാ പാരഗ്രാഫിൽ ഗാലറിയായി ഉള്പെടുത്തിയിരുന്നു അത് എന്തിനാണ് നിങ്ങൾ രീമൂവ് ചെയ്തത് --Sajanpaul9 (സംവാദം) 03:55, 16 ജനുവരി 2014 (UTC)[മറുപടി]

ലേഖനത്തിൽ അതിന്റെ ആവശ്യമുണ്ടോ?. അതിനെപ്പറ്റിയുള്ള പരാമർശം ലേഖനത്തിൽ നിലവിലുണ്ടല്ലോ. --ഇർഷാദ്|irshad (സംവാദം) 04:48, 16 ജനുവരി 2014 (UTC)[മറുപടി]

നിബന്ധന അയച്ചു എന്നല്ലാതെ എന്താണ് നിബന്ധന എന്താണെന്നു പറയുന്നില്ല .. അതുകൊണ്ടാണ് ആ കത്ത് ഉൽപെടുത്തിയത് ..ആ കത്ത് ഔദ്യോഗിക വെബ്‌ സൈറ്റിൽ നിന്ന് ലഭിച്ചതാണ് .. --Sajanpaul9 (സംവാദം) 04:22, 18 ജനുവരി 2014 (UTC) --സാജൻ (സംവാദം) 05:16, 18 ജനുവരി 2014 (UTC)[മറുപടി]

ആ നിബന്ധനകളുടെ പ്രസക്തഭാഗങ്ങൾ മലയാളത്തിൽ ചേർക്കുകയും, നിർബന്ധമാണെങ്കിൽ ഒരു കത്ത് മാത്രം നൽകുകയായിരുന്നു ലേഖനത്തിന്റെ ഘടനക്ക് നല്ലതെന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 07:00, 18 ജനുവരി 2014 (UTC)[മറുപടി]

അതെ അതാണ്‌ നല്ലത്. ഹിന്ദി അറിയാവുന്ന ആരെങ്കിലും അതിലെ നിബന്ധനകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യും എന്നാ വിശ്വാസത്തോട് കൂടിയാണ് അത് പേജിൽ നൽകിയത്.

ഇതിനെ പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകൾ അത്ര ആധികാരികം അല്ല. ചില മാധ്യമങ്ങൾ 18 നിബന്ധനകൾ എന്നും മറ്റു ചിലവ 17 നിബന്ധനകൾ എന്നും കൊടുത്തിരിക്കുന്നു ഓരോ മാധ്യമങ്ങളും പറഞ്ഞിരിക്കുന്ന നിബന്ധനകൾ വ്യത്യസ്ഥങ്ങളാണ്. ചിലർ രണ്ടു നിബന്ധനകളെ ഒറ്റ നിബന്ധന ആക്കി നൽകിയിരിക്കുന്നു. വിശ്വസനീയമായ ഒരു തെളിവ് ആ PDF ഫയലാണ് അത് ആരെങ്കിലും ട്രാൻസ്ലേറ്റ് ചെയ്‌താൽ നന്നായിരിക്കും --സാജൻ (സംവാദം) 13:21, 2 ഫെബ്രുവരി 2014 (UTC)[മറുപടി]

തത്ക്കാലം ഒരു കത്ത് മാത്രം നിലനിർത്തുന്നു. നിബന്ധനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തേക്കണേ.--ഇർഷാദ്|irshad (സംവാദം) 14:24, 3 ഫെബ്രുവരി 2014 (UTC)[മറുപടി]
ആ കത്തുകളുടെ പകർപ്പവകാശം പ്രശ്നമായേക്കാം. ആ സൈറ്റിലും പിഡിഎഫിലും അതിന്റെ പകർപ്പവകാശത്തെപ്പറ്റി ഒന്നും കണ്ടതായി ഓർക്കുന്നില്ല. അതും കൂടി നോക്കണേ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:55, 3 ഫെബ്രുവരി 2014 (UTC)[മറുപടി]

വിശദമാക്കുക[തിരുത്തുക]

ആം ആദ്മി പാർട്ടിക്ക് ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഉണ്ടായിരിക്കുകയില്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തെരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺ‌വീനർ മാത്രമാണുണ്ടായിരിക്കുക. മുപ്പത് അംഗങ്ങൾ ഉള്ള ദേശീയ എക്സിക്യൂട്ടീവ് മെമ്പേർസ് ആണ്‌ പാർട്ടിയുടെ ഉയർന്ന നേതൃനിരയിൽ ഉണ്ടായിരിക്കുക. പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഈ മുപ്പതംഗസംഘത്തിൽ അധിഷ്ഠിതമായിരിക്കും. എന്നു പറഞ്ഞിട്ടുണ്ടെങ്കിലും അതിനു താഴെ നൽകിയിരിക്കുന്ന പട്ടികയിൽ 23 പേരിൽ
  1. അരവിന്ദ് കെജ്രിവാൾ ദേശീയ കൺവീനർ
  2. പങ്കജ് ഗുപ്ത സെക്രട്ടറി
  3. കൃഷ്ണകാന്ത് സേവാടാ ട്രഷറർ
  4. മനീഷ് സിസോഡിയ വക്താവ് എന്നും ബാക്കിയുള്ളവർ അംഗങ്ങൾ എന്ന നിലയിലും ആണല്ലോ?? സംസ്ഥാനസമിതിയിലെ സ്ഥിതിയും അങ്ങനെ തന്നെ??? ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?? ഒന്നുകിൽ ഘടന എന്നത് എന്താണെന്ന് വ്യക്തമാക്കുക.. --സുഗീഷ് (സംവാദം) 14:41, 3 ഫെബ്രുവരി 2014 (UTC)[മറുപടി]


അതെ 30 പേര് ഉണ്ടെന്നു പറയുകയും 23 പേരുടെ മാത്രം പട്ടികയാണ് നൽകിയിരിക്കുന്നത്. ഈ വിവരം ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിന്റെ സൈറ്റിൽ നിന്നാണ് എടുത്തത്. ഒരു പക്ഷെ ഇപ്പോ നിലവിൽ 23 ഉണ്ടാകു. ഭാവിയിൽ മുപ്പതു ആകുമായിരിക്കും . ദേശീയ കൺവീനർ ഇ മുപ്പതു പേരിൽ ഒരാളായിരിക്കും. --സാജൻ (സംവാദം) 07:17, 4 ഫെബ്രുവരി 2014 (UTC)[മറുപടി]

പുതിയ സംസ്ഥാന സമിതിയെ കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

പുതിയ ഇടക്കാല സംസ്ഥാന സമിതിയെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്. പഴയ കമ്മിറ്റിയുടെ വിവരങ്ങൾ ഒഴിവാക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=സംവാദം:ആം_ആദ്മി_പാർട്ടി&oldid=2316845" എന്ന താളിൽനിന്ന് ശേഖരിച്ചത്