സംവാദം:അൾട്രാവയലറ്റ് തരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അൾട്രാവയലറ്റിന്‌ അതിനീലലോഹിതതരംഗം എന്ന മലയാളപദമുണ്ടെങ്കിൽ അതിനെ വ്യാപകമായി വിക്കിയിൽ ഉപയോഗിച്ചുകൂടേ?--Vssun 23:07, 8 ഫെബ്രുവരി 2009 (UTC)

അതൊരു കൃത്രിമ പദാനുപദ തർജ്ജുമ ആണു്.വായിക്കുന്നവർ അന്തം വിടുകയേ ഉള്ളൂ. ഇതുവരെയും എവിടേയും ഈ പദം ഉപയോഗിച്ചു കണ്ടിട്ടില്ല. അതിനാൽ അൾട്രാവയലറ്റ് എന്നു തന്നെ മതി.--Shiju Alex|ഷിജു അലക്സ് 02:21, 9 ഫെബ്രുവരി 2009 (UTC)

ഇതൊരു കൃതൃമ പരിഭാഷയല്ല. ഇത് ഉപയോഗിക്കുന്ന പല പുസ്തകങ്ങളും ഉണ്ട്
ഉദാ: ഇ-ഇ-മ നിഘണ്ടു. - ടി രാമലിംഗം പിള്ള,
ഉത്തർഖണ്ഡിലൂടെ - എം. കെ. രാമചന്ദ്രൻ --അഖിലൻ 07:51, 18 ഫെബ്രുവരി 2012 (UTC)
അങ്ങനെ ഒരു വാക്കേയില്ല. ഏതെങ്കിലും പിള്ളേച്ചന്മാർ എവിടെയെങ്കിലും എഴുതിവച്ചതുകൊണ്ട് അങ്ങനെ ഒരു വാക്കുണ്ടാവില്ല. ഏതെങ്കിലും ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടോ? എന്തിനെയും സംസ്കൃതവൽക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം മാത്രമാണിത്തരം കണ്ടുപിടുത്തങ്ങൾ. ശാസ്ത്രത്തിന്റെ ചെലവിലുള്ള ഇത്തരം കാവിവൽക്കരണശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതാണ്. നീലലോഹിതൻ എന്നത് ശിവന്റെ പര്യായമാണ്. മാത്രമല്ല, നീലലോഹിതവർണ്ണം എന്നു പറയുന്നത് വയലറ്റ് നിറമല്ല, ലാവണ്ടർ നിറമാണ്. (തെളിവ്)
നമ്മൾ ഇന്ത്യാക്കാരുടെ പൊതുവായിട്ടുള്ള ഗുണമാണിത്. എന്തും ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിക്കാൻ സായിപ്പന്മാർ വേണം, കണ്ടുപിടിച്ചുകഴിഞ്ഞാൽ അതിന് സംസ്കൃതപേരിട്ട് ഹൈന്ദവവൽക്കരിക്കാൻ ഞങ്ങൾ റെഡി. പോരെങ്കിൽ പ്രാചീന മഹർഷി വര്യന്മാർക്ക് ഇതൊക്കെ അറിയാമായിരുന്നെന്നും അതിപുരാതന സംസ്കൃതഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും കൂടി പറഞ്ഞുവെച്ചാൽ എല്ലാമായി. എനിക്ക് ഒരു നിർദേശം കൂടിയുണ്ട്. ദയവായി ഹിഗ്ഗ്സ് ബോസോണിനു കൂടി ഒരു സംസ്കൃതപ്പേര് കണ്ടുപിടിച്ചുതരണം. അതിസ്ഥൂലപരബ്രഹ്മകണമെന്നോ ആദിപരാശക്തികണമെന്നോ അങ്ങനെയെന്തെങ്കിലും...പ്ലീസ്... --Daredevil Duckling (സംവാദം) 05:28, 11 ജനുവരി 2013 (UTC)

ഷിജു പറഞ്ഞതു ശരിയാണ് അൾട്രാ വയലറ്റിനെ അങ്ങനെതന്നെ വിടുകയാണ് നല്ലത്,അതിനീലലോഹിതതരംഗം ആക്കാതിരിക്കുകയാണ് നല്ലത് . അതിനീലലോഹിതതരംഗം സംസ്കൃതമായതുകൊണ്ടല്ല അത് അസ്വീകാര്യമാകുന്നത്,പ്രയോഗപ്രാചുര്യമില്ലാത്തതുകൊണ്ടാണ്. മുകളിൽ നടത്തിയിരിക്കുന്ന പുലമ്പലിൽ കാര്യമാക്കാനൊന്നുമില്ല.ഇടുങ്ങിയ മനസ്സുകൾ നടത്തുന്ന അബദ്ധജല്പനങ്ങൾ, അത്രതന്നെ ബിനു (സംവാദം) 07:10, 11 ജനുവരി 2013 (UTC)

നിറങ്ങൾ എന്ന അർത്ഥത്തിൽ 'നീലലോഹിത'(കടുത്ത നീല) എന്നതിനും നീലലോഹിതാ (ഊതനിറം from urdu:ഊദാ (Magenta)) എന്നതിനും വ്യത്യസ്തമായ അർത്ഥമാണു് നിഘണ്ടുക്കളിൽ തന്നെ കൊടുത്തിട്ടുള്ളതു്. നീലച്ചെടിയേയും നീലലോഹിതാ എന്നു പറയും. വേറെ ചിലേടത്തു് (Monier Williams Sanskrit Dictionary) തിളങ്ങുന്ന രക്തവർണ്ണം എന്നുപോലുമുണ്ടു്. ഇവയൊന്നും അൾട്രാവയലറ്റിനു യോജിക്കില്ല.
ഇടുങ്ങിയ മനസ്സുകളുടെ പുലമ്പലിനെപ്പറ്റി ബിനു പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നു. ഹിന്ദുത്വത്തെപ്പറ്റി വായിച്ചു വായിച്ച് അതുമായി യാതൊരു മമതയോ കേവലസംബന്ധമോ ഇല്ലാത്ത സംസ്കൃതഭാഷയെ തെറിവിളിക്കുന്നതു് ഇപ്പോൾ നല്ല പോപ്പുലാരിറ്റിയുള്ള മറ്റൊരുതരം അറയ്ക്കുന്ന അന്ധവിശ്വാസവും അജ്ഞതയുമാണു്. വിശ്വപ്രഭViswaPrabhaസംവാദം 08:03, 11 ജനുവരി 2013 (UTC)


Daredevil_Ducklingന്റെ വാദങ്ങളോട് എനിക്ക് യോജിപ്പില്ല. ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് "ഹിന്ദുത്വവാദം", "ഹൈന്ദവവൽക്കരണം" എന്നൊക്കെ അങ്ങ് ആരോപിക്കുന്നത് അത്ര നല്ല പ്രവൃത്തിയായി എനിക്ക് തോന്നുന്നില്ല. നീലലോഹിതൻ ശിവന്റെ പേരായത് കൊണ്ട് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ നമ്മൾ ഒക്കെ ഉപയോഗിക്കുന്ന "ബ്രഹ്മാണ്ഡം" എന്ന വാക്കിന്റെ വേരുകൾ ഒന്ന് ആലോചിച്ച് നോക്കണം. അതിൽ "ബ്രഹ്മം" എന്ന വാക്ക് ഉൾപ്പെട്ടുപോയി എന്ന് വച്ച് അതിനെ ഉപേക്ഷിച്ചു കണ്ടില്ലല്ലോ. അറിഞ്ഞോ അറിയാതെയോ ശിവന്റെ പര്യായമായ ഒരു വാക്ക് ഉൾപ്പെട്ടുപോയി, അല്ലെങ്കിൽ സംസ്കൃതമായിപ്പോയി എന്ന് കരുതി "അതിനീലലോഹിതതരംഗം" എന്ന വാക്ക് വർജ്യമാകുന്നില്ല. ബിനുമാഷ് പറഞ്ഞത് പോലെ അത് പ്രായോഗികമായി ഉപയോഗിക്കാത്തത് കൊണ്ട് അതിനെ ഉപേക്ഷിക്കാം എന്നേ ഉള്ളൂ. പിന്നെ, സംസ്കൃതത്തിനോടും,പ്രാചീനമഹർഷിവര്യന്മാരോടും എന്താ ഇത്ര വെറുപ്പ്. നമുക്ക് അറിയാത്തതൊക്കെ ചീത്ത എന്ന ഭാവം പാടില്ല. മഹർഷിവര്യന്മാർ പലതും കണ്ടുപിടിച്ചെന്ന് താങ്കളുടെ "കണ്ടുപിടിത്തക്കാർ" സായിപ്പന്മാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും താങ്കൾക്ക് യോജിപ്പില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

"നീലലോഹിതം" എന്ന വാക്കിന് ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരം കൊടുത്തിരിക്കുന്ന അർത്ഥം "കടുത്ത നീലനിറം", "ഊതനിറം" എന്നൊക്കെയാണ്. ഈ കടുത്ത നീലനിറം എന്നാൽ ലാവണ്ടർ ആണ്, വയലറ്റ് അല്ല എന്നൊക്കെ ആര് പറഞ്ഞു?? ഹിന്ദിക്കാരനായ ഒരു വെബ്‌സൈറ്റുകാരൻ അവന്റെ അറിവ് വച്ച് അതിനെ ലാവണ്ടർ ആയിട്ട് മനസ്സിലാക്കി. എന്ന് വച്ച് അതാണ് ഏറ്റവും ആധികാരികമായ തെളിവ് എന്നൊക്കെ പറയുന്നത് മനസ്സിലാകുന്നില്ല.
Lavender = variant of violet or purple or magenta (See here )
violet and purple = red+blue
നീല = blue
ലോഹിതം = red
നീലലോഹിതം = blue+red = violet or purple or their variants (which include lavendar).
അപ്പോ വയലറ്റും, ലാവണ്ടറും "നീലലോഹിതം" എന്ന വാക്കിന്റെ അർത്ഥങ്ങളാണ്. ഏതുപയോഗിച്ചാലും തെറ്റൊന്നുമില്ല. ലാവണ്ടർ മാത്രമൊന്നുമല്ല നീലലോഹിതം. നീല-ചുവപ്പ് സങ്കരത്തിൽ ഉണ്ടാകുന്ന ഏത് വർണ്ണവും "നീലലോഹിതം" എന്ന വാക്കിന്റെ അർത്ഥമാകാം. ഇപ്പോ പ്രശ്നം തീർന്നില്ലേ?? - Balasankarc (സംവാദം) 08:23, 11 ജനുവരി 2013 (UTC)

ഇല്ലല്ലോ. താങ്കൾക്ക് തോന്നിയതുപോലെ പേരിടാനാവില്ല. നീലലോഹിതം എന്നു പറഞ്ഞാൽ കടുത്ത നീലനിറം ആണെന്നു നിങ്ങൾ തന്നെ പറയുന്നു. പിന്നെയെങ്ങനെയാണ് അത് വയലറ്റ് ആകുന്നത്. ഒന്നുകിൽ ഞാൻ മുകളിൽ ചോദിച്ചതുപോലെ ഏതെങ്കിലും ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരിക. അല്ലെങ്കിൽ കുറഞ്ഞപക്ഷം നീലലോഹിതം എന്ന വാക്കിന് വയലറ്റ് എന്ന് അർത്ഥം കൊടുത്തിരിക്കുന്ന ഏതെങ്കിലും നിഘണ്ടുക്കളെങ്കിലും കാട്ടിത്തരുക (അത് പോരെങ്കിൽക്കൂടി).--Daredevil Duckling (സംവാദം) 08:48, 11 ജനുവരി 2013 (UTC)


ഒരു വിക്കി ഉപയോക്താവ് 2009-ൽ ഒരു സംശയം ചൊദിച്ചു. അന്ന് നടന്ന ചർച്ചയെ അടിസ്ഥാനമാക്കി ലേഖനത്തിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരം എന്ന് തന്നെ നിലനിർത്തി. അപ്പോൾ താളിന്റെ തലക്കെട്ട് മാറ്റവുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു.

ഇപ്പോൾ 2013-ൽ, 2009ൽ നടന്ന ആ സംവാദത്തിൽ പിടച്ച് ഒരു സംവാദം കൊണ്ടു വരുന്നതിന്റെ ഉദ്ദേശം എന്താണ്? സംസ്കൃതം, ഹൈന്ദവവൽക്കരണം, ഇതൊക്കെ പറയാൻ കിട്ടിയ ഒരു താൾ വന്നപ്പോൽ എറ്റെടുക്കാൻ നോക്കിയതാണോ? മുകളിൽ എഴുതിവിട്ടതൊക്കെ ഈ താളിനെ ഏത് വിധത്തിൽ മെച്ചപ്പെടുത്തും? ഉള്ളടക്കം മെച്ചപ്പെടുത്താനുള്ള ചർച്ചയാണെങ്കിൽ കുഴപ്പമില്ല. നിലവിലെ സംവാദത്തിന്റെ ലക്ഷ്യം അതല്ല. --ഷിജു അലക്സ് (സംവാദം) 08:54, 11 ജനുവരി 2013 (UTC)

നീലലോഹിതം എന്ന് വച്ചാൽ കടുത്ത നീലനിറം എന്ന് മാത്രമല്ല അർത്ഥം. "ഊതനിറം" എന്നൊരു അർത്ഥം കൂടിയുണ്ടെന്ന് ഞാൻ മുകളിൽ എഴുതിയിട്ടുണ്ട്.
നീലലോഹിതം - കടുത്ത നീലനിറം, ഊതനിറം. - ശബ്ദതാരാവലി
ഊതനിറം - നീല കലർന്ന ചുവപ്പു നിറം - ശബ്ദതാരാവലി
വയലറ്റും, പർപ്പിളും, ലാവണ്ടറും ഒക്കെ നീല കലർന്ന ചുവപ്പു നിറങ്ങളാണല്ലോ. അപ്പോൾ ഊതനിറം എന്ന പേര് ഇതിനൊക്കെ ചേരും. ഊതനിറം ചേരുമെങ്കിൽ നീലലോഹിതവും ചേരും. അതിന് കോമൺ സെൻസ് മതി. പദാനുപദ അർത്ഥം നിഘണ്ടുവിൽ വേണമെന്നൊന്നുമില്ല.
ഇവിടെ പക്ഷേ താങ്കളുടെ പ്രശ്നം ശിവനും, ഹിന്ദുത്വവും,മഹർഷിവര്യന്മാരും അതിനോടൊക്കെ താങ്കൾ ബന്ധപ്പെടുത്തുന്ന സംസ്കൃതവുമൊക്കെയാണ്. അത് എന്റെ വിഷയമല്ല. അത് കൊണ്ട് തന്നെ എന്റെ വാദങ്ങൾ ഇവിടെ നിർത്തുന്നു. സമവായത്തിലൂടെ ബാക്കിയുള്ളവർ തീരുമാനിക്കട്ടെ.- Balasankarc (സംവാദം) 09:04, 11 ജനുവരി 2013 (UTC)

"..ഒരു വിക്കി ഉപയോക്താവ് 2009-ൽ ഒരു സംശയം ചൊദിച്ചു. അന്ന് നടന്ന ചർച്ചയെ അടിസ്ഥാനമാക്കി ലേഖനത്തിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരം എന്ന് തന്നെ നിലനിർത്തി. അപ്പോൾ താളിന്റെ തലക്കെട്ട് മാറ്റവുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു. ഇപ്പോൾ 2013-ൽ, 2009ൽ നടന്ന ആ സംവാദത്തിൽ പിടച്ച് ഒരു സംവാദം കൊണ്ടു വരുന്നതിന്റെ ഉദ്ദേശം എന്താണ്?.."

കാരണം, ഇന്നു രാവിലെയാണ് അഖിലൻ എന്ന ഉപയോക്താവ് ഈ തിരുത്തൽ നടത്തിയത്. നേരത്തേ വേണ്ടെന്നു തീരുമാനിച്ച വിഷയമാണെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്തതിന് എന്തെങ്കിലും നീതീകരണമുണ്ടോ? അദ്ദേഹം തന്നെ അത് റോന്തുചുറ്റിയതായും പ്രഖ്യാപിച്ചു. ഹോ എന്തൊരു ബുദ്ധി! "സമീപകാല മാറ്റങ്ങൾ" എന്ന കൂട്ടത്തിൽ ഇതു കണ്ടതുകൊണ്ടാണ് ഞാൻ 2013-ൽ ഇടപെടേണ്ടി വന്നത്. അല്ലെങ്കിൽത്തന്നെ 2009-ൽ വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരുന്ന ഞാൻ എങ്ങനെയാണ് അന്ന് അഭിപ്രായം പറയുക?

"..വയയലറ്റും, പർപ്പിളും, ലാവണ്ടറും ഒക്കെ നീല കലർന്ന ചുവപ്പു നിറങ്ങളാണല്ലോ. അപ്പോൾ ഊതനിറം എന്ന പേര് ഇതിനൊക്കെ ചേരും. ഊതനിറം ചേരുമെങ്കിൽ നീലലോഹിതവും ചേരും. അതിന് കോമൺ സെൻസ് മതി. പദാനുപദ അർത്ഥം നിഘണ്ടുവിൽ വേണമെന്നൊന്നുമില്ല..."

മലയാളഭാഷയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചെടുക്കാൻ വിക്കിപീഡിയന്മാരെ ആരാണ് അധികാരപ്പെടുത്തിയിരിക്കുന്നത്? ഞാൻ ആവർത്തിച്ചു ചോദിക്കുന്നു: ഏതെങ്കിലും ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരിക.

N.B: ബ്രഹ്മാണ്ഡം എന്ന വാക്ക് വിക്കിനിഘണ്ടുവിലല്ലാതെ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതും നീക്കം ചെയ്യേണ്ടതാണ്. --Daredevil Duckling (സംവാദം) 10:11, 11 ജനുവരി 2013 (UTC)

എന്റെ പേര് ഇവിടെ പരാമർശിക്കപ്പെട്ടു എന്നത് കൊണ്ട് മാത്രം ഇടപെടുന്നു.

//നേരത്തേ വേണ്ടെന്നു തീരുമാനിച്ച വിഷയമാണെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്തതിന് എന്തെങ്കിലും നീതീകരണമുണ്ടോ?//
മുകളിൽ നടന്ന സംവാദം ഈ താളിന്റെ തലക്കെട്ട് എന്താവണമെന്നായിരുന്നു. ഇപ്പോഴും ഈ താളിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരംഗം എന്നാണ് ഞാൻ ഇപ്പോഴും കാണുന്നത്. അതോ ഇനി എന്റെ മാത്രം പ്രശ്നമാണോ. ഇതൊരു കൃതൃമ പദാനുപദ തർജ്ജമയാണെന്ന് പറഞ്ഞ ഷിജു അതിനു തെളിവൊന്നും നൽകിയിട്ടില്ല. ഞാൻ രണ്ട് പുസ്തകങ്ങളിൽ കണ്ടത് പ്രകാരമാണ് തിരിച്ചുവിടൽ (തലക്കെട്ട് മാറ്റമല്ല) നടത്തിയത്.

//അദ്ദേഹം തന്നെ അത് റോന്തുചുറ്റിയതായും പ്രഖ്യാപിച്ചു//
ക്ഷമിക്കുക. എനിക്ക് സ്വതേ റോന്ത് ചുറ്റാനുള്ള അവകാശം അടിയനറിയാതെ എങ്ങനെയോ ലഭിച്ചിട്ടുണ്ട്. എന്തായാലും വെറുതേ കിട്ടിയ ഈ കുന്ത്രാണ്ടം അങ്ങയെ സന്തോഷിപ്പിക്കുവാൻ വേണ്ടി ത്യജിക്കുവാൻ ഞാൻ തയ്യാറല്ല.(സ്വതേ അല്പം ആക്രാന്തമുണ്ടെന്ന് കൂട്ടിക്കോളൂ)

//അങ്ങനെ ഒരു വാക്കേയില്ല. ഏതെങ്കിലും പിള്ളേച്ചന്മാർ എവിടെയെങ്കിലും എഴുതിവച്ചതുകൊണ്ട് അങ്ങനെ ഒരു വാക്കുണ്ടാവില്ല. //
ഡി.സി. ബുക്ക്സ് പുറത്തിറക്കിയ ടി.രാമലിംഗം പിള്ളയുടെ നിഘണ്ടുവാണ് ഞാൻ കുട്ടിക്കാലം മുതലേ ഉപയോഗിച്ചു വന്നത്. ഇനി അത് അദ്ദേഹം ഹിന്ദുത്വം പ്രചരിപ്പിക്കാൻ വേണ്ടി എഴുതിയതാണെങ്കിൽ ഞാനങ്ങ് സഹിച്ചു. ഇനിയിപ്പം തിരുത്താനൊന്നും മിനക്കെടാൻ വയ്യ. ശബ്ദതാരാവലി എഴുതിയ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള പിള്ളയായത് കൊണ്ട് ഇനി അതും എടുത്ത് കത്തിച്ചു കളയുവാൻ പറയുമോ ആവോ?

//ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടോ?//
ഞാനൊരെണ്ണം എഴുതിയിട്ട് അതിലീ പദം ഉപയോഗിച്ചാലോ എന്നാലോചിക്കുന്നുണ്ട്. ഹോ മലയാളത്തിന് അങ്ങനെ ഒരു പദമെങ്കിലും സംഭാവന ചെയ്തെന്ന് എനിക്ക് വീമ്പ് പറയാമല്ലോ.

//ഹോ എന്തൊരു ബുദ്ധി! "സമീപകാല മാറ്റങ്ങൾ" എന്ന കൂട്ടത്തിൽ ഇതു കണ്ടതുകൊണ്ടാണ് ഞാൻ 2013-ൽ ഇടപെടേണ്ടി വന്നത്. അല്ലെങ്കിൽത്തന്നെ 2009-ൽ വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരുന്ന ഞാൻ എങ്ങനെയാണ് അന്ന് അഭിപ്രായം പറയുക?//
മുജ്ജന്മസുകൃതം. ഈ 'സമീപകാലമാറ്റങ്ങൾ' കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ! 2003ലെങ്കിലും താങ്കൾ അംഗത്വമെടുത്തിലായിരുന്നെങ്കിൽ വിക്കിപീഡിയ ആകെ ഈ കാട്ടാളന്മാർ സിന്ദൂരം പൂശിയേനെ. പിന്നെ എന്റെ ബുദ്ധിയെ പ്രകീർത്തിച്ചതിന് പ്രത്യേക നന്ദിയുണ്ട്. ട്ടോ. നാൾ വഴി നോക്കിയപ്പോൾ 2009ൽ നടന്ന സംവാദത്തിനു 18 ഫെബ്രുവരി 2012നാണ് ഞാനും ഉത്തരം പറഞ്ഞതായി കണ്ടതും. അതും എന്റെ പ്രശ്നമാകും.

//നീലലോഹിതൻ എന്നത് ശിവന്റെ പര്യായമാണ്//
ഈ അറിവിന് നന്ദി. ഇവിടെ ചേർത്തിട്ടുണ്ട്

//..വയയലറ്റും, പർപ്പിളും, ലാവണ്ടറും ഒക്കെ നീല കലർന്ന ചുവപ്പു നിറങ്ങളാണല്ലോ. അപ്പോൾ ഊതനിറം എന്ന പേര് ഇതിനൊക്കെ ചേരും. ഊതനിറം ചേരുമെങ്കിൽ നീലലോഹിതവും ചേരും. അതിന് കോമൺ സെൻസ് മതി. പദാനുപദ അർത്ഥം നിഘണ്ടുവിൽ വേണമെന്നൊന്നുമില്ല...//
താങ്കൾ ഇവിടെ ഒരു കൈ നോക്കാമോ?

//മലയാളഭാഷയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചെടുക്കാൻ വിക്കിപീഡിയന്മാരെ ആരാണ് അധികാരപ്പെടുത്തിയിരിക്കുന്നത്//
വിക്കിപീഡിയന്മാരെ അധികാരപ്പെടുത്തിയിട്ടില്ലായിരിക്കാം. പക്ഷേ ഒരു മലയാളി എന്ന നിലയിൽ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരാണെന്ന് ചോദിക്കരുത്.. പ്ലീസ്...

//ഞാൻ ആവർത്തിച്ചു ചോദിക്കുന്നു: ഏതെങ്കിലും ശാസ്ത്രസംബന്ധ ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ ഈ വാക്കുപയോഗിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരിക.//
ഞാൻ ആവർത്തിച്ചു പറയുന്നു ഒരെണ്ണം എഴുതാൻ ഞാൻ ശ്രമിക്കാം. വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും.

//ബ്രഹ്മാണ്ഡം എന്ന വാക്ക് വിക്കിനിഘണ്ടുവിലല്ലാതെ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതും നീക്കം ചെയ്യേണ്ടതാണ്. //
ഇങ്ങനെ പോയാൽ മാടപ്രാവിനും വി.എസ്. ബോട്ടിനും പണി കൂടും. --അഖിലൻ 13:30, 11 ജനുവരി 2013 (UTC)

ഗവേഷിച്ചുവന്നപ്പോൾ അൾട്രാവയലറ്റിനു് ഏറ്റവും നല്ല മലയാളപദം അതിനീലലോഹിതതരംഗങ്ങൾ തന്നെയാണെന്നുതോന്നുന്നു. ആധുനിക(അൾട്രാവയലറ്റ് തരംഗങ്ങൾ നാടുമുഴുവൻ പാട്ടായ കാലം മുതലുള്ള) നിഘണ്ടുകാരന്മാരിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന സി. മാധവൻ പിള്ള(അദ്ദേഹവും പിള്ളയാണു്!)യുടെ ബൃഹത്തായ എൻ.ബി.എസ്. ഇംഗ്ലീഷ് -മലയാളം നിഘണ്ടുവിൽ (1966) കൊടുത്തിരിക്കുന്നതു് ഇപ്രകാരമാണു്: "ultra-violet (അൾട്രെ് -വയെ്ലിറ്റ്) adj. ദൃശ്യവർണ്ണരാജി(spectrum)യുടെ നീലലോഹിതാഗ്രത്തിനു് അപ്പുറമുള്ള (violet രശ്മികൾക്കും X-rayയ്ക്കും ഇടയ്ക്കുള്ള രശ്മികളെ പറയുന്നതു്; ശോണനീലോത്തരമായ." ഈ ലേഖനത്തിന്റെ തലക്കെട്ടു് മാറ്റുകയോ അല്ലെങ്കിൽ "അതിനീലലോഹിതതരംഗങ്ങൾ" എന്ന വാക്കിൽ നിന്നു തിരിച്ചുവിടൽ കൊടുക്കുകയോ വേണമെന്നു നിർദ്ദേശിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 18:05, 11 ജനുവരി 2013 (UTC)

http://en.wikipedia.org/wiki/Wikipedia:No_original_research ഇത് മറക്കാതിരിക്കുക Sahir 18:16, 11 ജനുവരി 2013 (UTC)

//മുകളിൽ നടന്ന സംവാദം ഈ താളിന്റെ തലക്കെട്ട് എന്താവണമെന്നായിരുന്നു. ഇപ്പോഴും ഈ താളിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരംഗം എന്നാണ് ഞാൻ ഇപ്പോഴും കാണുന്നത്. അതോ ഇനി എന്റെ മാത്രം പ്രശ്നമാണോ. ഇതൊരു കൃതൃമ പദാനുപദ തർജ്ജമയാണെന്ന് പറഞ്ഞ ഷിജു അതിനു തെളിവൊന്നും നൽകിയിട്ടില്ല. ഞാൻ രണ്ട് പുസ്തകങ്ങളിൽ കണ്ടത് പ്രകാരമാണ് തിരിച്ചുവിടൽ (തലക്കെട്ട് മാറ്റമല്ല) നടത്തിയത്.//

"ഈ ചർച്ചയിൽ പണ്ടേ തീരുമാനമെടുത്തതാണ്, പിന്നെ എന്തിന് ഇപ്പോൾ കുത്തിപ്പൊക്കി?" എന്നരീതിയിലുള്ള ഷിജുവിന്റെ കമന്റിന് മറുപടിയായിട്ടാണ് ഇന്ന് നടന്ന തിരിച്ചുവിടൽ ഞാൻ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ ലേഖനം ഇപ്പോൾ ഞാൻ എങ്ങനെ ശ്രദ്ധിക്കാനിടവന്നു എന്നാണ് ഞാൻ വിശദീകരിച്ചത്. ഇപ്പോൾ താങ്കൾ പറയുന്നു കൃതൃമ പദാനുപദ തർജ്ജമയാണെന്ന് പറഞ്ഞ ഷിജു അതിനു തെളിവൊന്നും നൽകിയിട്ടില്ല എന്ന്. അതിന്റെ അർത്ഥം 2009-ൽ നടന്ന ചർച്ചയിൽ ഇപ്പോഴും സമവായം എത്തിയിട്ടില്ല എന്നല്ലേ? എന്താണ് ഷിജുവിന് ഈ വിഷയത്തിൽ പറയാനുള്ളത്? താങ്കൾ അഖിലന്റെ പരാമർശത്തോട് യോജിക്കുന്നുണ്ടോ? താൾ തിരിച്ചുവിട്ട നടപടിയെ താങ്കൾ ന്യായീകരിക്കുന്നുണ്ടോ?

//ക്ഷമിക്കുക. എനിക്ക് സ്വതേ റോന്ത് ചുറ്റാനുള്ള അവകാശം അടിയനറിയാതെ എങ്ങനെയോ ലഭിച്ചിട്ടുണ്ട്.

റോന്തുചുറ്റേണ്ടതിന്റെ ആവശ്യം തിരുത്തലുകൾ വിക്കി സ്വഭാവമുള്ളവയാണെന്ന് ഉറപ്പുവരുത്തുകയാണ്. ഒരു പോലീസുകാരൻ താൻ തന്നെ നടത്തിയ ഉരുട്ടിക്കൊലയെപ്പറ്റി അന്വേഷിക്കുന്നതു പോലെയാണ് താങ്കളുടെ തിരുത്തലുകൾ താങ്കൾ തന്നെ റോന്തുചുറ്റുന്നത്. എന്നാൽ താങ്കൾ ആ തിരുത്തലുകൾ റോന്തുചുറ്റിയതായി മാർക്ക് ചെയ്തത്, സാംഗത്യം ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ആ തിരിച്ചുവിടൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

//ഡി.സി. ബുക്ക്സ് പുറത്തിറക്കിയ ടി.രാമലിംഗം പിള്ളയുടെ നിഘണ്ടുവാണ് ഞാൻ കുട്ടിക്കാലം മുതലേ ഉപയോഗിച്ചു വന്നത്. ഇനി അത് അദ്ദേഹം ഹിന്ദുത്വം പ്രചരിപ്പിക്കാൻ വേണ്ടി എഴുതിയതാണെങ്കിൽ ഞാനങ്ങ് സഹിച്ചു. ഇനിയിപ്പം തിരുത്താനൊന്നും മിനക്കെടാൻ വയ്യ. ശബ്ദതാരാവലി എഴുതിയ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള പിള്ളയായത് കൊണ്ട് ഇനി അതും എടുത്ത് കത്തിച്ചു കളയുവാൻ പറയുമോ ആവോ?//

//നിഘണ്ടുകാരന്മാരിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന സി. മാധവൻ പിള്ള(അദ്ദേഹവും പിള്ളയാണു്!)യുടെ ബൃഹത്തായ എൻ.ബി.എസ്. ഇംഗ്ലീഷ് -മലയാളം നിഘണ്ടുവിൽ (1966) കൊടുത്തിരിക്കുന്നതു്//

ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായ രേഖ ആ വിഷയത്തിലുള്ള പണ്ഡിത ഗ്രന്ഥങ്ങളാണ്. അല്ലാതെ നിഘണ്ടുക്കളല്ല. നിഘണ്ടു രചിച്ചവർ ഭാഷയിൽ മാത്രം പ്രാവീണ്യം ഉള്ളവരാണ്. മറ്റു വിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയാൻ അവർക്കാവില്ല. പല പേരുകേട്ട നിഘണ്ടു രചയിതാക്കളും ശുദ്ധ ഭോഷ്കാണ് എഴുതിവെച്ചിട്ടുള്ളത്. ഉദാഹരണത്തിന് താങ്കൾ പറഞ്ഞ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള ശബ്ദതാരാവലിയിൽ എഴുതിവെച്ചിരിക്കുന്നത്, നായർ = മലയാള ക്ഷത്രിയർ എന്നാണ്. അത് അയാൾ ഒരു നായരായതു കൊണ്ടും നായന്മാർ ക്ഷത്രിയരാണെന്നു വരുത്തിത്തീർക്കാൻ അയാൾക്ക് ആഗ്രഹം ഉള്ളതുകൊണ്ടും മാത്രമാണ്. അങ്ങനെ ഒരു പിള്ളേച്ചൻ എഴുതിവെച്ചെന്നു കരുതി ശൂദ്രരായ നായന്മാർ ഉടനടി ക്ഷത്രിയരായി മാറിയോ? ഇല്ലല്ലോ?

//ഞാനൊരെണ്ണം എഴുതിയിട്ട് അതിലീ പദം ഉപയോഗിച്ചാലോ എന്നാലോചിക്കുന്നുണ്ട്. ഹോ മലയാളത്തിന് അങ്ങനെ ഒരു പദമെങ്കിലും സംഭാവന ചെയ്തെന്ന് എനിക്ക് വീമ്പ് പറയാമല്ലോ.//

തീർച്ചയായും അങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ അത് വിക്കിയിൽ വേണ്ട. വിക്കിപീഡിയ എന്നത് ആരുടെയും അമ്മവീടല്ല.

//ഈ 'സമീപകാലമാറ്റങ്ങൾ' കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ//

വിക്കിപീഡിയയും മീഡിയവിക്കിയും സമീപകാലമാറ്റങ്ങളുമെല്ലാം വിവരമുള്ളവർ കണ്ടുപിടിച്ചതാണ്. അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല. ഇനി അതൊക്കെ മഹർഷി വര്യന്മാർ കണ്ടെത്തിയതാണെന്നു പറയാതിരുന്നാൽ മതി.

//വയയലറ്റും, പർപ്പിളും, ലാവണ്ടറും ഒക്കെ നീല കലർന്ന ചുവപ്പു നിറങ്ങളാണല്ലോ. അപ്പോൾ ഊതനിറം എന്ന പേര് ഇതിനൊക്കെ ചേരും. ഊതനിറം ചേരുമെങ്കിൽ നീലലോഹിതവും ചേരും.//

നീലയും ചുവപ്പും ചേർന്നാൽ മജന്റ എന്ന നിറമാണ് ഉണ്ടാവുക. അല്ലാതെ വയലറ്റ് അല്ല. അപ്പോൾ നീലലോഹിതം = വയലറ്റ് എന്നു വരാൻ ഒരു സാധ്യതയുമില്ല.

//വിക്കിപീഡിയന്മാരെ അധികാരപ്പെടുത്തിയിട്ടില്ലായിരിക്കാം. പക്ഷേ ഒരു മലയാളി എന്ന നിലയിൽ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരാണെന്ന് ചോദിക്കരുത്.//

നിർമ്മിച്ചോളൂ. പക്ഷേ ഇവിടെ വേണ്ട. നേരത്തേ പറഞ്ഞത് ഇവിടെയും ആവർത്തിക്കുന്നു.

//ഇങ്ങനെ പോയാൽ മാടപ്രാവിനും വി.എസ്. ബോട്ടിനും പണി കൂടും.//

ഇതുവായിച്ച് ഇവരൊക്കെ ആര് എന്നറിയാൻ ഞാൻ പോയിനോക്കി. രണ്ടും ബോട്ടുകളാണെന്നു മനസിലായി. രണ്ടാമത്തെ ബോട്ട് ഇപ്പണി ചെയ്യില്ലെന്നു തോന്നുന്നു. ആദ്യത്തെ പ്രാവാകട്ടെ ചിറകൊടിഞ്ഞു കിടപ്പാണ്, പാവം. --Daredevil Duckling (സംവാദം) 18:40, 11 ജനുവരി 2013 (UTC)

അല്ലെങ്കിലും താറാപ്പിള്ളേർക്കു് പ്രാവുകളേയും ബോട്ടുകളേയും കണ്ടുകൂടാ. ഒന്നിനു മാനത്തു പറക്കാം. മറ്റേതിനു് ഭയങ്കര സ്പീഡും! (വെറും തമാശയാണേ!)Smiley.svg വിശ്വപ്രഭViswaPrabhaസംവാദം 18:49, 11 ജനുവരി 2013 (UTC)

വിക്കിപീഡിയ എന്നത് ആരുടെയും അമ്മവീടല്ല... ഇതു സുഖിച്ചു... --സുഗീഷ് (സംവാദം) 18:58, 11 ജനുവരി 2013 (UTC)
@Daredevil - ദാ ഇവിടെ ഒന്ന് പോയി നോക്കൂ... താങ്കൾക്ക് വെബ്സൈറ്റുകളാണല്ലോ പഥ്യം. ഇവിടെ പറയുന്നു Violet = 50% Red and 50% Blue എന്ന്. ഇനി അവരോട് ആയിക്കോളൂ പ്രതിഷേധം. Violet is a Second Order colour formed by the mixing of Blue and Red. ഇപ്പോൾ സമാധാനമായെന്ന് വിചാരിക്കുന്നു. -
ഇംഗ്ലീഷിലെ ഓരോ നിറത്തിനും മലയാളത്തിൽ തത്തുല്യമായ വാക്കുകൾ ഉണ്ടാകും എന്നത് അബദ്ധവിശ്വാസമാണ്. മലയാളത്തിലെ ഒരു വാക്ക് ഇംഗ്ലീഷിലെ പല നിറങ്ങളെ പ്രതിനിധീകരിച്ചേക്കാം. ഉദാഹരണത്തിന് crimson എന്ന നിറത്തിന്റെ മലയാളം എന്താണെന്ന് ഒന്ന് പറഞ്ഞ് തരാമോ? - Balasankarc (സംവാദം) 20:05, 11 ജനുവരി 2013 (UTC)

അതിനീലലോഹിത കിരണം, അതിനീലലോഹിത രശ്മികൾ, അതിനീലലോഹിതതരംഗം എന്നീ തിരിച്ചുവിടലുകൾ ഈ താളിലേക്ക് ഞാൻ നോക്കുമ്പോഴേ ഉണ്ടായിരുന്നു. അതിനീലലോഹിത തരംഗം എന്ന ഒന്നുകൂടി ഞാൻ നിർമ്മിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് എന്ന വാക്കിന് മലയാളമായി അതിനീലലോഹിതം എന്ന വാക്ക് ചിലയിടങ്ങളിലെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല - ഈ സ്രോതസ്സുകൾ നിഘണ്ടുക്കളാണെങ്കിൽക്കൂടി. ഒരു വാക്ക് അന്വേഷിച്ച് ഏതെങ്കിലും ഉപയോക്താവ് വിക്കിപീഡിയയിൽ വരാൻ സാധ്യതയുണ്ടെങ്കിൽ ആ വാക്കിൽ നിന്ന് ലേഖനത്തിലേക്ക് തിരിച്ചുവിടലുകൾ കൊടുക്കുന്നത് പതിവാണ്. തിരിച്ചുവിടലുകൾ ഉണ്ടാക്കുന്നതുകൊണ്ട് ലേഖനത്തിന്റെ തലക്കെട്ടോ ഉള്ളടക്കമോ മാറുന്നില്ല. അങ്ങനെയായതിനാൽ ഈ തിരിച്ചുവിടലുകൾ നിലനിർത്തുന്ന കാര്യത്തിൽ പ്രശ്നമില്ലെന്ന് കരുതുന്നു. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണം എന്ന ആവശ്യം സുനിലിനു ശേഷം ആരും ഉന്നയിച്ചതായി കാണുന്നില്ല.

ഇനി വിക്കിയിൽ ഉപയോഗത്തിന്റെ കാര്യം. വിക്കിപീഡിയയിലെ 50-ലേറെ ലേഖനങ്ങളിൽ "അൾട്രാവയലറ്റ്" എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ലേഖനങ്ങളിലേ "അതിനീലലോഹിത" ഉള്ളൂ. സാങ്കേതികപദങ്ങളുടെ കാര്യത്തിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന രൂപമാണ് വിക്കിപീഡിയയിൽ ഉപയോഗിക്കാറുള്ളത്. അതിനാൽ ഡെയർഡെവിൾ ചോദിച്ചതുപോലെ ശാസ്ത്രപുസ്തകങ്ങളിൽ "അതിനീലലോഹിത" ഉപയോഗിക്കപ്പെട്ടതായി ഉദാഹരണങ്ങളൊന്നും ലഭിക്കുന്നില്ലെങ്കിൽ ലേഖനങ്ങളിൽ "അൾട്രാവയലറ്റ്" ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

പിന്നെ, അഖിലനെ റോന്തുചുറ്റലിന്റെ പേരിൽ വിമർശിക്കുന്നത് ശരിയല്ല. സ്വതേ റോന്തുചുറ്റുന്ന അവകാശമുള്ള എല്ലാ ഉപയോക്താക്കളും വിക്കിപീഡിയയിൽ എന്ത് തിരുത്തലുകൾ വരുത്തിയാലും അവർ കൂടുതലൊന്നും ചെയ്യാതെതന്നെ ആ തിരുത്തൽ താനേ റോന്തുചുറ്റപ്പെട്ടതായി മാറും. ഈ താൾ നോക്കുക. അതിനാൽ അഖിലൻ ഒന്നും ദുരുദ്ദേശ്യത്തോടെ ചെയ്തിട്ടില്ല -- റസിമാൻ ടി വി 20:56, 11 ജനുവരി 2013 (UTC)

\\താൾ തിരിച്ചുവിട്ട നടപടിയെ താങ്കൾ ന്യായീകരിക്കുന്നുണ്ടോ?\\

ഒരു തെറ്റുമില്ല. അതുമായി ബന്ധപ്പെട്ട എല്ലാ താളുകളും തിരിച്ചു വിടണം. മലയാളം പോലുള്ള ഭാഷകൾക്ക് അത് വേണ്ടി വരും. അതിനു തന്നെയാണ് റീഡയറക്ട് സൗകര്യം വിക്കിനൽകുന്നത്.

ഞാൻ ഏറ്റവും മുകളിൽ സൂചിപ്പിച്ച പോലെ ഏറ്റവും പ്രചാരത്തിലുള്ള വാക്ക് ലേഖനത്തിന്റെ തലക്കെട്ട് ആയി നിലനിർത്തുകയും ബാക്കി പേരുകൾ അതിലേക് തിരിച്ചു വിടുകയും ആണ് വേണ്ടത്. അങ്ങനെ തന്നെയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. എല്ലാം ഹിന്ദുത്വം, സംസ്കൃതം എന്നൊകെയുള്ള മഞ്ഞ കണ്ണട വെച്ച് നോക്കുകയും, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഞാൻ എഴുതിയതിനാൽ ഞാൻ സർവ്വ‌ജ്ഞനാണെന്ന ഭാവവും വെച്ച് മലയാളം വിക്കിപീഡിയയിൽ ഇതു വരെ പ്രവർത്തിച്ചവരെ വടിയാക്കുന്ന പരിപാടി ആണ് താങ്കൾ ചെയ്ത് കൊണ്ട് ഇരിക്കുന്നത്. --ഷിജു അലക്സ് (സംവാദം) 02:42, 12 ജനുവരി 2013 (UTC)


//ഈ ചർച്ചയിൽ പണ്ടേ തീരുമാനമെടുത്തതാണ്, പിന്നെ എന്തിന് ഇപ്പോൾ കുത്തിപ്പൊക്കി?" എന്നരീതിയിലുള്ള ഷിജുവിന്റെ കമന്റിന് മറുപടിയായിട്ടാണ് ഇന്ന് നടന്ന തിരിച്ചുവിടൽ ഞാൻ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ ലേഖനം ഇപ്പോൾ ഞാൻ എങ്ങനെ ശ്രദ്ധിക്കാനിടവന്നു എന്നാണ് ഞാൻ വിശദീകരിച്ചത്//

അതു മനസ്സിലായി പക്ഷേ അതിനുമുൻപ് പറഞ്ഞ ചില വാക്കുകൾ എന്തിനാണെന്ന് ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു -
"എന്തിനെയും സംസ്കൃതവൽക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം മാത്രമാണിത്തരം കണ്ടുപിടുത്തങ്ങൾ. ശാസ്ത്രത്തിന്റെ ചെലവിലുള്ള ഇത്തരം കാവിവൽക്കരണശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതാണ്. നീലലോഹിതൻ എന്നത് ശിവന്റെ പര്യായമാണ്. മാത്രമല്ല, നീലലോഹിതവർണ്ണം എന്നു പറയുന്നത് വയലറ്റ് നിറമല്ല, ലാവണ്ടർ നിറമാണ്. (തെളിവ്) നമ്മൾ ഇന്ത്യാക്കാരുടെ പൊതുവായിട്ടുള്ള ഗുണമാണിത്. എന്തും ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിക്കാൻ സായിപ്പന്മാർ വേണം, കണ്ടുപിടിച്ചുകഴിഞ്ഞാൽ അതിന് സംസ്കൃതപേരിട്ട് ഹൈന്ദവവൽക്കരിക്കാൻ ഞങ്ങൾ റെഡി. പോരെങ്കിൽ പ്രാചീന മഹർഷി വര്യന്മാർക്ക് ഇതൊക്കെ അറിയാമായിരുന്നെന്നും അതിപുരാതന സംസ്കൃതഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും കൂടി പറഞ്ഞുവെച്ചാൽ എല്ലാമായി. " - ഇതിന്റേത്


//റോന്തുചുറ്റേണ്ടതിന്റെ ആവശ്യം തിരുത്തലുകൾ വിക്കി സ്വഭാവമുള്ളവയാണെന്ന് ഉറപ്പുവരുത്തുകയാണ്. ഒരു പോലീസുകാരൻ താൻ തന്നെ നടത്തിയ ഉരുട്ടിക്കൊലയെപ്പറ്റി അന്വേഷിക്കുന്നതു പോലെയാണ് താങ്കളുടെ തിരുത്തലുകൾ താങ്കൾ തന്നെ റോന്തുചുറ്റുന്നത്. //

സോറി. ഇനി താങ്കളെ സ്വതേ റോന്ത് ചുറ്റുക എന്ന പ്രവർത്തിയുടേ ആവശ്യം എന്തെന്ന് പഠിപ്പിക്കാൻ സമയമില്ല.

//ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായ രേഖ ആ വിഷയത്തിലുള്ള പണ്ഡിത ഗ്രന്ഥങ്ങളാണ്. അല്ലാതെ നിഘണ്ടുക്കളല്ല. നിഘണ്ടു രചിച്ചവർ ഭാഷയിൽ മാത്രം പ്രാവീണ്യം ഉള്ളവരാണ്. മറ്റു വിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയാൻ അവർക്കാവില്ല.//

എന്നു കരുതി നിഘണ്ടുവിലുള്ളതെല്ലാം തെറ്റാണെന്നും അവർ നിഘണ്ടു സ്വന്തം വർണ്ണ മഹത്വം പ്രചരിപ്പിക്കാൻ ഉപയോഗിക്കുമെന്നുമുണ്ടോ?

//വിക്കിപീഡിയ എന്നത് ആരുടെയും അമ്മവീടല്ല.//

ആരുടേയും അച്ചിവീടുമല്ല. അനാവശ്യകാര്യത്തിനു സംസ്കൃതത്തേയും മറ്റും കുറ്റം പറയാൻ ഈ വേദി ഉപയോഗിക്കരുത്. അതിന് സ്വന്തമായി ഒരു ബ്ലോഗോ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് പ്രൊഫൈലോ തുടങ്ങൂ. എന്നിട്ട് ലിങ്ക് എനിക്ക് അയച്ചു തരൂ. അവിടെ കമന്റിടാൻ ഞാനും വരാം.

//വിക്കിപീഡിയയും മീഡിയവിക്കിയും സമീപകാലമാറ്റങ്ങളുമെല്ലാം വിവരമുള്ളവർ കണ്ടുപിടിച്ചതാണ്. അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.//

ശരിയാണ്. താങ്കളേപ്പോലുള്ള വാണ്ടലുകൾ ഇത്യാദി തിരുത്തൽ മഹാമഹം നടത്തുമെന്ന് മുൻകൂട്ടി പ്രവചിച്ച അവരെ പൂവിട്ടു പൂജിക്കണം. അസൂയ എന്റെ കൂടെപ്പിറപ്പാണ്. ചികിത്സയ്ക്ക് മരുന്നില്ലെന്നല്ലേ. അങ്ങനെതന്നെ അതങ്ങ് പോകട്ടെ..

//നീലയും ചുവപ്പും ചേർന്നാൽ മജന്റ എന്ന നിറമാണ് ഉണ്ടാവുക. അല്ലാതെ വയലറ്റ് അല്ല. അപ്പോൾ നീലലോഹിതം = വയലറ്റ് എന്നു വരാൻ ഒരു സാധ്യതയുമില്ല.//

ബാലശങ്കരന്റെ ഡിപ്പാർട്ട്‌മെന്റ്. കയ്യിട്ടിളക്കാൻ ഞാനില്ല. (സ്കൂളിൽ പഠിച്ചിരുന്നപ്പോഴേ ഈ ഭാഗം എനിക്ക് പാടായിരുന്നു. എമ്പോസിഷൻ കുറേ എഴുതിയിട്ടുള്ളതായാണ് ഓർമ്മ)

//പക്ഷേ ഇവിടെ വേണ്ട. നേരത്തേ പറഞ്ഞത് ഇവിടെയും ആവർത്തിക്കുന്നു.//

ഇപ്പോഴും സാങ്കേതിക പദാവലി പദ്ധതി സജീവമല്ലേ? താങ്കളും അവിടെ ഒരു കൈ നോക്കാൻ തീരുമാനിച്ച സ്ഥിതിക്ക് എനിക്കൊരു കോമ്പറ്റീഷനായി.

//ഇതുവായിച്ച് ഇവരൊക്കെ ആര് എന്നറിയാൻ ഞാൻ പോയിനോക്കി. രണ്ടും ബോട്ടുകളാണെന്നു മനസിലായി. രണ്ടാമത്തെ ബോട്ട് ഇപ്പണി ചെയ്യില്ലെന്നു തോന്നുന്നു. ആദ്യത്തെ പ്രാവാകട്ടെ ചിറകൊടിഞ്ഞു കിടപ്പാണ്, പാവം.//

Smiley.svg --അഖിലൻ 07:09, 12 ജനുവരി 2013 (UTC)