സംവാദം:അൻസ്വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അൻസാരികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

രണ്ടു ലേഖനങ്ങളുടേയും ഉള്ളടക്കത്തിന് മാറ്റമുള്ളതുപോലെ തോന്നുന്നു. --Vssun (സുനിൽ) 13:29, 10 ജൂലൈ 2011 (UTC)

الأنصار എന്ന അറബിപദമാണ് രണ്ടുലേഖനങ്ങളുടെയും തലക്കെട്ടുകൾ. ‘സഹായികൾ’ എന്നണർഥമുള്ള ഈ പദം സാധാരണയായി നബിയുടെ മദീനയിലെ അനുയായികളെ ഉദ്ദേശിച്ചാണ് ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും യേശുവിന്റെ ചില അനുയായികളെക്കുറിച്ചു പറയാൻ ഖുർആൻ ഇതേപദം ഉപയോഗിച്ചിട്ടുണ്ട്. ആ വാക്യങ്ങൾ താഴെക്കൊടുക്കുന്നു

"എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എൻറെ സഹായികളായി ആരുണ്ട്‌? ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കൾ സാക്ഷ്യം വഹിക്കുകയും ചെയ്യണം. ( തുടർന്ന്‌ അവർ പ്രാർത്ഥിച്ചു: ) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, ( നിൻറെ ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ." ഖുർആൻ 3: 52-53 - നിയാസ് അബ്ദുൽസലാം 13:01, 20 ജൂലൈ 2011 (UTC)

രണ്ടിലേയും ഉള്ളടക്കം തത്ത്വത്തിൽ ഒന്നായതിനാൽ ഇതിനെ ഒരു ലേഖനത്തിലേക്ക് സംഗ്രഹിക്കാമോ? നാള്വഴി ലയിപ്പിക്കാം. --Vssun (സുനിൽ) 01:26, 21 ജൂലൈ 2011 (UTC)
Yes check.svg ലയിപ്പിച്ചു. --സുഹൈറലി 03:49, 21 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അൻസ്വാർ&oldid=1009069" എന്ന താളിൽനിന്ന് ശേഖരിച്ചത്