സംവാദം:അഹ്ലുൽ ബൈത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അഹ്‌ല് അൽബൈത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തങ്ങൾ എന്നത് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗമല്ലേ? അതോ ഒരു കുടുംബപ്പേര് ആണോ? simy 19:19, 29 ഒക്ടോബർ 2007 (UTC)[മറുപടി]

കുടുമ്പപ്പേരോ വിഭാഗമോ അല്ല. അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ പിൻ തലമുറക്കാർക്കാണ് തങ്ങൾ എന്നു പറയുന്നത്. --ബ്ലുമാൻ‍ഗോ 19:34, 29 ഒക്ടോബർ 2007 (UTC)[മറുപടി]

  • അത് ഇവിടെ ചെലവാക്കല്ലേ. തങ്ങള്ക്ക് ഉറുക്കുകെട്ടുന്നോ? കൂടോത്രം പഠിച്ച മുസ്ലീം പുരോഹിതനാണ് തങ്ങള് എന്നു കളിയാക്കി പറയാം. പാരമ്പര്യമൊക്കെ തങ്ങന്മാര് തരംപോലെ പറയും. calicuter
  • float..ആൾക്കാരെ പറ്റിക്കാനുള്ള ഏറ്റവും നല്ല സർനെയിം ആണിത്!!ഇതെല്ലാം വെറുതെ പറയുന്നതണ്!

ലബീബ് തങ്ങൾ--ml@beeb 12:28, 20 ഡിസംബർ 2007 (UTC)[മറുപടി]

ഒരു കഷ്ണം നൂല് 100 രൂപക്ക് വിൽക്കുകയും, പരിശുദ്ധ റമദാനിൽ പാടത്തേക്ക് വിശ്വാസികളെ തെളിച്ച് പാവങ്ങളുടെ വിശ്വാസവും പൈസയും പോക്കറ്റടിക്കുകയും ചെയ്യുന്ന ഇല്ലാത്തെ പാരമ്പര്യം അവകാശപ്പെട്ട് പാവങ്ങളെ പറ്റിക്കുന്ന ഒരു പാട് തങ്ങന്മാരുണ്ട് ശരിതന്നെ. പക്ഷെ അതൊക്കെ ലേഖനവുമായി എന്തു ബന്ധം? ഈ ലേഖനം അവരെ പ്രോത്സാഹിപ്പിക്കലാണോ?--ബ്ലുമാൻ‍ഗോ ക2മ 23:08, 21 ഡിസംബർ 2007 (UTC)[മറുപടി]

അഹ്‌ലു ബൈത്ത് എന്നറിയപെടുന്ന പ്രവാചകന്റെ വംശക്കാരെയാണ് കേരളത്തിൽ തങ്ങൾ എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്. അഹ്‌ലുബൈത്ത് എന്നതിൽ ആരെല്ലം ഉൾപെടും എന്ന കാര്യത്തിൽ ഭിന്നഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നാൽ പ്രവാചകൻ, പ്രവാചകന്റെ പുത്രി ഫാത്വിമ, അലി അവരുടെ സന്താനങ്ങൾ ആയ ഹസ്സൻ, ഹുസൈൻ എന്നിവരുടെ പരമ്പരയാണെന്നതാണ് പ്രബലമായത്. ഇതുപ്രകാരം കേരളത്തിലെ തങ്ങൻ മാർ അവരുടെ വംശ പരമ്പര എഴുതി സൂക്ഷിക്കാറുണ്ട്. (ഇർഫാൻ സക്കാഫ്)

en:Ahl al-Bayt ഈ ഇന്റർവിക്കി ഈ താളിന് ചേർന്നതുതന്നെയാണോ? അറിവുള്ള പരിശോധിക്കുക.--സിദ്ധാർത്ഥൻ 05:03, 15 നവംബർ 2008 (UTC)[മറുപടി]

സയ്യിദ് എന്നാണ്‌ ആ വംശക്കാരെ പറഞ്ഞു വരുന്നത്. തങ്ങൾ എന്നത് ആദര സൂചകമായി വിളിക്കുന്ന പേരാണ്‌, സർ, അവർകൾ, ശ്രീമാൻ എന്നൊക്കെ പോലെ. ലോകത്തിലെല്ലായിടത്തും സയ്യിദ് എന്നായിരിക്കുകയും കേരളത്തിൽ മാത്രം അത് തങ്ങൾ എന്നാകുകയും ചെയ്യുന്നത് യുക്തിക്കു നിരക്കുന്നതുമല്ല. തങ്ങൾമാർ മുഹമ്മദിൻറെ വംശക്കാരാണെന്ന് തെളിയിക്കുന്ന ആധാരങ്ങൾ ആണ് വേണ്ടത്. അതില്ലാത്തിടത്തോളം ലേഖനത്തിനു നിലനില്പില്ല. ലേഖനം നിലനിർത്തണമെന്നുള്ളവർ പറ്റാവുന്ന് റഫറൻസുകൾ ചേർക്കട്ടേ. അല്ലാതെ അഭിപ്രായം മാത്രം പറഞ്ഞുകൊണ്ടിരിക്കാൻ ആർക്കും സാധിക്കുമല്ലോ? --ചള്ളിയാൻ ♫ ♫ 05:41, 15 നവംബർ 2008 (UTC)[മറുപടി]

സയ്യിദ് എന്നതും സർ; എന്നത് പോലെ തന്നെയാണ്‌. താളിന്റെ പേര് അഹ്ലു ബൈത്ത് ആക്കി തങ്ങൾ എന്നതിൽ നിന്നും റീ ഡയറക്ട് നൽകുകയാണ് വേണ്ടത്--212.138.47.12 06:08, 15 നവംബർ 2008 (UTC)[മറുപടി]

ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്റെ സന്താന പരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന പദം. 'അഹ് ലുബൈത്ത്' എന്നാണ് നബിയുടെ കുടുംബത്തിന് അറബിഭാഷയിൽ പറയുന്ന പേര്. അഹ് ലുബൈത്ത് എന്ന വാക്കിന് വീട്ടുകാർ എന്നാണ് ഭാഷാർഥം. ഖുർ ആനിലും ഹദീസുകളിലും ഈ പ്രയോഗം വന്നിട്ടുണ്ട്. ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ എന്നീ വാക്കുകളും ഇതേ അർഥത്തിൽ ഉപയോഗിക്കപ്പെടുന്നു. 'സാദാത്തു'കൾ എന്നും 'സയ്യിദു'കൾ എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യർ, മിസ്റ്റർ എന്നീ അർഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ട്. എങ്കിലും അഹ്ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്; കേരളത്തിൽ തങ്ങൾ എന്നും.

ദക്ഷിണയമന് ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി ഇസ്ലാമിനു മുമ്പു തന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നു. ഹളർമൗത്തിൽ നിന്ന് പല ഗോത്രങ്ങളും കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയവർ മലബാർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളർമൗത്ത്, ഹിജാസ്, ഇറാക്ക് എന്നിവിടങ്ങളിൽ നിന്ന് അഹ്ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500-നു ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് (സാഹിബ് അൽ-മർബാത്ത്) ബിൻ അലിഖാലി അൽ-കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരിൽ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും.

150-ൽപ്പരം അഹ്ലുബൈത്ത് ഗോത്രശാഖകൾ ഇസ്ലാമിക പ്രബോധനത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങൾമാർ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം മുഹമ്മദിന്റെ (സാഹിബ് അൽ-മർബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളിൽ നിന്നാണ്.

കോഴിക്കോടൻ രാജാക്കന്മാരുടെ സംശുദ്ധമായ ഹൈന്ദവ ജീവിതരീതിയും സംസ്കാരവും തീർത്തും നവീനമായ ഇസ്ലാമിക ജീവിതക്രമങ്ങളും തമ്മിൽ അങ്ങേയറ്റം സമരസപ്പെടുന്ന ഹൃദ്യമായ ഒരു മത സൗഹാർദ ചിത്രമാണ് ഉത്തര മലബാറിന്റെ ചരിത്രം. അവിടെയുണ്ടായിരുന്ന ചില ഗ്രാമാധികാരികളേയും ബ്രാഹ്മണരേയും ആശാന്മാരേയും തങ്ങൾമാർ എന്നു വിളിച്ചിരുന്നു. രാജാധികാരങ്ങളുമായി നേരിട്ടു ബന്ധം പുലർത്തിയിരുന്ന ഇത്തരം ഉന്നത കുലജാതരുമായി രാജാവിന്റെ അതിഥികൾക്ക് ബന്ധമുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തിലെ താഴേതട്ടിലെ ജനസാമാന്യവുമായുള്ള ഇടപെടലുകൾക്കെല്ലാം മുൻപ് വൈവാഹികവും വ്യക്തിപരവുമായ ബന്ധങ്ങൾ അറബികൾക്ക് ഇത്തരക്കാർക്കിടയിലാവും സംഭവിച്ചിട്ടുണ്ടാവുക. അങ്ങനെ ഇസ്ലാംമതം സ്വീകരിക്കപ്പെട്ട 'തങ്ങൾ' സ്ഥാനികളും അവർക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിർത്തിയതായും കരുതുന്നവരുണ്ട്.

കണ്ണൂർ, കോഴിക്കോട്, പൊന്നാനി, കൊയിലാണ്ടി, കൊച്ചി തീരങ്ങളിൽ കപ്പലിറങ്ങിയവർ മമ്പുറം, തിരൂരങ്ങാടി, മലപ്പുറം, വളപട്ടണം എന്നിവിടങ്ങളിൽ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ് ലുബൈത്ത് ഗോത്രങ്ങൾ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്. വടക്കൻ കേരളത്തിലാണ് തങ്ങൾമാർ അധികമായുള്ളത്. തെക്കൻ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്.

കേരളത്തിലെത്തിയ അഹ് ലുബൈത്ത് സാദാത്തുകളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചക കീർത്തനങ്ങളും ക്ഷണികമായ ഐഹിക ജീവിതത്തിന്റെ നിഷ്ഫലത വെളിപ്പെടുത്തുന്ന 'സൂഫി' ശൈലിയിലുള്ള പ്രാർഥനകളും അധ്യാത്മ ചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണ വിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തു പ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിൽ അപൂർവ നിധികളായി സൂക്ഷിച്ചിട്ടുള്ളതായി അറിയുന്നു.

നബികുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹ പ്രാർഥന ചൊല്ലുന്നത് 'സുന്നത്താ'യി (പുണ്യം) ഇസ്ളാം നിശ്ചയിച്ചിരിക്കുന്നതിൽനിന്ന് അവർക്കു നല്കിയ മഹത്ത്വം സ്പഷ്ടമാണ്. നബിയുടെ കാലത്തും തുടർന്നും 'സഹാബികൾ' അഹ് ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്. അഹ് ലുബൈത്തിനെ സ്നേഹിക്കുന്നത് പുണ്യമായി മുസ്ലീങ്ങൾ കരുതുന്നു.— ഈ തിരുത്തൽ നടത്തിയത് 212.138.113.4 (സംവാദംസംഭാവനകൾ)

സുഹൃത്തെ, ഇത്രയും വിവരങ്ങൾ സംവാദത്തിൽ രേഖപ്പെടുത്തുന്നതിനു പകരം ലേഖനം പുഷ്ടിപ്പെടുത്താൻ ഉപയോഗിച്ചുകൂടെ? --സാദിക്ക്‌ ഖാലിദ്‌ 08:57, 19 നവംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അഹ്ലുൽ_ബൈത്ത്&oldid=659793" എന്ന താളിൽനിന്ന് ശേഖരിച്ചത്