സംവാദം:അഷ്ടാധ്യായി
ദ്ധ്യ/ധ്യ
[തിരുത്തുക]എന്റെ കൺഫ്യൂഷൻ മാറ്റണമേ:-)— ഈ തിരുത്തൽ നടത്തിയത് Georgekutty (സംവാദം • സംഭാവനകൾ)
- മൂലഭാഷയിൽ अष्टाध्यायी ധ്യ അല്ലേ ഉള്ളൂ. പിന്നെന്തിന് സംശയിക്കണം. --Vssun (സുനിൽ) 04:11, 10 ജൂലൈ 2010 (UTC)
മലയാളത്തിൽ അഷ്ടാദ്ധ്യായി എന്ന് പുസ്തകമിറങ്ങിയിട്ടില്ലാത്തതിനാൽ അഷ്ടാധ്യായി തന്നെ എഴുതാം. പക്ഷേ അതൊരു സ്ഥിരം പരിപാടിയാക്കുന്നത് അഭംഗിയാണ്. എക്സെപ്ഷനുകളാണ് ഭാഷയുടെ ജീവനും ചാരുതയും, അതിൽ കേറി ചൊറിഞ്ഞ് ഭാഷാ പണ്ഡിതനാകാം എന്ന ഇം.എ.എസ്. വികടബുദ്ധിയുടെ ഉപാസകർ ഇവിടെ കളിക്കുന്നുണ്ട്. ഈയം ശങ്കരന്റെ ഛർദ്ദി നവീന ശങ്കരന് പായസമാക്കാം, പക്ഷേ വിളമ്പരുത്. അരക്കോളമെങ്കിലും ലാഭിച്ച് അവിടെ പരസ്യം കയറ്റാം എന്നല്ലാതെ പത്രങ്ങളുടെ നയം മാറ്റത്തിൽ ഒരു ആധുനികതയുമില്ലെന്ന് ശങ്കരന് ശങ്കയില്ലാതെ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ക്രാറ്റുകളും സോപ്പുകളും മനസ്സിലാക്കേണ്ടതാണ്. മാർക്സിസ്റ്റ് പ്രസ്ഥാനമാണ് വിക്കിപീഡിയ എന്ന കൊണ്ട്പിടിച്ച പ്രചാരണം പൂർണ്ണമാകുമ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ദുരവസ്ഥ വിക്കിപീഡിയക്കുമുണ്ടാകും. അത്യാധുനിക മലയാളം പത്രങ്ങൾ പാർടി എന്നെഴുതുന്നില്ലെന്ന് കാണാൻ കണ്ണ് തുറന്ന് പത്രം വായിച്ചാൽ മതി.— ഈ തിരുത്തൽ നടത്തിയത് 96.31.75.152 (സംവാദം • സംഭാവനകൾ)
- പ്രിയ 96.31.75.152 എന്ന അജ്ഞാതാ, ഞാനൊരു കമ്യൂണിസ്റ്റോ, ഇ.എം.എസ്. അനുഭാവിയോ അല്ല. എന്തിനെയും മതം, രാഷ്ട്രീയം എന്നുള്ള രണ്ട് ഗ്രൂപ്പുകളിൽ ഏതിലെങ്കിലും ഒന്നിലാക്കിക്കാണാൻ താങ്കൾക്ക് ആഗ്രഹമുണ്ടാകും- ഞാനിതിൽ രണ്ടിലും കൂടാനില്ല. എന്നെ വെറുതേ വിട്ടേക്ക്. താങ്കൾ പറയുന്നതുപോലെ 'പാർടി' എന്നെഴുതുന്ന ആളുമല്ല ഞാൻ. പാർട്ടി എന്നാണ് എഴുതുന്നത്. അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെയാണ് എഴുതുന്നത്; അതിൽ തെറ്റുണ്ടെന്ന് കരുതുന്നതുമില്ല. താങ്കൾ ശരി എന്ന് വിശ്വസിക്കുന്നത് താങ്കൾ എഴുതുന്നതുപോലെ ഞാൻ ശരിയെന്ന് വിശ്വസിക്കുന്നത് ഞാനും എഴുതുന്നു. (എന്തായാലും താങ്കൾക്ക് ആശ്വസിക്കാം - ഞാൻ വിക്കിപീഡിയയിൽ ഇപ്പോൾ അധികം എഴുതാറില്ല). ഒരുകാര്യം ഞാൻ സമ്മതിക്കുന്നു - താങ്കൾ മുകളിലെഴുതിയിരിക്കുന്നതുപോലെയുള്ള ഗംഭീരമായ സാഹിത്യത്തിലെഴുതാൻ ഈയുള്ളവന് ഈ ജന്മത്തിലോ പുനർജന്മങ്ങളിലോ ആവില്ല; ആഗ്രഹവുമില്ല). ഇനി, അദ്ധ്യാപകൻ, സ്ഥാനാർത്ഥി, വിദ്യാർത്ഥി എന്നൊക്കെ 'മൃദു'വിനു മുൻപിൽ 'ഖരം'ചേർത്ത് കൂട്ടക്ഷരമാക്കുന്ന 'മലയാളശൈലി' വിക്കിപീഡിയ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിനെ എതിർക്കുന്നതുമില്ല. വിക്കിപീഡിയ അങ്ങനെ എഴുതിയാലും മനോരമയോ, മാതൃഭൂമിയോ, മറ്റ് പ്രമുഖ 'അത്യാധുനിക മലയാളം' വാർത്താപത്രങ്ങളോ ഈ ശൈലി പിന്തുടരുമെന്ന് കരുതുന്നോ?. സ്ഥലം ലാഭിക്കാനാണ് പത്രങ്ങൾ 'അധ്യാപകൻ', 'വിദ്യാർഥി' എന്നിങ്ങനെ എഴുതുന്നത് എന്ന് വീണ്ടും വീണ്ടും താങ്കൾ ആവർത്തിക്കണമെന്നില്ല-അനേകം തവണ ഇത് കേട്ടുകഴിഞ്ഞു. അംഗീകരിക്കുന്നില്ല. അത്യാധുനിക മലയാളം പത്രങ്ങൾ പാർടി എന്നെഴുതുന്നില്ലെന്ന് കാണുന്നതോടൊപ്പം 'അധ്യാപകൻ', 'വിദ്യാർഥി' എന്നിങ്ങനെയാണ് എഴുതുന്നത് എന്ന് കാണാനും കണ്ണ് തുറന്ന് പത്രം വായിച്ചാൽ മതി. --Naveen Sankar 10:33, 16 ഓഗസ്റ്റ് 2010 (UTC)