സംവാദം:അശ്വതി (നക്ഷത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ പലതും ഒറ്റനക്ഷത്രം അല്ല. നക്ഷത്രക്കൂട്ടങ്ങളാണു്. അതിനാൽ പ്രസ്തുത ലേഖനങ്ങളുടെ തലക്കെട്ടു് കൊടുക്കുന്ന രീതി ഒന്നു് മാറ്റേണ്ടിയിരിക്കുന്നു. ഇതു് എതു് വിധത്തിൽ കൊടുക്കാം എന്നതിലേക്കു് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

എന്റെ ഒരു പ്രൊപ്പോസൽ

നക്ഷത്രം എന്നു് ബ്രാക്കറ്റിൽ കൊടുക്കുന്നതു് യഥാർഥ ഒറ്റനക്ഷത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾക്കു് മാത്രമാക്കുകയും പ്രസ്തുത ലേഖനത്തിൽ ജ്യോതിശാസ്ത്ര സംബന്ധിയായ വിഷയം മാത്രമായിരിക്കുകയും വേണം. ഇതേ പോലുള്ള ലേഖനങ്ങൾക്കു് ബ്രാകറ്റിൽ ജ്യോതിഷം എന്നോ മറ്റോ ചേർക്കാം. അഭിപ്രായം ക്ഷണിക്കുന്നു.--Shiju Alex|ഷിജു അലക്സ് 16:41, 2 മേയ് 2009 (UTC)[മറുപടി]

ജ്യോതിഷത്തിലെ നക്ഷത്രത്തിന്‌ തിരുവോണം (ജ്യോതിഷം) എന്ൻ തലക്കെട്ട് കൊടുക്കുന്നതും, ജ്യോതിശാസ്ത്രത്തിലേതിന്‌ തിരുവോണം (ജ്യോതിശാസ്ത്രം) എന്നോ തിരുവോണം (നക്ഷത്രം) എന്നോ കൊടുക്കുന്നതും ആയിരിക്കും നല്ലത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒക്കെ കൺഫ്യൂഷനാണ്‌ : തിരുവാതിര (നക്ഷത്രം) എന്ന താളിൽ അല്പം ജ്യോതിശാസ്ത്രവും ജ്യോതിഷവും ഉണ്ട്. തിരുവാതിര (നാൾ) എന്ന വേറെ ലേഖനം ഉണ്ട് താനും. അതേ സമയം ഇതുപോലുള്ള താളുകളിൽ (നക്ഷത്രം) ഉപയോഗിച്ചിരിക്കുന്നത് ജ്യോതിഷത്തിലെ നക്ഷത്രത്തിനാണ്‌. uniformity വേണമെന്നുണ്ടെങ്കിൽ കുറേ തലക്കെട്ടുകൾ മാറ്റേണ്ടി വരും -- റസിമാൻ ടി വി 19:06, 2 മേയ് 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾക്കു് ബ്രാക്കറ്റിൽ നക്ഷത്രം എന്നു കൊടുക്കാം. ഉദാ തിരുവാതിര (നക്ഷത്രം) എന്നിങ്ങനെ. അത്തം, ചിത്തിര, ചോതി, മുതലായ ലേഖനങ്ങൾക്കു് ബ്രാക്കറ്റ്ൽ നാൾ എന്നു് കൊടുക്കാം. അതായതു് അത്തം (നാൾ), ചിത്തിര (നാൾ) എന്നിങ്ങനെ.
അത്തം (ജ്യോതിഷം) തിരുവാതിര (ജ്യോതിഷം) തുടങ്ങിയ തലക്കെട്ടുകൾ വേണ്ട. കാരണം ഇതു് ജ്യോതിഷത്തിനപ്പുറം നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മലയാളം പഞ്ചാംഗത്തിന്റെ ഭാഗമാണു്. വേണമെങ്കിൽ റീഡയറക്ടുകൾ ആവാം. ഇതു് ഇംപ്ലിമെന്റ് ചെയ്താൽ കൺഫ്യൂഷൻ തീരുമെന്നു് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 13:02, 3 മേയ് 2009 (UTC)[മറുപടി]

ഇക്കാര്യത്തെക്കുറിച്ച് ഒരു നിർദ്ദേശം സംവാദം:നക്ഷത്രം (ജ്യോതിഷം) എന്ന താളിൽ നൽകിയിരുന്നു. അതനുസരിച്ച് മാറ്റം വരുത്താൻ തുടങ്ങുകയാണ്. --Vssun (സംവാദം) 03:09, 29 ഏപ്രിൽ 2013 (UTC)[മറുപടി]

രണ്ടോ മൂന്നോ[തിരുത്തുക]

ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ വിവരണമനുസരിച്ച് മേടത്തിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളും ചേർന്നതാണ് അശ്വതിയെന്നു പറയുന്നു. --Vssun (സംവാദം) 03:10, 29 ഏപ്രിൽ 2013 (UTC)[മറുപടി]